ഇൻ ഹരിഹർ നഗർ താരങ്ങൾ പൊന്നാനിയിൽ , പാതിരാക്കുറുക്കൻ

Written by: Anish KS on 12 May

Advertisements
In Harihar Nagar Actors
In Harihar Nagar Actors

പതിനാറ് വർഷങ്ങൾക്ക് ശേഷം “ഇൻ ഹരിഹർ നഗർ” എന്ന ചിത്രത്തിലെ പ്രധാന താരങ്ങളായ മുകേഷ് ജഗദീഷ്, സിദ്ദിഖ്, അശോകൻ എന്നിവർ വീണ്ടും ഒരുമിച്ച് പുതിയ ചിത്രത്തിൽ അഭിനയിക്കുന്നു.

അപ്പായ് സിനിമാസിന്റെ ബാനറിൽ സിജോ ജോർജ് നിർമ്മിച്ച്, സുനിൽ കർമ്മയും നിഖിൽ ജിനനും രചന നിർവഹിച്ച്, ജയേഷ് വേണുഗോപാൽ സംവിധാനം ചെയ്യുന്ന “പാതിരാക്കുറുക്കൻ” എന്ന ചിത്രത്തിലൂടെയാണ് ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നത്.

Add As Preferred Source on Google
Add cinema.keralatv.in As Preferred Source on Google
Advertisements

ചിത്രീകരണത്തിനായി താരങ്ങൾ പൊന്നാനിയിൽ എത്തി. ചിത്രീകരണത്തിനിടയിൽ ഒരു ദിവസം നാല് പേരും ഒരുമിച്ച് ലൊക്കേഷനിൽ എത്തിയത് അപൂർവ്വ നിമിഷമായി മാറി. നിർമ്മാതാവ് സിജോ ജോൺ അതിനെ ഒരു ആഘോഷമാക്കി മാറ്റുകയും, ചിത്രത്തിലെ മറ്റ് താരങ്ങളും സാങ്കേതിക പ്രവർത്തകരും നാട്ടുകാരും പങ്കെടുത്ത ചടങ്ങിൽ നാലുപേരും ചേർന്ന് കേക്ക് മുറിച്ച് മധുരം വിതരണം ചെയ്യുകയും ചെയ്തു. തുടർന്ന് ഓരോരുത്തരും തങ്ങളുടെ ഓർമ്മകൾ പങ്കുവെച്ചു.

മറ്റ് താരങ്ങൾ

  • നിർമ്മൽ പാലാഴി
  • റിയാസ് നർമ്മകല
  • സുധീർ പറവൂർ
  • കുട്ടി അഖിൽ
  • അനീഷ് ഗോപാൽ
  • ടെസ്സ ജോസഫ്
  • അജയൻ മാടയ്ക്കൽ
  • അശ്വിത – അശ്വിജ (സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സ്)

ചിത്രത്തിന്റെ പ്രമേയം

വ്യത്യസ്ത സാഹചര്യങ്ങളിൽപ്പെട്ട നാല് പേർ ഒരിക്കൽ ഒരു പ്രതിസന്ധി ഘട്ടത്തിൽ അകപ്പെടുന്നു. അവരുടെ അതിജീവനത്തിന്റെ കഥ നർമ്മത്തിൽ ചാലിച്ച് അവതരിപ്പിക്കുന്ന ചിത്രമാണ് “പാതിരാക്കുറുക്കൻ”.

സാങ്കേതിക പ്രവർത്തകർ

  • ഛായാഗ്രഹണം : സെൽവകുമാർ എസ്
  • സംഗീതം : ഗോപി സുന്ദർ
  • എഡിറ്റിംഗ് : അതുൽ വിജയ്
  • കലാസംവിധാനം : ത്യാഗു തവനൂർ
  • മേക്കപ്പ് : രാജേഷ് നെന്മാറ
  • വസ്ത്രാലങ്കാരം : സുകേഷ് താനൂർ
  • സ്റ്റിൽസ് : ജയപ്രകാശ് അതളൂർ
  • അസോസിയേറ്റ് ഡയറക്ടേഴ്സ് : അഭിലാഷ് കൃഷ്ണ, എം. രമേഷ് കുമാർ
  • സംവിധാന സഹായികൾ : മണികണ്ഠൻ, ശ്രീജിത്ത്
  • സംഘട്ടനം : അഷ്‌റഫ് ഗുരുക്കൾ, വിനോദ് പ്രഭാകർ
  • നൃത്തസംവിധാനം : റിക്കി റിചാർഡ്സൺ
  • പ്രൊഡക്ഷൻ കൺട്രോളർ : മൻസൂർ വെട്ടത്തൂർ
  • പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് : ഷമീജ് കൊയിലാണ്ടി
  • പ്രൊഡക്ഷൻ മാനേജർ : ജസ്റ്റിൻ കൊല്ലം
  • പ്രോജക്ട് കോർഡിനേറ്റർ : ലിജിൻ സിയാർ
  • പി.ആർ.ഒ : എ എസ് ദിനേശ്
Advertisements

Leave a Comment