സുകേഷ് ഷെട്ടി സംവിധാനം ചെയ്ത്, രവി ഹീരേമത്തും രാകേഷ് ഹെഗ്ഗഡെയും ചേർന്ന് വൃദ്ധി സ്റ്റുഡിയോസിന്റെ ബാനറിൽ നിർമിക്കുന്ന ‘പീറ്റർ‘ എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്ത്. “തായേ തായേ” എന്ന വരികളോടെ ആരംഭിക്കുന്ന ഈ ഗാനത്തിൻ്റെ മലയാളം പതിപ്പ് ആലപിച്ചത് “കഥ തുടരും” എന്ന ഗാനത്തിലൂടെ ശ്രദ്ധേയനായ ഗോകുൽ ഗോപകുമാറും ഇതിന് വരികൾ രചിച്ചത് സിജു തുറവൂരും ആണ്. ഋത്വിക് മുരളീധർ സംഗീതം നൽകിയ ഈ ഗാനം തെലുങ്കിൽ ആലപിച്ചത് അദ്ദേഹം തന്നെയാണ്. രാജേഷ് ധ്രുവ നായകനായി എത്തുന്ന ചിത്രം ഒരു സസ്പെൻസ് ത്രില്ലർ ആയാണ് ഒരുക്കിയിരിക്കുന്നത് എന്ന സൂചനയാണ് ഇതിൻ്റെ ടീസർ നൽകിയത്. “ദൂരദർശന” എന്ന ശ്രദ്ധേയ ചിത്രത്തിന് ശേഷം സുകേഷ് ഷെട്ടി സംവിധാനം ചെയ്ത ഈ ചിത്രത്തിൽ രവിക്ഷ, ജാൻവി റായല എന്നിവരാണ് പ്രധാന സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
തിങ്ക് മ്യൂസിക് ഇന്ത്യയുടെ യൂട്യൂബ് ചാനലിൽ റിലീസ് ചെയ്‌ത ഗാനം, മറ്റു പ്രധാന സംഗീത പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. ഒരമ്മയും മകനും തമ്മിലുള്ള പറഞ്ഞറിയിക്കാനാവാത്ത ബന്ധത്തിന്റെ ഇമോഷനാണ് ഈ ഗാനത്തിലൂടെ അവതരിപ്പിക്കുന്നത്. ചിത്രത്തിലെ മറ്റൊരു ഗാനം നേരത്തെ പുറത്ത് വന്നിരുന്നു. സുന്ദരി സുന്ദരി” എന്ന വരികളോടെ റിലീസ് ചെയ്ത ഈ ഗാനം രാജേഷ് ധ്രുവ, രവിക്ഷ എന്നിവർ അവതരിപ്പിക്കുന്ന കേന്ദ്ര കഥാപാത്രങ്ങളുടെ പ്രണയനിമിഷങ്ങൾ ആണ് പ്രേക്ഷകരിലേക്ക് എത്തിച്ചത്. ആക്ഷനും ശക്തമായ ഇമോഷനും മിസ്റ്ററിയും കോർത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന് ചിത്രത്തിൻ്റെ ടീസർ കാണിച്ചു തന്നിരുന്നു.
30 ദിവസങ്ങൾകൊണ്ട് മടിക്കേരിയിലും ചുറ്റുപാടുകളിലും ചിത്രീകരിച്ച ഈ ചിത്രം പരമ്പരാഗത കലാരൂപമായ സിംഗാരി മേളയെ ചുറ്റിപ്പറ്റിയാണ് കഥ പറയുന്നത്. പ്രേക്ഷകരെ മുൾമുനയിൽ നിർത്തുന്ന ഒരു സെൻസിറ്റീവ് ക്രൈം ത്രില്ലർ ആയ ചിത്രം, അതിനൊപ്പം തന്നെ എല്ലാത്തരം വിനോദ ഘടകങ്ങളും കോർത്തിണക്കിയ, വൈകാരികമായ ആഴമുള്ള ഒരു കഥ കൂടിയാണ് പറയുന്നത് എന്നാണ് റിപ്പോർട്ട്.
മടിക്കേരിയുടെയും ഭാഗമണ്ഡലത്തിന്റെയും നാടൻ സൗന്ദര്യത്തിന് നടുവിൽ ചിത്രീകരിച്ച “പീറ്റർ” , പ്രണയം, പ്രതികാരം, വഞ്ചന, അതിജീവനം, അപ്രതീക്ഷിത ബന്ധങ്ങൾ എന്നിവയാൽ രൂപപ്പെട്ട, പീറ്റർ എന്ന കഥാപാത്രത്തിൻ്റെ വൈകാരികമായ യാത്രയാണ് അവതരിപ്പിക്കുന്നത്. കന്നഡ, തമിഴ്, മലയാളം ഭാഷകളിൽ റിലീസിന് ഒരുങ്ങുന്ന ചിത്രം രചിച്ചതും സംവിധായകൻ സുകേഷ് ഷെട്ടിയാണ്. പ്രതിമ നായക്, റാം നാദഗൗഡ്, വരുൺ പട്ടേൽ, രഘു പാണ്ഡേശ്വർ, രാധാകൃഷ്ണ കുംബ്ലെ, ദീന പൂജാരി, സിദ്ദു, ഭരത്, മനു കാസർഗോഡ്, രക്ഷിത് ദൊഡ്ഡേര എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.
ഛായാഗ്രഹണം- ഗുരുപ്രസാദ് നർനാഡ്, എഡിറ്റർ- നവീൻ ഷെട്ടി, സംഗീതം- ഋത്വിക് മുരളീധർ, കല- ഡി കെ നായക്, ഡബ്ബിംഗ്: ആനന്ദ് വി, എസ്, വരികൾ – തിലക്‌രാജ് ത്രിവിക്രമ, നാഗാർജുൻ ശർമ്മ, സുകീർത്ത് ഷെട്ടി, ഡയലോഗ് – രാജശേഖർ, വസ്ത്രങ്ങൾ – ദയാനന്ദ ഭദ്രവതി, മേക്കപ്പ് – ചന്ദ്രു, DI -കളർ പ്ലാനറ്റ് VFX, സ്റ്റണ്ട് – സാജിദ് വജീർ, വിനീഷ്, അസോസിയേറ്റ് ഡയറക്ടർ – വിനോദ് ക്ഷത്രിയ, ഡയറക്ഷൻ ടീം- കാർത്തിക്, സതീഷ്, അഭി എം, ചീഫ് അസോസിയേറ്റ് ഡയറക്ടർ -ദയാനന്ദ ഭണ്ഡാരി, VFX- പോപ്‌കോൺ VFX, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: നവീൻ കാഞ്ചൻ, ലൈൻ പ്രൊഡ്യൂസർ: രാം നടഗൗഡ്, പബ്ലിസിറ്റി ഡിസൈൻ – അഭിഷേക്
പിആർഒ – ശബരി
Summery – Watch The Lyrical video song of “Thaaye Thaaye” from the movie “Peter (Malayalam)”. Music by Ritviik Muralidhar, Song by Gokul Gopakumar, Lyrics by Siju Thuravoor. Peter is Written and Directed by Sukesh Shetty, Featuring Rajesh Dhruva, Janvi Rayala, Raviksha Shetty, Prathima Nayak, Raghu Pandeshwar, Raam Nadagoud, Varun Patel, Bharath, Deena, Radhakrishna Kumble, Rakshit Doddera



