ഇന്ന് പ്രിയ നടൻ ഉണ്ണി മുകുന്ദന്റെ ജന്മദിനം , ഈ സന്തോഷ ദിനത്തിൽ സിനിമാ പ്രേക്ഷകർക്ക് ആവേശം പകരുന്ന ഒരു വാർത്ത റിലയൻസ് പുറത്ത് വിട്ടു. റിലയൻസ് എന്റർടെയ്ൻമെന്റ്സിന്റെ രണ്ട് ബിഗ് ബഡ്ജക്ട് സിനിമകളിൽ ഉണ്ണി മുകുന്ദൻ അഭിനയിക്കുവാൻ കരാർ ചെയ്യപ്പെട്ടു.
മാർക്കോ യ്ക്ക് ശേഷം പാൻ-ഇന്ത്യൻ ആക്ഷൻ താരമായി മാറിയ ഉണ്ണിമുകുന്ദന്റെ അഭിനയ ജീവിതത്തിലെ മറ്റൊരു വഴിത്തിരിവായിരിക്കുമിത്. മലയാള സിനിമാ നടന്മാരുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഇത്തരത്തിലുള്ള ഒരു സഹകരണം സംഭവിക്കുന്നത്. ഉണ്ണി മുകുന്ദൻ അടുത്തിടെ പ്രഖ്യാപിച്ച ‘മാ വന്ദേ’ എന്ന ചിത്രത്തിൽ ഭാരതത്തിന്റെ പ്രധാനമന്ത്രി നരേന്ദ്ര ദാമോദർ മോദിയായി അഭിനയിക്കുന്നു, ഇത് പാൻ-വേൾഡ് റിലീസ് ചിത്രമാണ്.
സംവിധായകൻ ജോഷി യുടെ ജന്മദിനത്തിൽ പ്രഖ്യാപിച്ച ജോഷിയുടെ ഉടൻ ആരംഭിക്കുന്ന പാൻ ഇന്ത്യൻ സിനിമയിൽ അഭിനയിക്കാനുള്ള ഒരുക്കത്തിലാണ് ഉണ്ണിമുകുന്ദൻ.
എ എസ് ദിനേശ്.



