Add As Preferred Source on Google
Add cinema.keralatv.in As Preferred Source on Google

എമ്പുരാനിലെ ബാബ ബജ്റംഗി , അഭിമന്യൂ സിംഗ് വീണ്ടും മലയാളത്തിൽ

Written by: Cinema Lokah on 2 December

Abhimanyu Singh in Vavvaal Movie
Abhimanyu Singh in Vavvaal Movie

ഒട്ടനവധി വില്ലൻ കഥാപാത്രങ്ങളിലൂടെ ഏറേ ശ്രദ്ധേയനായി എമ്പുരാനിലെ ബാബ ബജ്റംഗിയായി പ്രേക്ഷകരുടെ ഹരമായി മാറിയ നടൻ അഭിമന്യൂ സിംഗ് ഷഹ്‌മോന്‍ ബി പറേലില്‍ സംവിധാനം ചെയ്യുന്ന ‘വവ്വാല്‍‘ എന്ന ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഓൺഡിമാൻഡ്‌സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രമായ ‘വവ്വാലി’ൽ മറ്റു പ്രമുഖ താരങ്ങളും അഭിനയിക്കുന്നു. മനോജ് എം ജെ ഛായാഗ്രഹണം നിർവ്വഹിക്കുന്നു.

സംഗീതം-ജോൺസൺ പീറ്റർ,എഡിറ്റർ-ഫാസിൽ പി ഷാമോൻ, പ്രൊഡക്ഷൻ ഡിസൈനർ-ജോസഫ് നെല്ലിക്കൽ, മേക്കപ്പ്-സന്തോഷ് വെൺപകൽ, വസ്ത്രാലങ്കാരം-ഭക്തൻ മങ്ങാട്, സ്റ്റിൽസ്-രാഹുൽ തങ്കച്ചൻ,
പരസ്യകല-കോളിൻസ് ലിയോഫിൽ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-ആഷിഖ് ദിൽജിത്ത്.

Echo and Fire TV at Best Price

താരനിർണ്ണയം പൂർത്തിയാകുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം ഉടൻ ആരംഭിക്കും.

പി ആർ ഒ – എ എസ് ദിനേശ്.

Vavvaal
Vavvaal

Leave a Comment