Add As Preferred Source on Google
Add cinema.keralatv.in As Preferred Source on Google

ശാർദൂല വിക്രീഡിതം ഒഫീഷ്യൽ ട്രെയിലർ റിലീസായി

Written by: Cinema Lokah on 11 January

Shardoola Vikreeditham Movie
Shardoola Vikreeditham Movie

സന്തോഷ് പണ്ഡിറ്റിനെ ഡോൺ ബാബുരാജ് എന്ന കേന്ദ്ര കഥാപാത്രമാക്കി രാജേഷ് കാർത്തി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “ശാർദൂല വിക്രീഡിതം” എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ ട്രെയിലർ റിലീസായി.
അധികാരം നൽകുന്നില്ല.ഭയം പഠിപ്പിക്കുന്നില്ല. അത് ഏറ്റെടുക്കപ്പെടുന്നു എന്ന് വിശേഷിപ്പിച്ചു കൊണ്ടാണ് ട്രൈയിലർ അവതരിപ്പിക്കുന്നത്. ഷഫീഖ് മുസ്തഫ,വിനു ജോസഫ്, ജിബ്നു ജേക്കബ്, പാർവതി അയ്യപ്പദാസ്,ഹിൽഡ സാജു,അനു പ്രഭ, ഷിയാസ് ഇസാം, കണ്ണൻ ഉണ്ണി,നിഖിൽ രാജ് തുടങ്ങിയവരാണ് മറ്റു താരങ്ങൾ.

വിൻറീൽസ് ഡിജിറ്റലിന്റെ ബാനറിൽ ജിബ്നു ചാക്കോ ജേക്കബ് നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ഛായാഗ്രഹണം സുനിൽ ഉണ്ണികൃഷ്ണൻ നിർവ്വഹിക്കുന്നു. കോ പ്രൊഡ്യൂസർ- ജിംസൺ ജോൺ, എഡിറ്റർ-രാകേഷ് ചെറുമാടം, പ്രൊഡക്ഷൻ ഡിസൈനർ-രഞ്ജിത്ത് വിജയൻ , കല-വിഷ്ണു ശാരി , വസ്ത്രാലങ്കാരം- ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്-ബിപിൻ തേജ , സൗണ്ട് ഡിസൈനർ- ആനന്ദ് റാഗ് വെയാട്ടുമ്മൽ, റീ റെക്കോർഡിംഗ് മിക്സർ-പ്രശാന്ത് എസ് പി,പ്രൊഡക്ഷൻ കൺട്രോളർ-ഷിബു ജി സുശീലൻ, വിഎഫ്എക്സ്- നീലവെളിച്ചം പോസ്റ്റ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ-കുഞ്ചേരി, സ്റ്റിൽസ്-അമിത് രാജ് ഷെറിം,അഖിൽ, ടൈറ്റിൽ ഡിസൈൻ- അരുൺ നൂറ

പി ആർ ഒ-എ എസ് ദിനേശ്.

Leave a Comment