‘യക്ഷിയെ ചിരി ‘ എത്തി; മലയാളത്തിലെ ആദ്യ മ്യൂസിക്കൽ ഹൊറർ കോമഡിയായ’ കറക്ക’ ത്തിലെ ആദ്യ ഗാനം പുറത്ത് വിട്ട് ക്രൗൺസ്റ്റാർസ് എൻ്റർടെയ്ൻമെൻ്റ് . ടി-സീരീസ് മ്യൂസിക് ലേബലിൽ പുറത്തിറങ്ങിയ സാം സി.എസ്. സംഗീതം നൽകി ആലപിച്ച്, മുഹ്സിൻ പരാരി എഴുതിയ ഗാനം, കറക്കത്തിൻ്റെ ഫൺ-സ്പൂക്കി സ്വഭാവം ശക്തമായി അവതരിപ്പിക്കുന്നു
ഡിസംബർ 22, 2025: ക്രൗൺ സ്റ്റാർസ് എൻ്റർടൈൻമെൻ്റിൻ്റെ ബാനറിൽ സുഭാഷ് ലളിത സുബ്രഹ്മണ്യൻ സംവിധാനം ചെയ്യുന്ന ‘കറക്കം’ സിനിമയിലെ ആദ്യ ഗാനമായ ‘യക്ഷിയെ ചിരി’യുടെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി. ഭയവും തമാശയും ഒരേപോലെ ഒളിപ്പിച്ചുവെച്ചിരിക്കുന്ന മലയാളത്തിലെ ആദ്യ മ്യൂസിക്കൽ ഹൊറർ കോമഡി ആണ് കറക്കം; ചിത്രത്തിൻ്റെ രസമേറിയ ഹൊറർ സ്വഭാവം വിളിച്ചോതുന്നതാണ് ഇപ്പൊൾ പുറത്തിറങ്ങിയ ഗാനം.
ഇന്നത്തെ പ്രശസ്ത സംഗീത സംവിധായകരിൽ ഒരാളായ സാം സി.എസ്. ആണ് ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം പകർന്നിരിക്കുന്നത്. സംഗീതം നൽകിയതിന് പുറമെ “യക്ഷിയെ ചിരി” ആലപിച്ചിരിക്കുന്നതും സാം സി എസ് തന്നെയാണ് എന്നുള്ളത് ഗാനത്തിൻ്റെ മറ്റൊരു പ്രത്യേകത.
“കറക്കം വളരെ ആവേശകരമായൊരു അനുഭവമായിരുന്നു. മ്യൂസിക്കൽ ഹൊറർ കോമഡി എന്ന നിലയിൽ , സംഗീതത്തിലൂടെ നിരവധി പരീക്ഷണങ്ങൾ നടത്താൻ ഈ ചിത്രം എനിക്ക് അവസരം നൽകി. ചിത്രത്തിലെ എല്ലാ ഗാനങ്ങളും ഏറെ ശ്രദ്ധയോടെയാണ് ഒരുക്കിയത്. അവയിൽ ‘യക്ഷിയേ ചിരി’ എന്ന സ്പെഷ്യൽ ആണ്. ഈ ഗാനം ഇപ്പോൾ പ്രേക്ഷകരുമായി പങ്കുവെയ്ക്കുന്നതിൽ വളരെയധികം സന്തോഷം” എന്ന് ഗാനത്തിൻ്റെ റിലീസിനെ കുറിച്ച് സംസാരിച്ച സാം സി.എസ്. പറഞ്ഞു.
വളരെ ആകർഷകവും പെട്ടെന്ന് മനസ്സിൽ പതിയുന്നതുമായ ഗാനത്തിൻ്റെ വരികൾ എഴുതിയിരിക്കുന്നത് മലയാള സിനിമയിലെ ഏറ്റവും ശ്രദ്ധേയരായ ഗാനരചയിതാക്കളിൽ ഒരാളായ മുഹ്സിൻ പരാരിയാണ്. ഗാനത്തിലെ രസകരമായ വരികൾ സിനിമയുടെ വേറിട്ട പ്രമേയത്തിന് കൂടുതൽ മിഴിവ് ഏകുന്ന ഒന്നാണ്. കൂടാതെ ചിത്രത്തിൻ്റെ സംഗീതാവകാശങ്ങൾ നേടിയിരിക്കുന്നത് പ്രമുഖ മ്യൂസിക് ലേബൽ ആയ T Series ആണ്. ചിത്രത്തിൻ്റെ വലിപ്പവും വ്യാപ്തിയും വ്യക്തമാക്കുന്ന ഒരു കൂട്ടുകെട്ട് തന്നെയാണ് അത്.
സുബാഷ് ലളിത സുബ്രമണ്യൻ സംവിധാനം ചെയ്യുന്ന കറക്കം ഒരു ഫൺ–സ്പൂക്കി സിനിമാറ്റിക് അനുഭവം തന്നെ ആയിരിക്കും എന്നതിൽ സംശയമില്ല. ചിത്രത്തിന്റെ ക്വിർക്കി ഹൊറർ–കോമഡി ലോകത്തിലേക്ക് പ്രേക്ഷകരെ ക്ഷണിക്കുന്ന, വിചിത്രവും ആകർഷകവുമായ ഒരു മ്യൂസിക്കൽ അനുഭവമാണ് ഈ ഗാനം. രാത്രിയുടെ പശ്ചാത്തലത്തിൽ, വികൃതി നിറഞ്ഞ താളത്തിനൊപ്പം ഇടയ്ക്കിടെ കടന്നുവരുന്ന പ്രേതച്ചിരികളും ഗാനത്തിന് ഒരു പ്രത്യേക ആകർഷണം നൽകുന്നു.
ശ്രീനാഥ് ഭാസി, ഫെമിന ജോർജ്, ഷോൺ റോമി, സിദ്ധാർഥ് ഭരതൻ എന്നിവരുള്‍പ്പെടെ ശ്രദ്ധേയരായ താരനിരയാണ് ചിത്രത്തിലുള്ളത്. പ്രേക്ഷകർക്ക് തിയേറ്ററിൽ ലഭിക്കാൻ പോകുന്ന വ്യത്യസ്തവും രസകരവുമായ ഒരു സിനിമാ അനുഭവത്തിന്റെ സൂചനയാണ് ഇപ്പോൾ പുറത്തിറങ്ങിയ ഈ ലിറിക്കൽ വീഡിയോ നൽകുന്നത്.
Krown Stars Entertainment Drops Yakshiye Chiri Lyrical Video from Karakkam, Malayalam’s First Musical Horror Comedy. Composed and sung by Sam CS, with lyrics by Muhsin Parari and released under the T-Series music label, the song sets the fun-spooky tone of the upcoming musical-horror-comedy.


