ഒരു കഥയുണ്ട് പറയട്ടേ… പൃഥ്വിരാജ് – നിസാം ബഷീർ ടീമിന്റെ ഐ നോബഡി ടീസർ പുറത്തിറങ്ങി.

Written by: Anish KS on 1 May

Advertisements
i Nobody Movie Teaser Out Now
i Nobody Movie Teaser Out Now

പൃഥ്വിരാജ് സുകുമാരൻ, പാർവതി തിരുവോത്ത്, ഹക്കിം ഷാജഹാൻ എന്നിവർ മുഖ്യ കഥാപാത്രങ്ങളായി എത്തുന്ന ‘ഐ നോബഡി’ എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. നിരൂപക – പ്രേക്ഷക പ്രശംസ നേടിയ ഹിറ്റ് ചിത്രം റോഷാക്കിന് ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന ‘ഐ നോബഡി’ സുപ്രിയ മേനോനാണ് നിർമ്മിക്കുന്നത്. ബാങ്ക് മോക്ഷണത്തെ ചുറ്റിപ്പറ്റി നടക്കുന്ന ഹീസ്റ്റ് ഴോണറിയിൽ എത്തുന്ന സിനിമയാകും ‘ഐ നോബഡി’ എന്നാണ് ടീസർ നൽകുന്ന സൂചന. ജേക്സ് ബിജോയാണ് സംഗീതം ഒരുക്കുന്നത് എന്നതാണ് ഐ നോബഡിയുടെ മറ്റൊരു ഹൈലൈറ്റ്. ഈ വർഷം ജൂലൈ മാസത്തിൽ ആഗോള റിലീസായി ഐ നോബഡി തിയേറ്ററുകളിൽ എത്തും.

ഇന്ന് റിലീസ് ചെയ്ത മമ്മൂട്ടി, മോഹന്‍ലാല്‍, മഹേഷ് നാരായണന്‍ ചിത്രമായ പാട്രിയറ്റ് സിനിമയുടെ പ്രദർശനത്തിനിടയിൽ ഐ നോബഡിയുടെ ടീസർ പ്രദർശിപ്പിച്ചിരുന്നു. ടീസറിന് മികച്ച വരവേൽപാണ്‌ തിയേറ്ററുകളിൽ നിന്നും ലഭിക്കുന്നത്. തുടർന്ന് യൂട്യുബിലും മികച്ച പ്രതികരണത്തോടെ ടീസർ ട്രെൻഡിങ് ലിസ്റ്റിൽ ഇടം നേടുകയാണ്. എന്ന് നിന്റെ മൊയ്തീൻ, കൂടെ തുടങ്ങിയ സൂപ്പർഹിറ്റുകൾക്ക് ശേഷം പൃഥ്വിരാജും പാർവതിയും വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടി നോബഡിക്കുണ്ട്. ഇതുവരെ മലയാളം സിനിമയിൽ കാണാത്ത തരത്തിലുള്ള വ്യത്യസ്തമായ മേക്കിങ് ആണ് ഇതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. അശോകൻ, വിജയരാഘവൻ, മധുപാൽ, ശങ്കർ രാമകൃഷ്ണൻ, നക്ഷത്ര, ഐറാ, നിഷാന്ത് സാഗർ, നന്ദു, നൗഷാദ് ബോംബെ, ജിജോയ് രാജഗോപാൽ, ഖാലിദ് റഹ്മാൻ, സഞ്ജു ശിവറാം, സുധി കോപ്പ, ബീന ചന്ദ്രൻ, സന അൽതാഫ്, കൃഷ്ണൻ ബാലകൃഷ്ണൻ, ദിനേശ് ആലപ്പുഴ, റോണി വർഗീസ്, മനോജ് കെ യൂ, ഇർഷാദ് അലി, സുധി കോഴിക്കോട്, മഹേന്ദ്രൻ, ആൽബിൻ അലക്സ്, ജിതിൻ മദനൻ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

Add As Preferred Source on Google
Add cinema.keralatv.in As Preferred Source on Google
Advertisements

പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെയും ഇ4 എക്സ്പെരിമെന്റസിന്റെ ബാനറിൽ സുപ്രിയ മേനോനും മുകേഷ് ആർ മേത്തയും സി വി സാരഥിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. റോഷാക്ക്, ഇബിലീസ് എന്നീ ചിത്രങ്ങൾക്ക് ശേഷം സമീര്‍ അബ്ദുളാണ് ഐ, നോബഡിയുടെയും രചന നിർവഹിക്കുന്നത്. ഛായാഗ്രഹണം- ദിനേശ് പുരുഷോത്തമൻ, ലൈൻ പ്രൊഡ്യൂസർ- ഹാരിസ് ദേശം, എഡിറ്റിംഗ്- റമീസ് എംബി, പ്രൊഡക്ഷൻ ഡിസൈനർ- അർഷാദ് നാക്കോത്ത്, മേക്കപ്പ്- റോണക്സ് സേവിയർ, കോസ്റ്യൂംസ്- ധന്യ ബാലകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ- റിനി ദിവാകർ, ഫിനാൻസ് കൺട്രോളർ- കിരൺ നെട്ടയം, സംഘടന സംവിധാനം- വാനിക്ക് ബെൻ & കലൈ കിംഗ്സ്റ്റൺ & അമിത് ജോളി ബാസ്റ്റിൻ, സൗണ്ട് ഡിസൈനർ- നിക്സൺ ജോർജ്, വി എഫ് എക്സ്- ലവാ കുശ, പ്രൊമോഷൻസ്- പൊഫാക്ഷിയോ, ഡിജിറ്റൽ മാർക്കറ്റിംഗ്- വിപിൻ കുമാർ.വി, കളറിസ്റ്റ്- സുരേഷ് രവി, സ്റ്റീൽസ്- രോഹിത് കെ സുരേഷ്, ഡിസൈൻസ്- യെല്ലോ ടൂത്ത്, ടീസർ എഡിറ്റ്- ബ്ലെസ് തോമസ്.

Advertisements

Leave a Comment