സോഷ്യൽ സ്വാമി എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. നാഗ സൈരന്ധ്രിയെ കേന്ദ്രമാക്കി ഡോ. അഭിലാഷ് ബാബു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പോസ്റ്റർ, എട്ടാമത് ഇൻഡിപെൻഡൻ്റ് ആൻഡ് എക്സ്പിരിമെന്റ് ഫിലിം ഫെസ്റ്റിവൽ വേദിയിൽ വെച്ചാണ് പുറത്തിറക്കിയത്.
ഗുരു ദിവ്യ നാഗ സൈരന്ധ്രി ദേവിയെ ആസ്പദമാക്കി ഒരുക്കുന്ന ഈ സിനിമയുടെ പോസ്റ്റർ പിന്നീട് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും റിലീസായി. ദ വീക്കെൻഡ് അക്കാദമിയയുടെ ബാനറിൽ, ജനകീയ ധനസമാഹരണമായ ക്രൗഡ് ഫണ്ടിംഗിലൂടെ ആണ് ചിത്രം നിർമ്മിക്കുന്നത്.

പ്രധാന അണിയറ പ്രവർത്തകർ
സഹനിർമ്മാണം: സേതു രാജൻ
ഛായാഗ്രഹണം: റിഷാക്
ക്യാമറ അസിസ്റ്റന്റ്: ശ്യാം ശങ്കർ
എഡിറ്റിംഗ്: കൃഷ്ണ ഗോപൻ, ഹരി ഗീതാ സദാശിവൻ, റോബിൻ റോയ്
സൗണ്ട് ഡിസൈനർ: ജാക്സൺ ജോർജ്
ലൈവ് സൗണ്ട് റെക്കോർഡിസ്റ്റ്: ശ്യാം ശങ്കർ
പ്രോജക്ട് ഡിസൈനർ: ഷാജി എ ജോൺ
ഡിസൈൻസ്: ശരൺ മോഹൻ
ഇല്ലസ്ട്രേഷൻസ്: സേതുലക്ഷ്മി പി എസ്, അനീഷ് സോണാലി, ഷമ്മി എൻ, ശരത് പ്രകാശ്, ആദർശ് എം എസ്
സബ്ടൈറ്റിൽസ്: ദ വീക്കെൻഡ് അക്കാദമിയ തിരുവനന്തപുരം, ഹരി ഗീത സദാശിവൻ
ഫെസ്റ്റിവൽ സപ്പോർട്ട്: ആർട് ബുക് സിനിമ
പി ആർ ഒ: എ എസ് ദിനേശ്.

