ത്രസിപ്പിക്കുന്ന ആക്ഷനുമായി “ഹിറ്റ് 3”; വയലൻസ് ചിത്രങ്ങൾക്ക് പുതിയ ബെഞ്ച്മാർക്കുമായി നാനി ചിത്രം

Written by: Anish KS on 2 December

Advertisements
Hit 3 Movie Opinions
Hit 3 Movie Opinions

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം ‘ഹിറ്റ് 3’ തീയേറ്ററുകൾ ഇളക്കി മറിക്കുകയാണ്. ഇന്ന് ആഗോള റിലീസായി എത്തിയ ചിത്രം കേരളത്തിൽ എത്തിച്ചത് ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് ആണ്. ആരാധകരും സിനിമാ പ്രേമികളും ഒരേപോലെ ഏറ്റെടുക്കുന്ന ചിത്രത്തിൻ്റെ ഏറ്റവും വലിയ ഹൈലൈറ്റ് ഇതിലെ ത്രസിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളും അതിലെ വയലൻസിൻ്റെ ചിത്രീകരണവുമാണ്. ഡോക്ടർ ശൈലേഷ് കോലാനു സംവിധാനം ചെയ്‌ത ഈ ചിത്രം നിർമ്മിച്ചത് വാൾ പോസ്റ്റർ സിനിമയുടെ ബാനറിൽ പ്രശാന്തി തിപിർനേനിക്കൊപ്പം നാനിയുടെ യുനാനിമസ് പ്രൊഡക്ഷൻസും ചേർന്നാണ്.

നാനി അവതരിപ്പിക്കുന്ന അർജുൻ സർക്കാർ എന്ന പോലീസ് ഓഫീസർ കഥാപാത്രം നടത്തുന്ന ഒരു കേസ് അന്വേഷണത്തിലൂടെയാണ് ചിത്രം മുന്നോട്ട് നീക്കുന്നത്. ഇന്ത്യയിൽ പല സ്ഥലത്തായി നടക്കുന്ന വളരെ ക്രൂരമായ രീതിയിലുള്ള ഒരു കൊലപാതക പരമ്പര അന്വേഷിക്കാൻ എത്തുന്ന നായക കഥാപാത്രമാണ് അർജുൻ സർക്കാർ. സ്വഭാവം കൊണ്ട് ചൂടനായ ഈ കഥാപാത്രം കേസ് അന്വേഷിക്കുന്ന രീതിയും അതിൻ്റെ വഴികളിൽ സംഭവിക്കുന്ന ഉദ്വേഗവും ആകാംഷയും ആവേശവുമാണ് ചിത്രം പ്രേക്ഷകർക്ക് പകർന്ന് നൽകുന്നത്.

Add As Preferred Source on Google
Add cinema.keralatv.in As Preferred Source on Google
Advertisements

അതിൽ വയലൻസിന് വലിയ പ്രാധാന്യം ഉണ്ട്. ചിത്രത്തിൽ കാണിക്കുന്ന ക്രൈം, ആക്ഷൻ രംഗങ്ങളുടെ അവതരണം എന്നിവയിൽ വലിയ രീതിയിലാണ് വയലൻസ് ഉപയോഗിച്ചിരിക്കുന്നത്. നാനിയുടെ ആക്ഷൻ രംഗങ്ങൾ ഒരേ സമയം സ്റ്റൈലിഷും വയലൻസ് നിറഞ്ഞതും ബ്രൂട്ടലുമാണ്. എന്നാൽ അത് പ്രേക്ഷകനെ കൊണ്ട് കണ്ണ് പൊത്തിക്കാതെ, അവന് ആവേശം പകരുന്ന രീതിയിൽ ഒരുക്കാൻ സാധിച്ചിട്ടുണ്ട് എന്നതാണ് സംവിധായകൻ്റെ മികവ്. വയലൻസ് ചിത്രങ്ങൾക്ക് ഒരു പുതിയ ബെഞ്ച്മാർക്ക് തന്നെ ഇതിലൂടെ സൃഷ്ടിക്കാൻ ചിത്രത്തിൻ്റെ അണിയറ പ്രവർത്തകർക്ക് സാധിച്ചിട്ടുണ്ട്. പ്രീ ക്ലൈമാക്സ് ഫൈറ്റ് സീനിൽ ഉൾപ്പെടെ വയലൻസിൻ്റെ സ്റ്റൈലിഷ് ആയ അവതരണമാണ് കാണാൻ സാധിക്കുന്നത്.

ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ് ആക്ഷൻ ചിത്രമായാണ് ഹിറ്റ് 3 സംവിധായകൻ ഒരുക്കിയിരിക്കുന്നത്. മാസ് ചിത്രങ്ങളുടെ ആരാധകരെയും ത്രില്ലർ ചിത്രങ്ങളുടെ ആരാധകരെയും ഒരുപോലെ ത്രസിപ്പിക്കുന്ന ഈ ചിത്രത്തിലെ നായിക ശ്രീനിധി ഷെട്ടിയാണ്. തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി, മലയാളം ഭാഷകളിൽ ആണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. സൂപ്പർ വിജയം നേടിയ ഹിറ്റ്, ഹിറ്റ് 2 എന്നിവക്ക് ശേഷം ഈ ഫ്രാഞ്ചൈസിലെ മൂന്നാം ചിത്രമായാണ് ഹിറ്റ് 3 എത്തിയത്. അത് സൃഷ്‌ടിച്ച പ്രേക്ഷക പ്രതീക്ഷകളെ പൂർണ്ണമായും സാധൂകരിച്ചു കൊണ്ട്, ഗംഭീര തീയേറ്റർ അനുഭവമാണ് ചിത്രം നൽകുന്നത്.

ഛായാഗ്രഹണം – സാനു ജോൺ വർഗീസ്, സംഗീതം – മിക്കി ജെ മേയർ, എഡിറ്റർ – കാർത്തിക ശ്രീനിവാസ് ആർ, പ്രൊഡക്ഷൻ ഡിസൈനർ – ശ്രീ നാഗേന്ദ്ര തങ്കാല, രചന – ശൈലേഷ് കോലാനു, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – എസ് വെങ്കിട്ടരത്നം (വെങ്കട്ട്), ശബ്ദമിശ്രണം: സുരൻ ജി, ലൈൻ പ്രൊഡ്യൂസർ – അഭിലാഷ് മന്ദധ്പു, ചീഫ് കോ-ഡയറക്ടർ -വെങ്കട്ട് മദ്ദിരാല, കോസ്റ്റ്യൂം ഡിസൈനർ – നാനി കമരുസു, SFX- സിങ്ക് സിനിമ, വിഎഫ്എക്സ് സൂപ്പർവൈസർ: VFX DTM, ഡിഐ: B2h സ്റ്റുഡിയോസ്, കളറിസ്റ്റ് – എസ് രഘുനാഥ് വർമ്മ, മാർക്കറ്റിംഗ് – ഫസ്റ്റ് ഷോ, പിആർഒ – ശബരി.

Advertisements

Leave a Comment