Add As Preferred Source on Google
Add cinema.keralatv.in As Preferred Source on Google

“ഓരോ നിഴലുകൾക്കും ഓരോ കഥ പറയാനുണ്ട്”, ദുരൂഹതയും ഭയവും നിറച്ച് അരൂപിയുടെ ടീസർ പുറത്തിറങ്ങി.

Written by: Cinema Lokah on 14 January

Teaser Of Aroopi Movie
Teaser Of Aroopi Movie

ഹൊറർ പശ്ചാത്തലത്തിൽ അഭിലാഷ് വാരിയർ ഒരുക്കുന്ന പുതിയ ചിത്രം അരൂപിയുടെ ടീസർ പുറത്തിറങ്ങി. വളരെ നാളുകൾക്കു ശേഷം ഒരു ത്രൂ ഔട്ട് ഹൊറർ ചിത്രം എന്ന പ്രതീക്ഷകൾ നൽകുന്നതാണ് അരൂപിയുടെ ടീസർ. ഓരോ ഫ്രെയിമിലും ഭയവും ദുരൂഹതകളും നിറച്ചുകൊണ്ട് പ്രേക്ഷകർക്ക് മുന്നിലെത്തുന്ന ടീസർ ഒരു സൂപ്പർ ഹിറ്റ് ഉറപ്പു നൽകുന്നുണ്ട്.

പുണർതം പ്രൊഡക്ഷൻസിന്റെ ബാനറിൽ വൈശാഖ് രവി,ബോളിവുഡ് ഫെയിം നേഹാ ചൗള,സാക്ഷി ബദാല,സിന്ധു വർമ്മ,സിജോയ് വർഗീസ്, അഭിലാഷ് വാര്യർ,കിരൺ രാജ്,ആദിത്യ രാജ് മാത്യു രാജു,കണ്ണൻ സാഗർ,എ കെ വിജുബാൽ,നെബു എബ്രഹാം,വിനയ്, ആൻറണി ഹെൻറി, വിഷ്ണു കാന്ത്, വൈഷ്ണവ്,ജോജോ ആൻറണി,സുജ റോസ്,ആൻ മരിയ,അഞ്ജന മോഹൻ,രേഷ്മ, സംഗീത എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സംവിധായകനായ അഭിലാഷ് വാര്യർ തന്നെയാണ് ചിത്രത്തിനുവേണ്ടി തിരക്കഥയും ഒരുക്കിയിരിക്കുന്നത്. നിർമ്മാണം പ്രദീപ് രാജ് നിർവഹിക്കുന്നു. ചിത്രത്തിനുവേണ്ടി അമൻ ഛായാഗ്രഹണവും വി. ടി. വിനീത് എഡിറ്റിങ്ങും നിർവഹിക്കുന്നു. മലയാളത്തിലെ ഹിറ്റ് മേക്കർ ഗോപി സുന്ദറാണ് ചിത്രത്തിനുവേണ്ടി ഗാനങ്ങളും പശ്ചാത്തല സംഗീതവും ഒരുക്കുന്നത്. ഗാനങ്ങൾക്ക് വരികൾ എഴുതിയത് ബി. കെ. ഹരിനാരായണൻ. ഓഡിയോഗ്രാഫി: എം. ആർ. രാജകൃഷ്ണൻ

സൗണ്ട് ഡിസൈൻ: കിഷൻ മോഹൻ,കലാസംവിധാനം : മഹേഷ് ശ്രീധർ, വസ്ത്രാലങ്കാരം: ഷാജി കൂണമാവ്, മേക്കപ്പ് : ജിജു കൊടുങ്ങല്ലൂർ. പ്രൊഡക്ഷൻ കൺട്രോളർ : പ്രവീൺ ബി. മേനോൻ, ചീഫ് അസോസിയേറ്റ് : രതീഷ് പാലോട്, ഫിനാൻസ് കൺട്രോളർ: അഭിഷേക്, നൃത്തസംവിധാനം: ടിബി ജോസഫ്, സ്റ്റിൽസ് : സതീഷ്, പി.ആർ.ഒ : എസ്. ദിനേഷ്,ഡിജിറ്റൽ മാർക്കറ്റിംഗ്: ജാങ്കോ സ്പേസ്, സ്റ്റുഡിയോ : സപ്ത റെക്കോർഡ്, പോസ്റ്റർ : പാൻഡോട്ട് എന്നിവരാണ് അണിയറയിൽ. ചിത്രം ഉടൻതന്നെ തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തും

Leave a Comment