ഋഷികേഷ്,ശിവമിത്ര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സതീഷ് ജേക്കബ് സംവിധാനം ചെയ്യുന്ന “കഥയോട്ടം ” എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ ടൈറ്റിൽ പോസ്റ്റിന്റെ പ്രകാശന കർമം ബഹുമാനപ്പെട്ട സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ നിർവഹിച്ചു. സന്തോഷ് കീഴാറ്റൂർ, ജിയോ ബേബി,ശിവജി ഗുരുവായൂർ, ഗോകുലൻ,ഉണ്ണി ലാലു,സിദ്ധാർഥ് ശിവ, മുഹമ്മദ് റാഫി, റോഷൻ, നബീൽ, സുധീഷ്, നോബി മാർക്കോസ്, നീന കുറുപ്പ്, ശ്രീദേവി ഉണ്ണികൃഷ്ണൻ, അപർണ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.
ജോയ്‌സ് സ്റ്റുഡിയോസിന്റെ ബാനറിൽ എം ജി വി പാണ്ഡ്യൻ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ഛായാഗ്രഹണം പ്രത്യുഷ് കെ എ നിർവ്വഹിക്കുന്നു. വ്യത്യസ്ത മതങ്ങളിൽ പെട്ട യുവതിയുടെയും യുവാവിന്റെയും ഒപ്പം അവരുടെ സുഹൃത്തുക്കളുടെയും സൗഹൃദങ്ങളുടെയും പശ്ചാത്തലത്തിൽ ഗൗരവമായ ഒരു വിഷയം തികഞ്ഞ നർമ്മ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്ന ചിത്രമാണ് “കഥയോട്ടം”. കഥ തിരക്കഥ സംഭാഷണം-വിഷ്ണു രതികുമാർ , സംഗീതം-ഗിരീഷ് നാരായണൻ, എഡിറ്റിംഗ്-ജിബീഷ്.
പ്രൊഡക്ഷൻ കൺട്രോളർ-ശ്യാം തൃപ്പുണിത്തറ, കലാസംവിധാനം-സുധീഷ് കെ എസ്, സ്റ്റിൽസ്-ജോബി ഗസ, മേക്കപ്പ്-പ്രബീഷ്,സുരാജ് ചെട്ടികുളങ്ങര, വസ്ത്രാലങ്കാരം-സാലിന ബിനു,ലക്ഷ്മി , അസ്സോസിയേറ്റ് ഡയറക്ടർ-വിഷ്ണു രതികുമാർ, അസിസ്റ്റന്റ് ഡയറക്ടർ-ഹരിദേവ് മനോജ്,അതുൽ ബാബു, ജിഷ്ണു രാജ്,അഭി പ്രസാദ്, അതുൽ ജയന്തി, അരുൺ രാജ്,സ്പോട്ട് എഡിറ്റർ-ജെസ്റ്റിൻ ജോയ്,മീഡിയ പ്രൊമോഷൻ-ഫൈസൽ വാഹിദ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-മോഹിത്
പി ആർ ഒ-എ എസ് ദിനേശ്.
കഥയോട്ടം എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ ടൈറ്റിൽ പോസ്റ്റർ
Written by: Anish KS on 27 February
Latest on Kerala TV

