Add As Preferred Source on Google
Add cinema.keralatv.in As Preferred Source on Google

വവ്വാലിൽ ശ്രദ്ധേയമായ കരിവണ്ണൻ എന്ന കഥാപാത്രമായി മൻരാജ് വേഷമിടുന്നൂ

Written by: Cinema Lokah on 17 February

Advertisements
Manraj as Karivannan
Manraj as Karivannan

മലയാള സിനിമയിൽ സുപരിചിതനാണ് നടൻ മൻരാജ്. ഏകദേശം മുന്നൂറിൽ പരം ചിത്രങ്ങളിൽ വ്യത്യസ്ത കഥാപാത്രങ്ങൾ ചെയ്തിട്ടുള്ള മൻരാജ് മിമിക്രിയുടെ ലോകത്തിൽ നിന്നും സിനിമയിൽ തന്റെ കഠിനാദ്ധ്വാനം കൊണ്ടുമാത്രം നിലകൊള്ളുന്ന എന്നാൽ ഇന്നോളം ഒരു വിവാദങ്ങളിലും ഇല്ലാത്ത പരോപകാരിയാണെന്നാണ് പൊതുവേ സിനിമാ പ്രവർത്തകർക്കിടയിലെ സംസാരം. എല്ലാവർക്കും ഇഷ്ട്ടമുള്ള വ്യക്തിത്വവുമാണ് മൻരാജിന്റേത്.

വവ്വാലിൽ ശ്രദ്ധേയമായ കരിവണ്ണൻ എന്ന കഥാപാത്രമായി മൻരാജ് വേഷമിടുന്നൂ. വളരെ വ്യത്യസ്തമായ വേഷപ്പകർപ്പിലുള്ള അദ്ദേഹത്തിന്റെ സാമീപ്യം ഫസ്റ്റ് ലുക്ക് പോസ്റ്ററിലൂടെ തന്നെ ശ്രദ്ധേയാണ്. ‘ഒരുനാൾ അയാൾ മറനീക്കി പുറത്തുവരും’ എന്നാരോ പറഞ്ഞതുപോലെ സോഷ്യൽ മീഡിയയയിൽ കരിവണ്ണനെ പ്രശംസിച്ചുകൊണ്ടുള്ള ട്രോളുകളും ചർച്ചകളും നടക്കുന്നൂ. വവ്വാലിലെ ഓരോ കഥാപാത്രങ്ങളുടെയും ക്യാരക്റ്റർ പോസ്റ്റർ പുറത്തു വരുമ്പോളും അതിലെ കഥാപാത്രങ്ങളെക്കുറിച്ചു പറയുവാൻ ഒത്തിരി കാര്യങ്ങൾ ഉണ്ടാകാറുണ്ട്. ഈ പോസ്റ്ററിലും അത് നിറഞ്ഞു നിൽക്കുന്നൂ എന്നതാണ് വാസ്തവം. ചിത്രം എന്താണെന്നറിയാനുള്ള ആവേശം വർദ്ധിക്കുന്നു എന്നുതന്നെ സാരം

Advertisements

ഷഹ്‌മോൻ ബി പറേലിൽ കഥയും തിരക്കഥയും നിർവ്വഹിച്ചു സംവിധാനം ചെയ്യുന്ന പോയട്രിക്കൽ ആക്ഷൻ ത്രില്ലെർ ചിത്രമാണ് വവ്വാൽ. മകരന്ദ് ദേശ് പാണ്ഡേ, അഭിമന്യു സിങ് മുത്തുകുമാർ , ലെവിൻ സൈമൺ ജോസഫ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ലക്ഷ്മി ചപോർക്കർ നായികയാകുന്ന ഈ ചിത്രത്തിൽ, മണികണ്ഠൻ ആചാരി,സുധി കോപ്പ, പ്രവീൺ ടി ജെ,മെറിൻ ജോസ്,മൻരാജ്, ഗോകുലൻ, ജോജി കെ ജോൺ,ശ്രീജിത്ത് രവി,ജയശങ്കർ കരിമുട്ടം,ദിനേശ് ആലപ്പി,ഷഫീഖ്, തുടങ്ങി മുപ്പതിൽ പരം താരങ്ങൾ അണിനിരക്കുന്ന പോയട്രിക്കൽ ആക്ഷൻ ത്രില്ലർ ബിഗ് ബഡ്ജറ്റ് സിനിമയാണിത്.

ഓൺഡിമാൻഡ്‌സിന്റെ ബാനറിൽ ഷാമോൻ പി ബി നിർമിക്കുന്ന ചിത്രത്തിന്റെ കോ പ്രൊഡ്യൂസർ സുരീന്ദർ യാദവാണ്. ഛായാ​ഗ്രഹണം-മനോജ് എം ജെ, പ്രൊഡക്ഷൻ ഡിസൈനർ-ജോസഫ് നെല്ലിക്കൽ, എഡിറ്റർ-ഫാസിൽ പി ഷഹ്‌മോൻ, സം​ഗീതം- ജോൺസൺ പീറ്റർ, ഗാനരചന-പി ബി എസ്,സുധാംശു, റീ റെക്കോർഡിങ് മിക്സർ-ഫസൽ എ ബക്കർ, പ്രൊഡക്ഷൻ കൺട്രോളർ-അനിൽ മാത്യു, മേക്കപ്പ്-സന്തോഷ് വെൺപകൽ, കോസ്റ്റ്യും ഡിസൈനർ – ഭക്തൻ മങ്ങാട്, ഫയർ ആൻഡ് ഗൺ: ഗൺ രാജേന്ദ്രൻ, കോറിയോഗ്രാഫി – അഭിലാഷ് കൊച്ചി, കളറിസ്റ്റ്-ലിജു പ്രഭാകർ,സംഘട്ടനം – നോക്കൗട്ട് നന്ദ,ചീഫ് അസോസിയേറ്റ് – ആഷിഖ് ദിൽജിത്ത്,പി ആർ ഒ-എ എസ് ദിനേശ്,സതീഷ് എരിയാളത്ത്,ഗുണ, സ്റ്റിൽസ്-രാഹുൽ തങ്കച്ചൻ,ഡിജിറ്റൽ മാർക്കറ്റിം​ഗ്- ഒപ്പറ, ഹോട്ട് ആന്റ് സോർ, ഡിസൈൻ – കോളിൻസ് ലിയോഫിൽ.

Advertisements

Leave a Comment