ജയസൂര്യ നായകനാക്കി കളങ്കാവൽ ഫെയിം ജിതിൻ കെ ജോസ് തിരക്കഥയെഴുതി സംവിധാനം നിർവഹിക്കുന്ന പുതിയ ചിത്രത്തിന്റെ തിരക്കഥയുടെ പൂജാ കർമ്മം, കൊല്ലൂർ ശ്രീ മൂകാംബിക ക്ഷേത്രത്തിൽ നിർവഹിച്ചു.
മാജിക് മൂൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ രാജീവ് ഗോവിന്ദൻ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ സംഗീത സംവിധാനം മുജീബ് മജീദ് നിർവ്വഹിക്കുന്നു. ഓർഡിനറി,അനാർക്കലി,ഉടൻ റിലീസാകുന്ന കാളിയൻ തുടങ്ങിയ ബ്ലോക്ക്ബസ്റ്റർ ഹിറ്റ് ചിത്രങ്ങളുടെ ടീമാണ് ഇതിൻ്റെ പിന്നിലുമുള്ളത്.

നിരവധി ഹിറ്റുകൾ സമ്മാനിച്ച റാഫിയും ജിതിൻ കെ ജോസും ചേർന്ന് ഈ ചിത്രത്തിന്റെ തിരക്കഥ എഴുതുന്നു. ഛായാഗ്രഹണം-ഫൈസൽ അലി,എഡിറ്റിംഗ്- പ്രവീൺ പ്രഭാകർ, പ്രൊഡക്ഷൻ കൺട്രോളർ-ദീപക് പരമേശ്വരൻ. ടൈറ്റിൽ പ്രഖ്യാപനം ഉടൻ ഉണ്ടാകും. വേനൽക്കാലത്തിന് ശേഷം ഇന്ത്യയിലും വിദേശത്തുമായി ഷൂട്ടിംഗ് ആരംഭിക്കും.
സിനിമാപ്രേമികൾക്കിടയിൽ വലിയ കൗതുകം ജനിപ്പിച്ച സിനിമയാണിത്. കറുത്തച്ചൻ ഊട്ടിനെ കേന്ദ്രീകരിച്ച് ഒരു ഹൈസ്കെയിൽ ത്രില്ലർ ചിത്രം ഒരുക്കാനുള്ള ശ്രമത്തിലാണ് അണിയറ ശില്പികൾ.

