മാർക്കോയിലെ സിദ്ദിഖ് കഥാപാത്രം ജോർജ് ഡി പീറ്റർ കാട്ടാളനിലും?; ഒരുങ്ങുന്നത് ക്യൂബ്സ് സിനിമാറ്റിക് യൂണിവേഴ്സ്?

Written by: Anish KS on 7 May

Advertisements
Siddique in Kattalan Movie
Siddique in Kattalan Movie

ക്യൂബ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ്‌ നിർമ്മിക്കുന്ന ബ്രഹ്മാണ്ഡ ആക്ഷൻ ത്രില്ലർ ചിത്രമായ “കാട്ടാളൻ”, വരുന്ന മെയ് 28നാണ് ആഗോള റിലീസായി തീയേറ്ററുകളിലെത്തുക. എന്നാലിപ്പോൾ ചിത്രത്തിലെ ഒരു ക്യാരക്ടർ പോസ്റ്റർ സമൂഹ മാധ്യമങ്ങളിൽ വമ്പൻ ചർച്ചകളാണ് സൃഷ്ടിക്കുന്നത്. ചിത്രത്തിൽ നടൻ സിദ്ദിഖ് അവതരിപ്പിക്കുന്ന ജോർജ് ഡി പീറ്റർ എന്ന കഥാപാത്രത്തിൻ്റെ ക്യാരക്ടർ പോസ്റ്റർ ആണ് വലിയ കൗതുകവും ആവേശവും പ്രേക്ഷകരിൽ സൃഷ്ടിച്ചിരിക്കുന്നത്. കാരണം, ക്യൂബ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ്‌ നിർമ്മിച്ച ബ്ലോക്ക്ബസ്റ്റർ പാൻ ഇന്ത്യൻ ചിത്രമായ മാർക്കോയിൽ സിദ്ദിഖ് അവതരിപ്പിച്ച അതേ കഥാപാത്രം ആണ് ഇപ്പൊൾ കാട്ടാളനിൽ പ്രത്യക്ഷപ്പെടുന്ന ജോർജ് ഡി പീറ്റർ. അതോടെ കാട്ടാളനും മാർക്കോയും തമ്മിൽ എന്താണ് ബന്ധം എന്നറിയാനുള്ള ആവേശത്തിലും ആകാംക്ഷയിലുമാണ് പ്രേക്ഷകർ. ഇതിലൂടെ ഒരു ക്യൂബ്‌സ് സിനിമാറ്റിക് യൂണിവേഴ്സ് ഒരുങ്ങുകയാണോ എന്ന കൗതുകവും പ്രേക്ഷകർ പങ്ക് വെക്കുന്നുണ്ട്.

കാട്ടാളൻറെ കഥയെ എങ്ങനെയാണ് മാർക്കോയുടെ കഥാ പശ്ചാത്തലവുമായി ബന്ധിപ്പിക്കുക എന്നതാണ് പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന ചോദ്യം. സിദ്ദിഖ് കഥാപാത്രം കൂടാതെ, മാർക്കോയിലെ മറ്റ് കഥാപാത്രങ്ങളും കാട്ടാളനിൽ ചെറുതോ വലുതോ ആയ വേഷങ്ങളിൽ എത്തുന്നുണ്ടോ എന്നറിയാനും കൂടിയുള്ള ആവേശത്തിലാണ് പ്രേക്ഷകർ.

Add As Preferred Source on Google
Add cinema.keralatv.in As Preferred Source on Google
Advertisements

മാർക്കോ പോലെ തന്നെ ആക്ഷൻ്റെ ഒരു പെരുന്നാൾ തന്നെയാണ് കാട്ടാളനും ഒരുക്കിയിരിക്കുന്നതെന്ന് ചിത്രത്തിൻ്റെ ട്രെയ്‌ലർ തന്നെ സൂചിപ്പിക്കുന്നുണ്ട്. ആൻ്റണി വർഗീസ് നായകനായ കാട്ടാളൻ ഒരുക്കിയിരിക്കുന്നത് നവാഗതനായ പോൾ ജോർജ് ആണ്. പാൻ ഇന്ത്യൻ റിലീസായി എത്തുന്ന ചിത്രം മലയാള സിനിമയുടെ ചരിത്രത്തിലെ ബ്രഹ്മാണ്ഡ റിലീസുകളിലൊന്നായി ആണ് എത്താനൊരുങ്ങുന്നത്. ചിത്രത്തിൽ വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. ദുഷാര വിജയൻ നായികയായി മലയാളത്തിലെത്തുന്ന ചിത്രത്തിൽ, പുഷ്പ, ജയിലർ എന്നിവയിലൂടെ ശ്രദ്ധ നേടിയ തെലുങ്ക് താരം സുനിൽ, മാർക്കോയിലൂടെ മലയാളത്തിലെത്തി ശ്രദ്ധ നേടിയ കബീർദുഹാൻ സിംഗ്, പുഷ്പ ഫെയിം തെലുങ്കു താരം രാജ് തിരാണ്ടുസു, “കിൽ” എന്ന ബ്ലോക്ക്ബസ്റ്റർ ഹിന്ദി ചിത്രത്തിലൂടെ പ്രശംസ നേടിയ ബോളിവുഡ് താരം പാർഥ് തിവാരി, മലയാളത്തിൽ നിന്നും ജഗദീഷ്, സിദ്ദിഖ്, വ്ളോഗറും സിംഗറുമായ ഹനാൻഷാ, ഹിപ്സ്റ്റർ എന്നിവരും നിർണ്ണായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ആക്ഷൻ ത്രില്ലറുകൾക്ക് സംഘട്ടനം ഒരുക്കിയ ലോകപ്രശസ്തനായ കെച്ച കെംബാക്ഡിയുടെയും അദ്ദേഹത്തിൻ്റെ ടീമിൻ്റെയും നേതൃത്വത്തിൽ ആണ് ആക്ഷൻ രംഗങ്ങൾ തായ്‌ലന്റിൽ ഒരുക്കിയത്. ഓങ് ബാക്ക് സീരിസിലൂടെ വലിയ ശ്രദ്ധ നേടിയ “പോങ്” എന്ന ആനയും കാട്ടാളന്റെ ഭാഗമാണ്. അന്താരാഷ്ട്ര ആക്ഷൻ ചിത്രങ്ങളോട് കിടപിടിക്കുന്ന ദൃശ്യങ്ങളും ആക്ഷനും സംഗീതവുമായി ഒരു പാൻ ഇന്ത്യൻ ആക്ഷൻ ദൃശ്യ വിസ്മയമായാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്താനൊരുങ്ങുന്നത്.

കെജിഎഫ്, സലാർ എന്നിവയിലൂടെ ഇന്ത്യൻ സിനിമയെ ത്രസിപ്പിച്ച കന്നഡ സംഗീത സംവിധായകൻ രവി ബസ്‌റൂർ ഈ ചിത്രത്തിലൂടെ വീണ്ടും മലയാളത്തിലെത്തുകയാണ്. ജോബി വർഗീസ്, പോൾ ജോർജ് , ജെറോ ജേക്കബ് എന്നിവർ ചേർന്ന് തിരക്കഥ രചിച്ച ചിത്രത്തിന്റെ സംഭാഷണങ്ങൾ ഒരുക്കിയത് ഉണ്ണി ആർ ആണ്. ഹോംബാലെ ഫിലിംസ് കർണാടകയിൽ വിതരണം ചെയ്യുന്ന ചിത്രത്തിന്റെ ഹിന്ദി വിതരണാവകാശം സ്വന്തമാക്കിയത് ജെ വേൽ(ജയ് വിരാത്ര എന്റർടൈൻമെന്റ് ലിമിറ്റഡ്) ആണ്. ജി എസ് സിനിമ ഇന്റർനാഷണൽ, ആർപി ബാല ഫിലിംസ് എന്നിവർ ചേർന്നാണ് ചിത്രം തമിഴ്‌നാട്ടിൽ എത്തിക്കുന്നത്. ടി സീരീസ് ആണ് ചിത്രത്തിൻ്റെ മ്യൂസിക് അവകാശം സ്വന്തമാക്കിയത്. ഷെമാറൂ ആണ് ചിത്രത്തിൻ്റെ ഡിജിറ്റൽ, സാറ്റലൈറ്റ് ഡിസ്ട്രിബ്യൂഷൻ പാർട്ണർ. ഫാർസ് ഫിലിംസ് ആയി സഹകരിച്ചാണ് മലയാള സിനിമ കണ്ട എക്കാലത്തേയും വമ്പൻ വിദേശ റിലീസിനായി “കാട്ടാളൻ” ഒരുങ്ങുന്നത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ ചിത്രം റിലീസിനെത്തും.

എക്സികുട്ടീവ് പ്രൊഡ്യൂസർ- ജുമാന ഷരീഫ്, ഛായാഗ്രഹണം – റെനഡിവേ, അഡീഷണൽ ഛായാഗ്രഹണം – ചന്ദ്രു സെൽവരാജ്, സംഗീതം- രവി ബസ്റൂർ, അഡീഷണൽ സോങ്ങ് – ബി അജെനീഷ് ലോക്നാഥ്, എഡിറ്റിംഗ് -ഷമീർ മുഹമ്മദ്, സംഘട്ടനം- കെച്ച കെംബാക്ഡി, ആക്ഷൻ സന്തോഷ്, പ്രൊഡക്ഷൻ ഡിസൈൻ- സുനിൽ ദാസ്, ക്രീയേറ്റീവ് പ്രൊഡ്യൂസർ- ഡിപിൽ ദേവ്, പ്രൊഡക്ഷൻ കൺട്രോളർ – ദീപക് പരമേശ്വരൻ, ഓഡിയോഗ്രഫി- രാജകൃഷ്ണൻ എം ആർ, സൗണ്ട് ഡിസൈനർ- കിഷൻ, സപ്ത റെക്കോർഡ്‌സ്, വസ്ത്രാലങ്കാരം – ധന്യ ബാലകൃഷ്ണൻ, മേക്കപ്പ് – റോണക്സ് സേവ്യർ, വരികൾ- സുഹൈൽ കോയ, സ്റ്റിൽ ഫോട്ടോഗ്രാഫർ- അമൽ സി സദർ, നൃത്തസംവിധാനം- ഷരീഫ്, വിഎഫ്എക്സ്- 3 ഡോർസ്, ഓവർസീസ് ഡിസ്ട്രിബുഷൻ പാർട്ണർ – ഫാർസ് ഫിലിംസ്, പിആർ ആൻഡ് മാർക്കറ്റിങ്- വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ, മലയാളം പിആർഒ- ആതിര ദിൽജിത്, ഹിന്ദി മാർക്കറ്റിങ്- മാക്സ് മാർക്കറ്റിങ് ലിമിറ്റഡ്, തമിഴ് പിആർഒ- സതീഷ് എസ് 2 ഇ, ശ്രീ വെങ്കടേഷ് പി, തമിഴ് ഡിജിറ്റൽ മാർക്കറ്റിങ്- ആകാശ്, തെലുങ്ക് പിആർഒ- വംശി ശേഖർ, തെലുങ്ക് ഡിജിറ്റൽ മാർക്കറ്റിങ് – ഹാഷ്ടാഗ് മീഡിയ, ദിലീപ്, കന്നഡ പിആർഒ- ശ്രേയ ഉഞ്ചലി, ടൈറ്റിൽ ഡിസൈൻ- ഐഡൻറ് ലാബ്സ്, പബ്ലിസിറ്റി ഡിസൈൻ- യെല്ലോ ടൂത്സ്.

Siddique in Kattalan
Siddique in Kattalan
Advertisements

Leave a Comment