ജോഷി-ഉണ്ണിമുകുന്ദൻചിത്രത്തിന് തുടക്കം

Written by: Anish KS on 2 December

Advertisements
Unni Mukundan film Directed by Joshiy
Unni Mukundan film Directed by Joshiy

ഹിറ്റ് മേക്കർ ജോഷിയുടെ ജന്മദിനത്തിന് പ്രഖ്യാപിച്ച പാൻ-ഇന്ത്യൻ ആക്ഷൻ സൂപ്പർസ്റ്റാർ ഉണ്ണി മുകുന്ദന്റെ ഹൈ-ഒക്ടേൻ ആക്ഷൻ ചിത്രത്തിൻ്റെ പൂജാ സ്വിച്ചോൺ കർമ്മം എറണാകുളം ഹോട്ടൽ ഹൈവേ ഗാർഡനിൽ വെച്ച് നിർവഹിച്ചു. പ്രേക്ഷകർ ഏറേ ആകാംക്ഷയോടെ പ്രതീക്ഷിച്ചിരുന്ന ഈ ജോഷി-ഉണ്ണിമുകുന്ദൻ ചിത്രം ഇന്ത്യൻ സിനിമയിൽ ഒരു വഴിത്തിരിവാകുമെന്നാണ് ചലച്ചിത്ര ലോകം വിലയിരുത്തപ്പെടുന്നത്.

വലിയ ബഡ്ജറ്റിൽ ഈ മാസം കൊടുങ്ങല്ലൂരിൽ ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രം, ആക്ഷൻ സിനിമയുടെ നിലവാരം ഉയർത്തുന്നതായിരിക്കുമെന്നും ഉണ്ണി മുകുന്ദൻ ഇതുവരെ കാണാത്ത ഒരു ഗെറ്റപ്പിൽ എത്തുമെന്നും, അണിയറപ്രവർത്തകർ സൂചിപ്പിക്കുന്നു.ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച സാങ്കേതിക പ്രവർത്തകരുടെ സാന്നിധ്യമാണ് ഇനിയും പേരിട്ടിട്ടില്ലാത്ത ഈ ചിത്രത്തിൻ്റെ മറ്റൊരു ഹൈലൈറ്റ്.

Add As Preferred Source on Google
Add cinema.keralatv.in As Preferred Source on Google
Advertisements

ഉണ്ണി മുകുന്ദൻ ഫിലിംസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ, ഐൻസ്റ്റിൻ മീഡിയയുടെ ബാനറിൽ ഐൻസ്റ്റിൻ സാക് പോൾ എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. പൊറിഞ്ചു മറിയം ജോസിന് ശേഷം അഭിലാഷ് എൻ ചന്ദ്രൻ തിരക്കഥ സംഭാഷണമെഴുതുന്നു. പാൻ-ഇന്ത്യൻ ബ്ലോക്ക്ബസ്റ്ററായ മാർക്കോയുടെ റെക്കോർഡ് വിജയത്തിന് ശേഷം ഉണ്ണി മുകുന്ദൻ അഭിനയിക്കുന്ന ആദ്യ ചിത്രം, മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് മേക്കർ ജോഷിയോടൊപ്പമാണെന്ന പ്രത്യേകതയുമുണ്ട്.

ഉണ്ണി മുകുന്ദൻ ഈ ചിത്രത്തിനു വേണ്ടി ഒരു മാസത്തിലധികം ദുബായിൽ ട്രെയ്നിങിലായിരുന്നു. ഇന്ത്യൻ ചലച്ചിത്ര ലോകത്തെ ആകമാനം ആവേശഭരിതമാക്കുന്ന ജോഷി-ഉണ്ണിമുകുന്ദൻ ചിത്രത്തിൻ്റെ ടൈറ്റിൽ പ്രകാശനം ഉടൻ ഉണ്ടാകുമെന്ന് അണിയറ ശില്പികൾ അറിയിച്ചു.

എ എസ് ദിനേശ്.

Advertisements

Leave a Comment