കരിയറിലെ ദൃഢതയുള്ള പോലീസ് കഥാപാത്രവുമായി ഷെയിൻ നിഗം

Written by: Anish KS on 13 May

Advertisements
Success Of Dridam Movie
Success Of Dridam Movie

നവാഗതനായ മാർട്ടിൻ ജോസഫ് ഷെയ്ൻ നിഗത്തെ നായനാക്കി സംവിധാനം ചെയ്ത ‘ദൃഢം’ മികച്ച അഭിപ്രായങ്ങളുമായി തീയേറ്ററുകളിൽ പ്രദർശന വിജയം നേടുന്നു. ഒരു പൊലീസ് സ്റ്റേഷന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ സസ്പെൻസ് ത്രില്ലർ ചിത്രം ‘സംരക്ഷിക്കുക’, ‘സേവിക്കുക’, ‘അതിജീവിക്കുക’ എന്ന ടാഗ്-ലൈനോടെയാണ് തീയേറ്ററുകളിൽ എത്തിയിരുന്നത്. കുഴിനിലം പൊലീസ് സ്റ്റേഷനിലേക്ക് ആദ്യ പോസ്റ്റിങ്ങ്‌ കിട്ടുന്ന എസ്.ഐ വിജയ് രാധകൃഷ്ണനിലൂടെ കഥ പറയുന്ന ചിത്രം പ്രദേശത്തു തുടർച്ചയായി ഉണ്ടാകുന്ന കൊലപാതകങ്ങളും ബാങ്ക് കവർച്ചയും അടിസ്ഥാനമാക്കിയാണ് കഥ പറയുന്നത്. വിജയ് പ്രതിസന്ധികളെയും പ്രതികൂല സാഹചര്യങ്ങളെയും എങ്ങനെ മറികടക്കുമെന്ന ആകാംക്ഷയിലൂടെയാണ് കഥ പുരോഗമിക്കുന്നത്. ചിത്രത്തിലെ വിജയ് രാധാകൃഷ്ണൻ എന്ന കഥാപാത്രത്തെ ചെയ്തിരിക്കുന്നത് ഷെയിൻ നിഗം ആണ്. പുതുമയുള്ള പോലീസ് ഇൻവെസ്റ്റിഗേഷൻ ചിത്രങ്ങൾ കാണാനും ആസ്വദിക്കാനും താത്പര്യമുള്ള പ്രേക്ഷകനെ തൃപ്തിപ്പെടുത്തുന്ന ചിത്രമാണ് ദൃഢം.

മലയാള സിനിമയിലെ ഈ തലമുറയിലെ ഏറ്റവും കഴിവുള്ള നടന്മാരിൽ ഒരാളായ ഷെയിൻ നിഗം ബാലതാരമായി അഭിനയിച്ചു കൊണ്ടായിരുന്നു തന്റെ കരിയർ ആരംഭിച്ചത്. 2010ൽ ‘തന്തോന്നി’ എന്ന ചിത്രത്തിലൂടെ ബാലതാരമായി അരങ്ങേറ്റം കുറിച്ചെങ്കിലും ഹലോ കുട്ടിച്ചാത്തൻ, സൂപ്പർ ഡാൻസർ ജൂനിയർ തുടങ്ങിയ പരിപാടികൾ കുട്ടിക്കാലത്തു തന്നെ ഷെയ്നെ ഏറെ പ്രശസ്തനാക്കി. ‘നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി’, ‘അന്നയും റസൂലും’ എന്നീ ചിത്രങ്ങളിലെ പ്രകടനമാണ് ഷെയ്‌നിനെ കൂടുതൽ ശ്രദ്ധേയനാക്കിയത്. 2014ല്‍ പ്രമോദ് പയ്യന്നൂര്‍ സംവിധാനം ചെയ്ത ബാല്യകാലസഖി എന്ന ചിത്രത്തില്‍ മജീദ് എന്ന കഥാപാത്രവും 2016ല്‍ രാജീവ് രവി സംവിധാനം ചെയ്ത കമ്മട്ടിപ്പാടം, ഷാവനാസ് കെ ബാവകുട്ടി സംവിധാനം ചെയ്ത കിസ്മത്ത് എന്നീ ചിത്രങ്ങളും കൂടി വന്നതോടെ ഷെയിൻ മുൻനിരയിലേക്ക് കടന്നിരുന്നു. മാത്രമല്ല, കിസ്മത്ത് എന്ന ചിത്രത്തിലൂടെയാണ് ഒരു നായക നടൻ എന്ന നിലക്ക് ചലച്ചിത്രരംഗത്ത് ഷെയ്ന്‍ പൂർണ്ണമായും ശ്രദ്ധിക്കപ്പെട്ടത്‌.

Add As Preferred Source on Google
Add cinema.keralatv.in As Preferred Source on Google
Advertisements

ഷെയ്ന്‍ നായകനായി എത്തിയ ആദ്യ ചിത്രം കൂടിയായിരുന്ന കിസ്മത്തിലെ പ്രകടനത്തിന് ഷെയ്നിന് ഏറെ പ്രേക്ഷകപ്രശംസയും  കിട്ടിയിരുന്നു. തുടർന്ന് കെയര്‍ ഓഫ്‌ സൈറ ബാനു, പറവ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചെങ്കിലും പറവയിലൂടെ മലയാളസിനിയില്‍ സ്വന്തമായൊരു ഇടം ഷെയ്ന്‍ സ്വന്തമാക്കി. 2018ല്‍ ബി.അജിത്കുമാര്‍ സംവിധാനം ചെയ്ത ഈട എന്ന ചിത്രത്തിലെ നായക കഥാപാത്രം ഷെയിനിന്റെ കരിയറിലെ എക്കാലത്തെയും മികച്ച കഥാപാത്രങ്ങളിലൊന്നാണ്. അതേ വര്‍ഷം തന്നെ ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്ത ഓള് എന്ന ചിത്രത്തിലും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. 2019ല്‍ മധു സീ നാരായണന്‍ സംവിധാനം ചെയ്ത കുമ്പളങ്ങി നെറ്റ്‌സ് എന്ന ചിത്രത്തില്‍ നായകനായ ഷെയിൻ മലയാള സിനിമയിൽ തന്റെതായ ഇടം അതിനോടകം തന്നെ കണ്ടെത്തിയിരുന്നു. ഷെയിൻ നിഗത്തിനെ നായകനാക്കി രാഹുൽ സദാശിവൻ ഒരുക്കിയ ഹൊറർ ചിത്രമായ ഭൂതകാലം ഏറെ മികച്ച അഭിപ്രായങ്ങൾ നേടി എന്നതിനോടൊപ്പം തന്നെ ഷെയിൻ തന്നെയാണ് ചിത്രത്തിന്റെ നിർമ്മാണം നിർവഹിച്ചത് എന്നതും ശ്രദ്ധേയമായിരുന്നു. തുടർന്ന് ആർ ഡി എക്സ്, ബൾട്ടി പോലുള്ള വമ്പൻ ആക്ഷൻ പ്രോജക്റ്റുകളുടെ ഭാഗമായി ഷെയിൻ മാറുകയും വേറിട്ട രീതിയിലുള്ള കഥാപാത്രങ്ങളിലൂടെ തന്റെ ഇടം ഷെയിൻ ഉറപ്പിക്കുകയും ചെയ്തു. ഇപ്പോൾ ഏറ്റവും പുതിയതായി ഇറങ്ങിയ പോലീസ് ഇൻവെസ്റ്റിഗേഷൻ ത്രില്ലർ  ‘ദൃഢം’ സിനിമയിൽ,  ‘കൊറോണ പേപ്പേഴ്സി’നും ‘വേല’യ്ക്കും ശേഷമാണ് വീണ്ടും ശക്തമായ ഒരു പോലീസ് കഥാപാത്രമായി ഷെയിൻ എത്തുന്നത്.

ചിത്രത്തിൽ ഷോബി തിലകൻ, കോട്ടയം രമേഷ്, ദിനേശ് പ്രഭാകർ, നന്ദൻ ഉണ്ണി, വിനോദ് ബോസ്, കൃഷ്ണപ്രഭ, സാനിയ ഫാത്തിമ, അഭിറാം രാധാകൃഷ്ണൻ, പ്രശാന്ത് മുരളി, മാത്യു വർഗീസ്, ജോജി കെ. ജോൺ, ബിട്ടോ ഡേവിസ്, അഭിഷേക് രവീന്ദ്രൻ തുടങ്ങിയവരാണ് മറ്റ് താരങ്ങളായുള്ളത്. പി.എൻ. ഉണ്ണിക്കൃഷ്ണന്റെ ഛായാഗ്രഹണവും ശ്രീരാഗ് സജിയുടെ പശ്ചാത്തലസംഗീതവും ചിത്രത്തിന് മുതൽക്കൂട്ടാണ്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: കറ്റീന ജീത്തു, ഛായാഗ്രഹണം: പി.എം. ഉണ്ണികൃഷ്ണൻ, എഡിറ്റർ: വിനായക്, സംഗീതസംവിധാനം: ശ്രീരാഗ് സജി, സൗണ്ട് ഡിസൈനർ: രാഹുൽ ജോസഫ്, സെത് എം. ജേക്കബ്, സൗണ്ട് മിക്‌സ്: ജിതിൻ ജോസഫ്, പ്രൊഡക്ഷൻ ഡിസൈനർ: സുനിൽ ദാസ്, അസിസ്റ്റന്റ് ഡയറക്ടർ: അധിര രഘുനാഥൻ, അസോസിയേറ്റ് ഡയറക്ടർ: ക്യാത്തി ജീത്തു, അനൂപ് കെ.എസ്, ചീഫ് അസോസിയേറ്റ് സിനിമാറ്റോഗ്രാഫർ: അരവിന്ദ് ബാബു, മേക്കപ്പ്: രതീഷ് വിജയൻ, ആക്ഷൻ ഡയറക്ടർ: മഹേഷ് മാത്യു, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, വിഎഫ്എക്‌സ് ഡയറക്ടർ: ടോണി മാഗ്മിത്ത്, ഡിഐ കളറിസ്റ്റ്: ലിജു പ്രഭാകർ, കോസ്റ്റ്യൂം ഡിസൈനർ: ലേഖ മോഹൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: അമരേഷ് കുമാർ, ഡിജിറ്റൽ മാർക്കറ്റിംഗ്- വിപിൻ കുമാർ.വി, സ്റ്റിൽസ്: നന്ദു ഗോപാലകൃഷ്ണൻ, പബ്ലിസിറ്റി ഡിസൈൻ: ടെൻ പോയിന്റ്.

Advertisements

Leave a Comment