Add As Preferred Source on Google
Add cinema.keralatv.in As Preferred Source on Google

ദീപാവലിക്ക് ഭാരത് ബിഞ്ച് ഫെസ്റ്റിവൽ പ്രഖ്യാപിച്ച് സീ5

Written by: Cinema Lokah on 2 December

ഉത്സവകാല ഓഫർ പ്രകാരം ഹിന്ദി കണ്ടന്റ് പാക്ക് ₹199 ന്റെ പകരം ₹149 ക്ക് ലഭ്യമാണ്

സീ5 ദീപാവലി ഭാരത് ബിഞ്ച് ഫെസ്റ്റിവൽ ഓഫര്‍

ZEE5 Bharath Binge Festival Malayalam
ZEE5 Bharath Binge Festival Malayalam

ദീപാവലി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച്, ഇന്ത്യയിലെ ഏറ്റവും വലിയ ഓ ടി ടി വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ ZEE5,പുതിയ ഉത്സവകാല ഓഫർ പ്രഖ്യാപിച്ചു. ഏഴ് ഭാഷകളിലെ പ്രീമിയറുകൾ, ആകർഷകമായ ഉത്സവ ഓഫറുകൾ എന്നിവയുമായാണ് ZEE5 ഇത്തവണ വന്നിരിക്കുന്നത്.ഇതിലൂടെ ഭാരത് ബിഞ്ച് ഫെസ്റ്റിവലിന് തുടക്കമിടുകയാണ് ZEE5.

Echo and Fire TV at Best Price

പരമ്പരാഗത “ഫീൽ-ഗുഡ്” ചിത്രങ്ങൾ, വെബ് സീരീസുകൾ എന്നിവ മാറ്റിനിർത്തി, ത്രില്ലറുകൾ, മിസ്റ്ററികൾ, ക്രൈം ഡ്രാമകൾ തുടങ്ങിയ ആവേശം നിറഞ്ഞ ജോണറുകളോടുള്ള പ്രേക്ഷകരുടെ വർദ്ധിച്ചുവരുന്ന ഇഷ്ടം തിരിച്ചറിഞ്ഞാണ് ഈ കാമ്പയിൻ ZEE5 രൂപകൽപ്പന ചെയ്തിരിക്കുന്നത്.ഭാരത് ബിഞ്ച് ഫെസ്റ്റിവലിനെ കൂടുതൽ ആകർഷകമാക്കുന്നതിനായി, ZEE5 ഒക്ടോബർ 13 മുതൽ 20 വരെ പ്രത്യേക ഒരു ആഴ്ചത്തെ ഗംഭീര ഓഫറുകളും പ്രേക്ഷകർക്ക് നൽകുന്നുണ്ട്.

ഇതിന്റെ ഭാഗമായ്, ഹിന്ദി കണ്ടന്റ് പാക്ക് ₹199 ന്റെ പകരം ₹149 ക്ക് ലഭ്യമാണ്. റീജിയണൽ പാക്കുകൾ ₹99 ന്റെ പകരം ₹59 രൂപയ്ക്ക് ലഭ്യമാണ്. അത് പോലെ തന്നെ, ഓൾ ആക്സസ് പാക്ക് ₹299 ന്റെ പകരം പ്രത്യേക ഡിസ്‌ക്കൗണ്ട് വിലയായ ₹249 ക്ക് ലഭ്യമാണ്.ZEE5 പ്രമുഖ ഉപഭോക്തൃ പ്ലാറ്റ്ഫോമുകളുമായി സഹകരിച്ച് പ്രേക്ഷകർക്ക് കൂടുതൽ ഉത്സവ ആനുകൂല്യങ്ങൾ നൽകുകയും ചെയ്യുന്നു. ക്യാംപെയിൻ കാലയളവിൽ, സബ്സ്ക്രൈബർമാർക്ക് Paytm UPI, AutoPay, Cred UPI,AutoPay എന്നിവ വഴി ഉറപ്പായ ക്യാഷ്‌ബാക്ക് ലഭിക്കും. കൂടാതെ, ZEE5 പ്ലാനുകളോടൊപ്പം മൂന്ന് മാസത്തെ JioSaavn Pro ട്രയൽ സൗജന്യമായി ലഭിക്കും.

ഭാരത് ബിഞ്ച് ഫെസ്റ്റിവലിന്റെ ഭാഗമായി ഏഴ് ഭാഷകളിലായി പുതിയ പ്രീമിയറുകളും പ്രേക്ഷകർ ഏറെ ഇഷ്ടപ്പെടുന്ന ഹിറ്റുകളും ഉൾപ്പെടുത്തി ഒരുങ്ങുന്ന പ്രത്യേകമായ ആഘോഷമാണ് ZEE5 ഇത്തവണ ഒരുക്കിയിരിക്കുന്നത്.ഹിന്ദിയിൽ : Bhagwat Chapter One – Raakshas, Saali Mohabbat, Honeymoon Se Hathya, തമിഴിൽ : Veduvan, Housemates, Maaman,തെലുങ്ക്ൽ: Kishkindapuri¸D/O Prasadrao Kanabadutaledu, Jayummu Nischayamu Ra,മറാത്തിയിൽ: Sthal, Ata Thambaych Naay, Jarann,​ബംഗാളിയിൽ: Mrs Dasgupta, Mrigaya: The Hunt, Abar Proloy,കന്നഡയിൽ: Elumale, Ayyana Mane,Marigallu,എന്നി ചിത്രങ്ങൾ ZEE5 ഇൽ കാണാം.ZEE5 ഇൽ വമ്പൻ ഹിറ്റായ സുമതി വളവിന് ശേഷം ദീപാവലിക്ക് മലയാളി പ്രേക്ഷകർക്ക് നൽകുന്ന ചിത്രം ആണ് ആഭ്യന്തര കുറ്റവാളി. ചിത്രം ഒക്ടോബർ 17 ന് റിലീസ് ചെയ്യും.ZEE5 ഇന്റെ ആദ്യ വെബ് സീരീസ് ആയ കമ്മട്ടം റെക്കോർഡ് സ്ട്രീമിങ് മിനിറ്റ്സ്ഓടെ ഇപ്പോഴും പ്രദർശനം തുടരുകയാണ്.

Diwali Offers on OTT Subscription

ഓരോ ദീപാവലിയും പാരമ്പര്യങ്ങളുടെയും ആഘോഷങ്ങളുടെയും കഥയാണ്.ഭാരത് ബിഞ്ച് ഫെസ്റ്റിവലിലൂടെ, പ്രേക്ഷകർക്ക് പുതിയ കഥകൾ കണ്ടെത്താനും, പ്രിയപ്പെട്ടവ ആസ്വദിക്കാനും കഴിയുമെന്ന് ZEE5-ന്റെ ചീഫ് ബിസിനസ് ഓഫീസർ, സിജു പ്രഭാകരൻ പറഞ്ഞു.ഉത്സവകാലത്തെ പുതിയ ആകർഷകമായ ഓഫറുകളും, പ്രേക്ഷകരിൽ ആകാംഷയുണർത്തുന്ന കാമ്പയിൻ ആശയവും, ZEE5 എന്ന ഓടിടി യെ മികവുറ്റതാകുന്നു എന്ന് ​സീ എന്റർടൈൻമെന്റ് എന്റർപ്രൈസസ് ലിമിറ്റഡിന്റെ ചീഫ് മാർക്കറ്റിംഗ് ഓഫീസർ, കാർത്തിക് മഹാദേവ് അഭിപ്രായപ്പെട്ടു.

ഒക്ടോബർ 13 മുതൽ 20 വരെ ZEE5-ൽ ഭാരത് ബിഞ്ച് ഫെസ്റ്റിവലിൽ പ്രേക്ഷകരെ കാത്തിരിക്കുന്നത് ഒരുപാട് ഓഫറുകളും സമ്മാനങ്ങളും, അപ്പോൾ ഈ ദീപാവലി ആഘോഷം ZEE5 നോടൊപ്പം.

Bharath Binge Festival by ZEE5
Bharath Binge Festival by ZEE5

Leave a Comment