“മോഹിനിയാട്ടം” സംവിധായകൻ്റെ പുതിയ ചിത്രവുമായി ശ്രീ ഗോകുലം ഗോപാലൻ്റെ ശ്രീ ഗോകുലം മൂവീസ്

Written by: Anish KS on 15 April

Advertisements
Krishnadas Murali New Film With Gokulam Gopalan
Krishnadas Murali New Film With Gokulam Gopalan

ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലൻ നിർമ്മിക്കാൻ പോകുന്ന പുതിയ ചിത്രം ഒരുക്കാൻ സൂപ്പർ ഹിറ്റ് ചിത്രമായ മോഹിനിയാട്ടത്തിൻ്റെ സംവിധായകൻ കൃഷ്ണദാസ് മുരളി. ഇപ്പോൾ മികച്ച പ്രേക്ഷക – നിരൂപക പ്രശംസ നേടി സൂപ്പർഹിറ്റായി പ്രദർശനം തുടരുന്ന “മോഹിനിയാട്ടം” എന്ന ചിത്രത്തിൻ്റെ ആദ്യ ഭാഗത്തിലൂടെയാണ് കൃഷ്ണദാസ് മുരളി സ്വതന്ത്ര സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. 2024 ൽ റിലീസ് ചെയ്ത “ഭരതനാട്യം” എന്ന ആദ്യ ചിത്രം രചിച്ചതും കൃഷ്ണദാസ് മുരളി ആണ്. അദ്ദേഹം ഒരുക്കുന്ന മൂന്നാമത്തെ ചിത്രമാണ് ശ്രീ ഗോകുലം മൂവീസ് നിർമ്മിക്കാൻ പോകുന്നത്. കോ പ്രൊഡ്യൂസർ – ബൈജു ഗോപാലൻ, വി സി പ്രവീൺ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – കൃഷ്ണമൂർത്തി.

ശ്രീ ഗോകുലം മൂവീസ് – കൃഷ്ണദാസ് മുരളി ടീമിൻ്റെ ഈ പുതിയ ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വൈകാതെ തന്നെ പുറത്ത് വിടും. ബ്ലോക്ക്ബസ്റ്റർ ഹിറ്റായ വാഴ 2 ഒരുക്കിയ സംവിധായകൻ സവിൻ സാ ഒരുക്കുന്ന പുതിയ ചിത്രവും ശ്രീ ഗോകുലം മൂവീസ് നിർമ്മിക്കുന്നത്.

Add As Preferred Source on Google
Add cinema.keralatv.in As Preferred Source on Google
Advertisements

ജയസൂര്യ നായകനായ കത്തനാർ, എസ് ജെ സൂര്യ ഒരുക്കുന്ന കില്ലർ, സുരേഷ് ഗോപി നായകനായ ഒറ്റക്കൊമ്പൻ, മോഹൻലാൽ – വിഷ്ണു മോഹൻ ചിത്രമായ L367 എന്നിവയാണ് ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഒരുങ്ങുന്ന മറ്റ് ചിത്രങ്ങൾ.

Advertisements

Leave a Comment