സിജു വിത്സൺ, സിദ്ധാർത്ഥ് ഭരതൻ, അരുൺ കുര്യൻ, ദേവിക സതീഷ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജുനൈദ് മുഹമ്മദ് സംവിധാനം ചെയ്യുന്ന “ബൂംബാങ് ” എന്ന പുതിയ ചിത്രത്തിൻ്റെ പൂജയും സ്വിച്ചോൺ കർമ്മവും എറണാകുളം ചാവറ കൾച്ചറൽ സെൻ്റർ വെച്ച് നടന്നു. സിബി മലയിൽ സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചപ്പോൾ നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ ആദ്യ ക്ലാപ്പടിച്ചു. നിഷാന്ത് സാഗർ, ജിബിൻ ഗോപിനാഥ്, സജിൻ ചെറുകയിൽ, ഗോകുലൻ, സുബിൻ ടാർസൺ, നിഹാദ് തോപ്പി, മിഥുട്ടി(കുട്ടി), ഷാരിഖ് മുഹമ്മദ്, വിക്കി തഗ്,ശ്രീനാഥ് കെ ജനാർദനൻ, ഷമീർ ഖാൻ എന്നിവരാണ് മറ്റു പ്രമുഖ താരങ്ങൾ.
ബ്രിട്ടീഷ് സിനിമാസിന്റെ ബാനറിൽ ഹാരിസ് മൊയ്തുട്ടി, ജിഷ്ണു ശങ്കർ,ശ്രീധർ ചേനി, ജോജി ജിതേന്ദ്രൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ഛായാഗ്രഹണം ജിൻഷാദ് ഗുരുവായൂർ നിർവ്വഹിക്കുന്നു.
ലൈൻ പ്രൊഡ്യൂസർ- ഗിരീഷ് കൊടുങ്ങല്ലൂർ, ജിൻഷാദ് ഗുരുവായൂർ കഥ,തിരക്കഥ സംഭാഷണം എഴുതുന്നു. എഡിറ്റർ-നിർമ്മൽ ആർ,കലാസംവിധാനം-അനൂപ് വിജയകുമാർ,സംഗീതം-ജുബൈർ മുഹമ്മദ്, പ്രൊഡക്ഷൻ കൺട്രോളർ-പ്രസാദ് നമ്പിയങ്കാവ്, മേക്കപ്പ്-റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം-മെൽവി ജെ,ആക്ഷൻ കൊറിയോഗ്രാഫർ- റോബിൻ ടോം.
ഓഡിയോഗ്രഫി- ഗോകുൽ ഗോപിനാഥ്, സ്റ്റിൽസ്-രാഹുൽ എം സത്യൻ,എസ് ബി കെ ഷുഹൈബ്,ചീഫ് അസോസിയേറ്റ് ഡയറക്ടർ-തൻവിൻ നസീർ,ചീഫ് അസോസിയേറ്റ് ഡിഒപി-ഹേംചന്ദ് ഹേമചന്ദ്രൻ,പബ്ലിസിറ്റി ഡിസൈൻ-യെല്ലോ ടൂത്ത്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-ഷാജി കൊല്ലം,ലോക്കേഷൻ- എറണാകുളം,കണ്ണൂർ
പി ആർ ഒ-എ എസ് ദിനേശ്.



