വാനില ചെടിയെ വാഴോളം വളര് , വാഴ II-ബയോപിക് ഓഫ് ബില്യണ്‍ ബ്രോസ് വീഡിയോ ഗാനം

Written by: Anish KS on 15 April

Advertisements
Vanilla Chediye from Vaazha 2
Vanilla Chediye from Vaazha 2

സോഷ്യൽ മീഡിയയിലെ യുവതാരങ്ങൾക്ക് പ്രാധാന്യം നൽകി ഒരുക്കിയ “വാഴ” എന്ന ചിത്രത്തിന്റെ രണ്ടാം ഭാ​ഗമായ “വാഴ II – ബയോപിക് ഓഫ് ബില്യണ്‍ ബ്രോസ് “എന്ന ചിത്രത്തിലെ “വാനില ചെടിയെ വാഴോളം വളര്…”എന്നാരംഭിക്കുന്ന ഒഫീഷ്യൽ വീഡിയോ ഗാനം റിലീസായി. നവാഗതനായ സവിന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും വിപിന്‍ ദാസ് എഴുതുന്നു.

വാ വാ വാനില ചെടിയേ വാനോളം വളരു വാനില ചെടിയേ വാനോളം വളരു
നിനക്ക് ചമഞ്ഞിടാനായി വേരു വരകളാൽ വേദി ഒരുക്കീടാം വളമായി ഞാൻ മാറീടാം ചെറു തണൽ ഇതിൽ ലോകം തിരഞ്ഞിടാം
പച്ചത്തുള്ളൻ മേലിമുട്ട ഇലപ്പോണോ അകലാം പുഴുക്കളോ മണ്ഡരിയോ കലകളിൽ നിന്ന് അകലാം
വാനില ചെടിയേ വാനില ചെടിയേ വാനില ചെടിയേ വാനോളം വളരു വാനില ചെടിയേ വാനോളം വളരു
മണ്ണിലെ ഈരം വരളുമ്പോൾ തീരണങ്ങൾ കണ്ണിൽ നീരുമ്പോൾ താങ്ങവാം തണലാവാം
കൈകാല നീണ്ടു വളരുമ്പോൾ കാലം കുത്തനെ നീങ്ങുമ്പോൾ മരമാവാം ഒരിക്കൽ വനമാകാം
മയ്യൽ വരാ നിൻ നാൾ പലതിൽ മരിവെയിലിലും തണൽ മന്ദിരമാം വനികയിൽ വർണങ്ങളായി നീ പടരു
വാനില ചെടിയേ വാനോളം വളരു വാനില ചെടിയേ വാനോളം വളരു
വാ വാ വാ വാ വാ വാ

ഏപ്രിൽ രണ്ടിന് പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിൽ പുതുമുഖങ്ങൾക്ക് പ്രാധാന്യം നല്കി ഹാഷിർ,അമീൻ തുടങ്ങിയ ഒരുപറ്റം യുവതാരങ്ങൾ ക്കൊപ്പം സുധീഷ്, വിജയ് ബാബു, അജു വർഗ്ഗീസ്, അരുൺ, അൽഫോൻസ് പുത്രൻ, വിനോദ് കെടാമംഗലം തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു. WBTS പ്രൊഡക്ഷൻസ്, ഇമാജിന്‍ സിനിമാസ്, സിഗ്നേച്ചർ സ്റ്റുഡിയോസ്, ഐക്കൺ സ്റ്റുഡിയോസ്,ഷൈൻ സ്ക്രീൻസ് എന്നീ ബാനറുകളില്‍ വിപിൻ ദാസ്, ഹാരിസ് ദേശം,സാഹു ഗാരപാട്ടി, പി.ബി അനീഷ്, ആദര്‍ശ് നാരായണ്‍, എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിർമ്മിക്കുന്നത്.

Add As Preferred Source on Google
Add cinema.keralatv.in As Preferred Source on Google
Advertisements

വാഴ 3 – ബയോപിക് ഓഫ് ബില്യണ്‍ ഗേൾസ് , നവാഗതനായ വിശ്വൻ ശ്രീജിത്ത് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെയും തിരക്കഥ സംഭാഷണം വിപിന്‍ ദാസ് തന്നെ എഴുതുന്നു.

അഖിൽ ലൈലാസുരൻ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. എഡിറ്റർ-കണ്ണൻ മോഹൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-കനിഷ്ക ഗോപി ഷെട്ടി,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ -റിന്നി ദിവാകര്‍, കല -ബാബു പിള്ള, മേക്കപ്പ് -സുധി സുരേന്ദ്രന്‍, കോസ്റ്റ്യൂംസ്-അശ്വതി ജയകുമാര്‍, സ്റ്റില്‍സ്-ബിജിത്ത് ധർമ്മടം, പരസ്യകല -യെല്ലോ ടൂത്ത്‌സ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ-രജിവൻ അബ്ദുൾ ബഷീർ,സൗണ്ട് ഡിസൈനർ-അരുൺ എസ് മണി,ആക്ഷൻ-കലൈ കിംഗ്സൺ,വിക്കി നന്ദഗോപാൽ,ഡിഐ-ജോയ്നർ തോമസ്, ടൈറ്റില്‍ ഡിസൈന്‍ -സാര്‍ക്കാസനം, സൗണ്ട് ഡിസൈൻ -വിഷ്ണു സുജാതൻ, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് -അനീഷ് നന്തിപുലം, പ്രൊമോഷൻ കൺസൽട്ടന്റ്-വിപിൻ കുമാർ, ടെൻ ജി മീഡിയ, വിതരണം- ഐക്കൺ സിനിമാസ്.

പി ആർ ഒ-എ എസ് ദിനേശ്.

Advertisements

Leave a Comment