മലയാളത്തിലെ ഹിറ്റ് വെബ് സീരീസ് ‘കണിമംഗലം കോവിലകം’ സിനിമയാകുന്നു എന്ന വാർത്തകൾക്കും ചിത്രത്തിന്റെ പ്രൊമോ ഗാനങ്ങൾക്കും തൊട്ട് പിന്നാലെയിതാ ചിത്രത്തിന്റെ ട്രെയിലറും ഇപ്പോൾ പുറത്ത് വന്നിരിക്കുകയാണ്. തീപ്പൊരി ബെന്നി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ രാജേഷ് മോഹന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ‘കണിമംഗലം കോവിലകം‘ എന്ന പേരിൽ തന്നെ പുറത്ത് വരുന്ന ചിത്രത്തിന്റെ ട്രെയിലർ, യുവത്വത്തിന്റെ കഥയാണ് ചിത്രം പറയുന്നത് എന്ന സൂചനയോടെയാണ് അവതരിപ്പിച്ചിരിക്കുന്നത്.
കോളേജ്–ഹോസ്റ്റൽ ജീവിതവും സൗഹൃദത്തിന്റെ നിമിഷങ്ങളും ചേർന്ന ട്രെയിലർ ഒരു പൂർണ്ണ ഫൺ റൈഡ് ആകുമെന്ന പ്രതീക്ഷയാണ് നൽകുന്നത്. അതോടൊപ്പം ഇതൊരു ഹൊറർ–കോമഡി ജോണറിലുള്ള സിനിമയാണെന്ന സൂചനയും ട്രെയിലർ നൽകുന്നുണ്ട്. മുഹമ്മദ് റാഫി, അജ്മൽ ഖാൻ, അഭി കൃഷ്, ടോണി കെ ജോസ്, അനൂപ് മുടിയൻ, വിഖ്നേഷ്, സാന്ദ്ര ചാണ്ടി, അമൃത അമ്മൂസ്, ഹിഫ്രാസ്, സിജോ സാജൻ, റിഷാദ് എൻ കെ, ഗോപു നായർ, അശ്വന്ത് അനിൽകുമാർ, ധനിൽ ശിവറാം എന്നിവർ ഉൾപ്പെടെയുള്ള വലിയ താരനിരയുള്ള ചിത്രത്തിൽ ചലച്ചിത്ര താരങ്ങളായ സ്മിനു സിജോ, ശരത് സഭ തുടങ്ങിയവരും അണിനിരക്കുന്നുണ്ട്. യുവപ്രേക്ഷകർക്കും, കുടുംബങ്ങൾക്കും ഒരുപോലെ ആസ്വാദ്യകരമായിരിക്കും ചിത്രമെന്നാണ് ട്രെയിലർ വ്യക്തമാക്കുന്നത്. ചിത്രം ഫെബ്രുവരിയിൽ തിയേറ്ററുകളിൽ എത്തും.
ക്ലാപ്പ് ബോർഡ് ഫിലിംസ്, ബ്രിട്ടീഷ് സിനിമാസ് എന്നീ ബാനറുകളുടെ കീഴിൽ ഹാരിസ് മൊയ്ദൂട്ടി, രാജേഷ് മോഹൻ, ജിഷ്ണു ശങ്കർ, ശ്രീധർ ചേനി എന്നിവർ ചേര്‍ന്നാണ് സിനിമയുടെ നിർമ്മാണം. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് അജയ് ഫ്രാൻസിസ് ജോർജാണ്., എഡിറ്റിംഗ്- പ്രേംസായ്, പ്രൊഡക്ഷൻ ഡിസൈൻ- അരുൺ വെഞ്ഞാറമ്മൂട്, കലാസംവിധാനം- അനൂപ് വിജയകുമാർ, വസ്ത്രാലങ്കാരം- സുനിൽ ജോർജ്, കൊറിയൊഗ്രഫി- ഷെരീഫ് മാസ്റ്റർ, പ്രൊഡക്ഷൻ കൺട്രോളർ- ഗിരീഷ് കൊടുങ്ങല്ലൂർ, കളറിസ്റ്റ്- ദീപക് ഗംഗാധരൻ, മേക്കപ്പ്- സുധി സുരേന്ദ്രൻ, ആക്ഷൻ കൊറിയോഗ്രാഫർ- അഭിഷേക് ശ്രീനിവാസ്, സ്റ്റണ്ട്സ്- അഷ്‌റഫ് ഗുരുക്കൾ, ഫൈനൽ മിക്സിങ്- ഡാൻ ജോസ്.


