ചീങ്കല്ലേൽ ഫിലിംസിൻ്റെ ബാനറിൽ ജോസ് കൂട്ടക്കര നിർമ്മിച്ച് സുരേന്ദ്രൻ പയ്യാനക്കൽ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന “പുഷ്പാംഗദന്റെ ഒന്നാം സ്വയംവരം ” എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ, പ്രശസ്ത താരം സുധീഷ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെ റിലീസ് ചെയ്തു. ഒരു കല്യാണ വീട്ടിൽ നടക്കുന്ന മനോഹരമായ രസക്കാഴ്ചകളും അതോടൊപ്പം തന്നെ അല്പം നൊമ്പരം ഉണർത്തുന്ന ജീവിതത്തിന്റെ നേർക്കാഴ്ചകളുമാണ് ട്രെയിലറിൽ കാണുന്നത്.
വയനാട്ടിലെ കാപ്പി കർഷകനും ഫ്ലോർമിൽ ഉടമസ്ഥനുമായ നാല്പത് കഴിഞ്ഞ പുഷ്പാംഗദന്റെ ഏറേ നാളത്തെ വിവാഹാലോചനകൾക്കു ശേഷം ഒടുവിൽ സുന്ദരിയായ ഒരു പെൺകുട്ടിയെ കണ്ടെത്തുന്നു.
വിവാഹത്തിനായുള്ള ഒരുക്കങ്ങൾ തകൃതിയായി നടന്നുകൊണ്ടിരിക്കുമ്പോൾ കല്യാണത്തലേന്ന് പുഷ്പാംഗദന്റെ മൂന്ന് അമ്മാവന്മാരും അവരുടെ കുടുംബാംഗങ്ങളും മറ്റു ബന്ധുക്കളും എത്തുന്നു. തുടർന്നുണ്ടാവുന്ന സംഭവബഹുലമായ നർമ്മ മുഹൂർത്തങ്ങളാണ് ഈ ചിത്രത്തിൽ ദൃശ്യവത്കരിക്കുന്നത്.
കോമഡി റൊമാന്റിക് ജോണറിൽ വയനാടിന്റെ പശ്ചാത്തലത്തിൽ പൂർണമായും ചിത്രീകരിച്ച ഈ സിനിമയിൽ ഉണ്ണിരാജ,സി.എം ജോസ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഗിനീഷ് ഗോവിന്ദ്, രമേഷ് കാപ്പാട്,റോയ് പുനലൂർ, സുരേഷ് മഞ്ഞപ്പാലം, ഷിജിത്ത് മണവാളൻ, ജലജാ റാണി,നിധിഷ കണ്ണൂർ,നിമിഷ ബിജോ, കൃഷ്ണപ്രിയ,വിലു ജനാർദ്ദനൻ,പ്യാരിജാൻ,കൃഷ്ണ ബാലുശ്ശേരി, ഷെറിൻ തോമസ്,റീന തുടങ്ങിയവരാണ് മറ്റു നടീനടന്മാർ. അഷ്റഫ് പാലാഴി ഛായാഗ്രഹണവും എഡിറ്റിംഗും നിർവ്വഹിക്കുന്നു.
ഗിരീഷ് ആമ്പ്ര, അഡ്വക്കേറ്റ് ശ്രീരഞ്ജിനി എന്നിവർ എഴുതിയ വരികൾക്ക് ശ്രീജിത്ത് റാം സംഗീതം പകർന്നു. രാജേഷ്,നിഷാദ്, അമല റോസ് ഡൊമിനിക് എന്നിവരാണ് ഗായകർ പ്രൊഡക്ഷൻ കൺട്രോളർ-രൂപേഷ് വെങ്ങളം, ആർട്ട്-വിനയൻ വള്ളിക്കുന്ന്,മേക്കപ്പ്-പ്യാരി ജാൻ പാരിസ് മേക്ക് ഓവർ, കോസ്റ്റ്യൂം ഡിസൈനർ -രാജൻ തടായിൽ, അസ്സോസിയേറ്റ് ഡയറക്ടർ-ഹാഷിം സക്കീർ നീലാടൻ, രാഹുൽ ആർ ടി പി,
പശ്ചാത്തല സംഗീതം- ശ്രീജിത്ത് റാം, പ്രൊഡക്ഷൻ മാനേജർ-രാജീവ് ചേമഞ്ചേരി,വിഷ്ണു ഒ.കെ, സ്റ്റുഡിയോ- മലയിൽ ഫിലിം സ്റ്റുഡിയോ എറണാകുളം, സ്റ്റിൽസ്-കൃഷ്ണദാസ് വളയനാട്, ഡിസൈൻസ്- സുജിബാൽ, വിതരണം-മൂവി മാർക്ക് റിലീസ്. ജനുവരി പതിനാറിന് “പുഷ്പാംഗദന്റെ ഒന്നാം സ്വയംവരം ” പ്രദർശനത്തിനെത്തുന്നു.
പി ആർ ഒ-എ എസ് ദിനേശ്,മനു ശിവൻ.
പുഷ്പാംഗദന്റെ ഒന്നാം സ്വയംവരം ട്രെയിലർ റിലീസ് ചെയ്തു
Written by: Cinema Lokah on 31 January
Further reading
- ചേര , മലയാള സിനിമാ ചരിത്രത്തിലാദ്യം , കോർട്ട് റിസീവർഷിപ്പിലൊരു സിനിമAdvertisements മലയാള സിനിമയുടെ ചരിത്രത്തിലാദ്യമായി കോടതി റിസീവർഷിപ്പിൽ ഒരു സിനിമ റിലീസിന് തയ്യാറെടുക്കുന്നു. ... Read more
- വാ വാ വീരവ; നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം “സ്വയംഭൂ” ആദ്യ ഗാനം ഏപ്രിൽ 16 ന്Advertisements തെലുങ്ക് താരം നിഖിലിനെ നായകനാക്കി ഭരത് കൃഷ്ണമാചാരി സംവിധാനം ചെയ്യുന്ന പാൻ ... Read more
- പറഞ്ഞ പോലെ പിള്ളേർ തൂക്കി.. ഏഴ് ദിവസം കൊണ്ട് 100 കോടി ക്ലബ്ബിൽ വാഴ 2Advertisements നവാഗതനായ സവിൻ സ സംവിധാനം ചെയ്ത ‘വാഴ II – ബയോപിക് ... Read more
- മോഹിനിയാട്ടം , ഏപ്രിൽ പത്തിന് പ്രദർശനത്തിനെത്തുന്നുAdvertisements ‘ഭരതനാട്യ’ത്തിനു ശേഷം കൃഷ്ണദാസ് മുരളി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഡാർക്ക് ഹ്യൂമർ ... Read more
- 101 മില്യൺ കാഴ്ചക്കാരെയും പിന്നിട്ട് “ആയാ ഷേർ”; നാനി – ശ്രീകാന്ത് ഒഡേല ചിത്രം ദ പാരഡൈസ് ഓഗസ്റ്റ് 21 ന് ആഗോള റിലീസ്Advertisements തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ... Read more
- മിസ്റ്റർ എക്സ് ഏപ്രിൽ പതിനേഴിന്കേരളത്തിലെ തിയേറ്ററുകളിലെത്തുന്നുAdvertisements സൂപ്പർ താരം ആര്യ, ശരത് കുമാർ, ഗൗതം കാർത്തിക്, മഞ്ജു വാര്യർ, ... Read more
- ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം” അവസാന ഷെഡ്യൂൾ ആരംഭിച്ചു; അപ്ഡേറ്റ് പുറത്ത് വിട്ട് ജിംഷി ഖാലിദ്Advertisements നൂറിലധികം ദിവസങ്ങളായി ചിത്രീകരണം തുടരുന്ന ദുൽഖർ സൽമാൻ ചിത്രം “ഐ ആം ... Read more
- സമരസ എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ പ്രശസ്ത ചലച്ചിത്ര താരങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിലൂടെ റിലീസ് ചെയ്തുAdvertisements സങ്കല്പ ഫ്രെയിംസിന്റെ ബാനറിൽ ബാബുരാജ് ഭക്തപ്രിയം രചനയും സംവിധാനവും നിർവഹിക്കുന്ന “സമരസ” ... Read more
- ദൃഢം എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ ട്രെയിലർ റിലീസായിAdvertisements പ്രിയ താരം ഷെയ്ന് നിഗത്തെ നായകനാക്കി മാർട്ടിൻ ജോസഫ് സംവിധാനം ചെയ്യുന്ന ... Read more
- മരണനിദ്രയുടെ കല്ലറഭേദിച്ച് റെട്രോ ആത്മാക്കൾ! വരുന്നു! “കറക്കം” ഫസ്റ്റ് ലുക്ക് പോസ്റ്റർ.Advertisements ഭൂതകാലത്തിൽ നിന്ന് ഉണർത്തപ്പെട്ടവർ, ഹിപ്പിയൻ താളാത്മകതയുടെ ചുവടുകളിൽ ചേർക്കപ്പെട്ടവർ, അവരുടെ സത്യാന്വേഷണത്തിന്റെ ... Read more
Latest on Kerala TV











