തരംഗമായി “ഹിറ്റ് 3”; വമ്പൻ പ്രേക്ഷക പ്രതികരണവുമായി നാനി ചിത്രം

Written by: Anish KS on 2 December

Advertisements
Hit 3 Reviews
Hit 3 Reviews

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം ‘ഹിറ്റ് 3’ ഇന്നാണ് ആഗോള റിലീസായി എത്തിയത്ത്. ചിത്രം കേരളത്തിൽ വമ്പൻ റിലീസായി എത്തിച്ചത് ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് ആണ്. ആദ്യ ഷോ കഴിഞ്ഞപ്പോൾ മുതൽ ചിത്രത്തിന് ലഭിക്കുന്നത് വമ്പൻ പ്രേക്ഷക പ്രതികരണമാണ്. ഡോക്ടർ ശൈലേഷ് കോലാനു സംവിധാനം ചെയ്‌ത ഈ ചിത്രം നിർമ്മിച്ചത് വാൾ പോസ്റ്റർ സിനിമയുടെ ബാനറിൽ പ്രശാന്തി തിപിർനേനിക്കൊപ്പം നാനിയുടെ യുനാനിമസ് പ്രൊഡക്ഷൻസും ചേർന്നാണ്. സൂപ്പർ വിജയം നേടിയ ഹിറ്റ്, ഹിറ്റ് 2 എന്നിവക്ക് ശേഷം എത്തിയ ഈ ഫ്രാഞ്ചൈസിലെ മൂന്നാം ചിത്രവും ബ്ലോക്ക്ബസ്റ്റർ വിജയം നേടുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്.

കേരളത്തിലും ഗംഭീര പ്രതികരണം നേടുന്ന ചിത്രം പ്രേക്ഷകർക്കിടയിൽ തരംഗമായി മാറുകയാണ്. നാനി അവതരിപ്പിക്കുന്ന അർജുൻ സർക്കാർ എന്ന പോലീസ് ഓഫീസർ കഥാപാത്രത്തെ കേന്ദ്രീകരിച്ച് ആണ് ചിത്രത്തിൻ്റെ കഥ പറയുന്നത്. ഗംഭീര ആക്ഷനും ഇൻവെസ്റ്റിഗേഷൻ രംഗങ്ങളുമാണ് ചിത്രത്തിൻ്റെ ഹൈലൈറ്റ്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ് ആക്ഷൻ ചിത്രമായാണ് ഹിറ്റ് 3 സംവിധായകൻ ഒരുക്കിയിരിക്കുന്നത്. കിടിലൻ ദൃശ്യങ്ങൾ, പശ്ചാത്തല സംഗീതം, പഞ്ച് ഡയലോഗുകൾ, സസ്പെൻസ് എന്നിവ കോർത്തിണക്കിയ ചിത്രം മാസ് ചിത്രങ്ങളുടെ ആരാധകരെയും ത്രില്ലർ ചിത്രങ്ങളുടെ ആരാധകരെയും ഒരുപോലെ ത്രസിപ്പിക്കുന്നുണ്ട്.

Add As Preferred Source on Google
Add cinema.keralatv.in As Preferred Source on Google
Advertisements

നാനിയുടെ ഗംഭീര പ്രകടനമാണ് ഹിറ്റ് 3 ചിത്രത്തിൻ്റെ ഹൈലൈറ്റ്. ശ്രീനിധി ഷെട്ടിയാണ് ചിത്രത്തിലെ നായിക. വളരെ വയലൻ്റ് ആയതും, അതിശക്തവുമായ പോലീസ് കഥാപാത്രമായാണ് നാനിയെ ഈ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. പ്രേക്ഷകരെ ഉദ്വേഗത്തിൻ്റെ മുൾമുനയിൽ നിർത്തുന്ന ഒരു കൊലപാതക പരമ്പര അന്വേഷിക്കാൻ എത്തുന്ന നായക കഥാപാത്രമാണ് നാനിയുടെ അർജുൻ സർക്കാർ. തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി, മലയാളം ഭാഷകളിൽ ആണ് ചിത്രം ആഗോള റിലീസായി എത്തിയത്.

ഛായാഗ്രഹണം – സാനു ജോൺ വർഗീസ്, സംഗീതം – മിക്കി ജെ മേയർ, എഡിറ്റർ – കാർത്തിക ശ്രീനിവാസ് ആർ, പ്രൊഡക്ഷൻ ഡിസൈനർ – ശ്രീ നാഗേന്ദ്ര തങ്കാല, രചന – ശൈലേഷ് കോലാനു, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – എസ് വെങ്കിട്ടരത്നം (വെങ്കട്ട്), ശബ്ദമിശ്രണം: സുരൻ ജി, ലൈൻ പ്രൊഡ്യൂസർ – അഭിലാഷ് മന്ദധ്പു, ചീഫ് കോ-ഡയറക്ടർ -വെങ്കട്ട് മദ്ദിരാല, കോസ്റ്റ്യൂം ഡിസൈനർ – നാനി കമരുസു, SFX- സിങ്ക് സിനിമ, വിഎഫ്എക്സ് സൂപ്പർവൈസർ: VFX DTM, ഡിഐ: B2h സ്റ്റുഡിയോസ്, കളറിസ്റ്റ് – എസ് രഘുനാഥ് വർമ്മ, മാർക്കറ്റിംഗ് – ഫസ്റ്റ് ഷോ, പിആർഒ – ശബരി.

Advertisements

Leave a Comment