Add As Preferred Source on Google
Add cinema.keralatv.in As Preferred Source on Google

‘ആശാൻ’ വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ വെഫയറർ ഫിലിംസ്

Written by: Cinema Lokah on 10 January

Aashaan Movie Distributer
Aashaan Movie Distributer

മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന ‘ആശാൻ’ എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ കമ്പനിയായ വെഫയറർ ഫിലിംസ്. ജോൺ പോൾ ജോർജ്ജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രം, അതിന്റെ വേറിട്ട പ്രമേയം കൊണ്ടും ക്യാരക്റ്റർ ലുക്കുകൾ കൊണ്ടും ശ്രദ്ധ നേടിയിരുന്നു. മികച്ച സിനിമകളെ പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിൽ മുൻപന്തിയിലുള്ള വെഫയറർ ഫിലിംസ് കൂടി എത്തുന്നതോടെ ‘ആശാൻ’ വലിയ തോതിലുള്ള റിലീസിനാണ് തയ്യാറെടുക്കുന്നത്. ജോൺ പോൾ ജോർജ്ജ് തന്നെ സംഗീത സംവിധാനം നിർവ്വഹിച്ച് പുറത്തിറങ്ങിയ “കുഞ്ഞികവിൾ മേഘമേ” എന്ന ഗാനം ഇതിനോടകം തന്നെ സംഗീതപ്രേമികളുടെ മനംകവർന്നിരുന്നു.

ഭാഷാഭേദമന്യേ നിലവാരമുള്ള സിനിമകൾ ഏറ്റെടുത്ത് റിലീസ് ചെയ്യുന്ന വെഫയറർ ഫിലിംസിന്റെ സാന്നിധ്യം ചിത്രത്തിന്റെ മാറ്റുകൂട്ടുന്നു. കാതലുള്ള പ്രമേയങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ദുൽക്കർ സൽമാന്റെ വിതരണ കമ്പനി ‘ആശാൻ’ ഏറ്റെടുത്തത് ചിത്രത്തിന്റെ കണ്ടന്റിലുള്ള വിശ്വാസ്യതയാണ് വർദ്ധിപ്പിക്കുന്നത്.

നിരവധി സിനിമകളിൽ വസ്ത്രലങ്കാര വിഭാഗം കൈകാര്യം ചെയ്ത് ഇന്ന് 603 ഓളം സിനിമകളിൽ കഥാപാത്രമായി മാറിയ ഇന്ദ്രൻസാണ് സിനിമയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സൂപ്പർഹിറ്റായ ‘രോമാഞ്ച’ത്തിനു ശേഷം ഗപ്പി സിനിമാസ് അവതരിപ്പിക്കുന്ന ചിത്രമാണ് ‘ആശാൻ’. പ്രേക്ഷകഹൃദയം കവർന്ന ‘ഗപ്പി‘, ‘അമ്പിളി’ എന്നീ ശേഷം ജോൺപോൾ ജോർജ് കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ മുൻ സിനിമകളിൽ നിന്നും വ്യത്യസ്തമായ പാതയാകും ജോൺപോൾ ജോർജ് പിന്തുടരുകയെന്നാണ് സൂചന. ഡ്രാമയും കോമഡിയും ചേർന്ന ഡ്രാമഡി വിഭാഗത്തിലുള്ള, സിനിമക്കുള്ളിലെ സിനിമയുടെ കഥ പറയുന്ന ‘ആശാൻ‘ പൂർണമായും നർമത്തിൻ്റെ മേമ്പൊടിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്!

ഇന്ദ്രൻസിനൊപ്പം ജോമോൻ ജ്യോതിർ, തമിഴ് യുട്യൂബർ ആയ മദൻ ഗൗരി, ഷോബി തിലകൻ, അബിൻ ബിനോ, കനകം, ബിപിൻ പെരുമ്പള്ളി തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷങ്ങളിലുണ്ട്. ഗപ്പി സിനിമാസിൻ്റെ ബാനറിൽ ജോൺപോൾ ജോർജ്, അന്നം ജോൺപോൾ, സൂരജ് ഫിലിപ്പ് ജേക്കബ് എന്നിവരാണ് ചിത്രം നിർമിക്കുന്നത്.

മ്യൂസിക് പ്രൊഡക്ഷൻ & പശ്ചാത്തലസംഗീതം: അജീഷ് ആന്റോ, ഛായാഗ്രഹണം: വിമല്‍ ജോസ് തച്ചില്‍, എഡിറ്റര്‍: കിരണ്‍ ദാസ്, സൗണ്ട് ഡിസൈന്‍: എംആര്‍ രാജശേഖരന്‍, മേക്കപ്പ്: റോണക്‌സ് സേവ്യര്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍: വിവേക് കളത്തില്‍, കോസ്റ്റ്യൂം ഡിസൈന്‍: വൈഷ്ണവ് കൃഷ്ണ, കോ-ഡയറക്ടര്‍: രഞ്ജിത്ത് ഗോപാലന്‍, ചീഫ് അസോ.ഡയറക്ടര്‍: അബി ഈശ്വര്‍, കോറിയോഗ്രാഫര്‍: ശ്രീജിത്ത് ഡാസ്ലര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ശ്രീക്കുട്ടന്‍ ധനേശന്‍, വി.എഫ്.എക്‌സ്: എഗ്ഗ് വൈറ്റ് വി.എഫ്.എക്‌സ്, സ്റ്റില്‍സ്: ആര്‍ റോഷന്‍, നവീന്‍ ഫെലിക്‌സ് മെന്‍ഡോസ, ഡിസൈൻസ്: അഭിലാഷ് ചാക്കോ, ഓവര്‍സീസ് പാര്‍ട്‌നര്‍: ഫാർസ് ഫിലിംസ്, വിഷ്വല്‍ പ്രൊമോഷന്‍സ്: സ്‌നേക്ക്പ്ലാന്റ്

പിആര്‍ഓ: ഹെയിന്‍സ്.

Aashaan Malayalam Movie
Aashaan Malayalam Movie

Leave a Comment