ഇഹലോകവും പരലോകവും ഒന്നിക്കുന്ന യാത്ര! ”കറക്കം” ടീസർ

Written by: Anish KS on 19 April

Advertisements
Find Teaser of Karakkam
Find Teaser of Karakkam

അവർ വരുന്നു! പാട്ടും ഡിസ്കോയും കൊണ്ട് മൈക്കൽ ജാക്സൺ ലഹരിപിടിപ്പിച്ച എൺപതുകളിൽ നിന്ന്, പുതിയ കാലത്തിന്റെ കുരുക്കുകളിലേയ്ക്ക്!! ഭാവിയിലേയ്ക്കൊരു റൂട്ട് മാപ്പ് തേടി കൊച്ചിയുടെ രാത്രികളിലേയ്ക്കിറങ്ങുന്ന അവർക്ക് വഴി തെളിയുമോ? ഹൊറർ ഴോണറിൽ സംഗീതത്തിന്റെയും നർമ്മത്തിന്റെയും അകമ്പടിയോടെ എത്തുന്ന ചിത്രം, അവർ നടത്തുന്ന രസകരമായ ഒരു യാത്രയുടെ കഥപറയുന്നു. ഭൂതം, ഭാവി, വാർത്തമാനം എന്നിങ്ങനെ പോകുന്ന കഥയിൽ അവതരിപ്പിക്കുന്ന ‘ഡാൻസിങ് ഗോസ്റ്റ്സ്’ (dancing ghosts) എന്ന പ്രമേയം മലയാളത്തിൽ ഇതുവരെ പറഞ്ഞിട്ടില്ലാത്തതെന്ന്അണിയറപ്രവർത്തകൾ അവകാശപ്പെടുന്നു.

പണ്ടെങ്ങോ മരിച്ചവർക്ക് ഇന്നത്തെ ലോകം വഴികാട്ടുമോ? അതോ തിരിച്ചോ. ആകാംക്ഷയുണർത്തി ടീസർ പ്രേക്ഷകരിലേക്കെത്തിയിരിക്കുകയാണ്. ക്രൗൺസ്റ്റാർസ് എന്റർടൈൻമെന്റിന്റെ ബാനറിൽ അങ്കുഷ് സിങ്, കിമ്പർളി ട്രിനിഡാഡ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സുഭാഷ് ലളിത സുബ്രഹ്മണ്യനാണ്. നിപിൻ നാരായണൻ, സുഭാഷ് ലളിത സുബ്രഹ്മണ്യൻ, അർജുൻ നാരായണൻ എന്നിവർ ചേർന്ന് തിരക്കഥയൊരുക്കുന്ന ഈ ചിത്രത്തിന് തെന്നിന്ത്യൻ ഹിറ്റ് മേക്കർ സാം സി.എസ്. സംഗീതം പകരുന്നു .

https://www.youtube.com/watch?v=Nl1zAJFkLRg

ശ്രീനാഥ് ഭാസി, ഫെമിന ജോർജ്,അഭിറാം രാധാകൃഷ്ണൻ, സിദ്ധാർഥ് ഭരതൻ, ജീൻ പോൾ ലാൽ,പ്രവീൺ ടി. ജെ, മണികണ്ഠൻ ആചാരി,ബിജു കുട്ടൻ,മിഥൂട്ടി,ഷോൺ റോമി,ലെനാസ് ബിച്ചു,ശാലു റഹിം, വിനീത് തട്ടിൽ, മനോജ് മോസസ്, കെയിൻ സണ്ണി, ശ്രാവൺ,വിഷ്ണു രഘു തുടങ്ങിയവരാണ് പ്രമുഖ താരങ്ങൾ. ഛായാഗ്രഹണം-ബബ്ലു അജു,എഡിറ്റർ-നിതിൻ ആരോൾ, കോസ്റ്റ്യൂംസ്-മെൽവി,മേക്കപ്പ്-ആർ ജി വയനാടൻ,കോ ഡയറക്ടർ-ജിതിൻ സി.എസ്, സൗണ്ട് മിക്സ്ങ്ങ്-അരവിന്ദ് മേനോൻ,ആർട്ട്-രാജേഷ് പി വേലായുധൻ, കഥ-ധനുഷ് വർഗീസ്, പ്രൊഡക്ഷൻ കൺട്രോളർ-റിന്നി ദിവാകർ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ-പ്രശോഭ് വിജയൻ,ക്രിയേറ്റീവ് പ്രൊഡ്യൂസർ-മോഹിത് ചൗധരി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-വിനോഷ് കൈമൾ, മാർക്കറ്റിംഗ് & കമ്മ്യൂണിക്കേഷൻ- ഡോക്ടർ സംഗീത ജനചന്ദ്രൻ,സ്റ്റിൽസ്- നിദാദ്, അഭിലാഷ് മുല്ലശ്ശേരി,സൗണ്ട്- സിങ്ക് സിനിമ, പോസ്റ്റർ ഡിസൈൻ-യെല്ലോ ടൂത്ത്സ്.

അൻവർ അലി, വിനായക് ശശികുമാർ, മുഹ്സിൻ പെരാരി, ഹരീഷ് മോഹനൻ,സു എന്നിവർ ഗാനരചന നിർവ്വഹിച്ചിരിക്കുന്ന. മലയാളത്തിലെ ആദ്യത്തെ മ്യൂസിക്കൽ ഹൊററായി അവതരിപ്പിക്കുന്ന “കറക്കം” ഈ മാസം തന്നെ തിയേറ്ററുകളിലെത്തും

പി ആർ ഒ-എ എസ് ദിനേശ്.

Add As Preferred Source on Google
Add cinema.keralatv.in As Preferred Source on Google
Advertisements
Advertisements

Leave a Comment