Add As Preferred Source on Google
Add cinema.keralatv.in As Preferred Source on Google

വ്യസനസമേതം ബന്ധുമിത്രാദികൾ പ്രോമോ പുറത്തിറങ്ങി

Written by: Cinema Lokah on 2 December

Vyasana Sametham Bandhu Mithradhikal
Vyasana Sametham Bandhu Mithradhikal

അനശ്വര രാജൻ നായിക വേഷത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘വ്യസനസമേതം ബന്ധുമിത്രാദികൾ‘. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഏറെ ശ്രദ്ധനേടിയിരുന്നു. ചിത്രത്തിന്റെ പുതിയ അപ്ഡേറ്റ് പുറത്തു വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ‘ഗ്രൂവ് വിത്ത് ഗ്രാൻഡ് മാ’ എന്ന ഹാഷ് ടാഗോടെ പുറത്തിറങ്ങിയ പ്രോമോ വിഡിയോയിൽ അനശ്വര രാജൻ, മല്ലിക സുകുമാരൻ എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്. സോഷ്യൽ മീഡിയ തരംഗമായ റീൽസ് ആണ് പ്രോമോയുടെ പ്രമേയം. എസ് വിപിൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് വ്യസനസമേതം ബന്ധുമിത്രാദികൾ.

വാഴ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ഡബ്ല്യുബിടിഎസ് പ്രൊഡക്ഷൻസ്, തെലുങ്കിലെ പ്രശസ്ത നിർമ്മാണ കമ്പനിയായ ഷൈൻ സ്ക്രീൻസ് സിനിമയുമായി സഹകരിച്ച് നിര്‍മ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ഇത്. വിപിൻ ദാസ്, സാഹു ഗാരപാട്ടി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം ജൂണിൽ പ്രദർശനത്തിനെത്തും. ‘വാഴ’യ്ക്ക് ശേഷം വിപിൻ ദാസ് നിർമ്മിക്കുന്ന ചിത്രമെന്ന നിലയിൽ യുവ – കുടുംബ പ്രേക്ഷകർക്ക് ഏറെ പ്രതീക്ഷയുള്ള സിനിമ കൂടിയാണ് ‘വ്യസനസമേതം ബന്ധുമിത്രാദികൾ’. അനശ്വര രാജനെ കൂടാതെ ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്, സിജു സണ്ണി, ജോമോൻ ജ്യോതിർ, നോബി, മല്ലിക സുകുമാരൻ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

Echo and Fire TV at Best Price

ഛായാഗ്രഹണം- റഹീം അബൂബക്കർ, എഡിറ്റർ- ജോൺകുട്ടി, സംഗീതം- അങ്കിത് മേനോൻ, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ- ഹാരിസ് ദേശം & കനിഷ്ക ഗോപിഷെട്ടി, ലൈൻ പ്രൊഡ്യൂസഴ്സ്- അജിത് കുമാർ & അഭിലാഷ് എസ് പി & ശ്രീനാഥ് പി എസ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- അനീഷ് നന്ദിപുലം, പ്രൊഡക്ഷൻ ഡിസൈനർ- ബാബു പിള്ള, മേക്കപ്പ്- സുധി സുരേന്ദ്രൻ, കോസ്റ്റ്യൂംസ്- അശ്വതി ജയകുമാർ, ക്രീയേറ്റീവ് ഡയറക്ടർ- സജി സബാന

ചീഫ് അസോസിയേറ്റ് ഡയറക്ടർ- രാജീവൻ അബ്ദുൾ ബഷീർ, ഗാനരചന- മനു മൻജിത്, വിനായക് ശശികുമാർ, ബ്ലാക്ക്, സുശാന്ത് സുധാകരൻ, സൗണ്ട് ഡിസൈൻ- അരുൺ മണി, സൗണ്ട് മിക്സിങ്- വിഷ്ണു സുജാതൻ, പ്രൊമോഷൻ കൺസൽട്ടന്റ്- വിപിൻ വി, മാർക്കറ്റിംഗ്- ടെൻ ജി മീഡിയ, പ്രൊഡക്ഷൻ മാനേജർ- സുജിത് ഡാൻ, ബിനു തോമസ്, വി എഫ് എക്സ്- ഡി ടി എം, സ്റ്റിൽസ്- ശ്രീക്കുട്ടൻ എ എം, ടൈറ്റിൽ ഡിസൈൻ- ഡ്രിപ് വേവ് കളക്റ്റീവ്, ഡിസൈൻസ്- യെല്ലോ ടൂത്ത്സ്.

Leave a Comment