Add As Preferred Source on Google
Add cinema.keralatv.in As Preferred Source on Google

മമ്മൂട്ടി – ഡീനോ ഡെന്നിസ് ചിത്രം ബസൂക്ക ട്രെയ്‌ലർ പുറത്ത്; റിലീസ് ഏപ്രിൽ 10 , 2025

Written by: Cinema Lokah on 2 December

Mammootty – Dino Dennis Film Bazooka Trailer Out, Release April 10, 2025

തൃശൂർ രാഗം തീയേറ്ററിൽ ബസൂക്ക ട്രെയ്‌ലർ ലോഞ്ച് നടന്നു

Bazooka Trailer Out
Bazooka Trailer Out

മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഡീനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ബസൂക്കയുടെ ട്രെയ്‌ലർ പുറത്ത്. ഇന്ന് രാത്രി 8 മണിക്ക് തൃശൂർ രാഗം തീയേറ്ററിൽ വെച്ച് ആണ് ട്രെയ്‌ലർ ലോഞ്ച് നടന്നത്. ശേഷം ട്രെയ്‌ലർ ഓൺലൈനിലും റിലീസ് ചെയ്തു. ആരാധകരുടെ ആഘോഷങ്ങളുടെ അകമ്പടിയോടെ റിലീസ് ചെയ്ത ട്രെയ്‌ലറിന് വമ്പൻ പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. 2025, ഏപ്രിൽ 10 നാണ് ചിത്രത്തിൻ്റെ റിലീസ്. അന്നേ ദിവസം തന്നെ ലോകം മുഴുവൻ ചിത്രം പ്രദർശനത്തിനെത്തും. സരിഗമ ഇന്ത്യ ലിമിറ്റഡും, തീയേറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ ജിനു വി അബ്രഹാമും, ഡോൾവിൻ കുര്യാക്കോസുമാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

Echo and Fire TV at Best Price

മെഗാസ്റ്റാർ മമ്മൂട്ടിയുടെ മാസ്സ് ആക്ഷൻ രംഗങ്ങളും പഞ്ച് ഡയലോഗുകളുമാണ് ട്രെയ്‌ലറിന്റെ ഹൈലൈറ്റ്. ബിഗ് ബഡ്ജറ്റ് ഗെയിം ത്രില്ലർ ആയി ഒരുക്കിയ ചിത്രത്തിൽ അൾട്രാ സ്റ്റൈലിഷ് ലുക്കിലാണ് മമ്മൂട്ടിയെ അവതരിപ്പിച്ചിരിക്കുന്നത്. മലയാള സിനിമയിൽ ഇതുവരെ പറയാത്ത ഒരു പ്രമേയമാണ് ചിത്രത്തിൽ ചർച്ച ചെയ്യുന്നതെന്നും, മലയാള സിനിമാ പ്രേക്ഷകർ ഇതുവരെ മലയാളത്തിൽ കാണാത്ത രീതിയിലാണ് ചിത്രം അവതരിപ്പിക്കുന്നതെന്നും ട്രെയ്‌ലർ സൂചന നൽകുന്നുണ്ട്. മമ്മൂട്ടി ആരാധകർക്കും സിനിമാ പ്രേമികൾക്കും ഒരു വിരുന്നു തന്നെയാണ് ഇന്ന് പുറത്ത് വന്ന ട്രെയ്‌ലർ സമ്മാനിക്കുന്നത്. നേരത്തെ പുറത്ത് വന്ന ചിത്രത്തിന്റെ ടീസർ, പോസ്റ്ററുകൾ എന്നിവക്കും മികച്ച പ്രതികരണമാണ് സമൂഹ മാധ്യമങ്ങളിൽ നിന്ന് ലഭിച്ചത്.

മമ്മൂട്ടിക്കൊപ്പം തമിഴ് നടനും സംവിധായകനുമായ ഗൗതം വാസുദേവ് മേനോനും വളരെ നിർണ്ണായകമായ ഒരു വേഷം ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നു. ബെഞ്ചമിൻ ജോഷ്വാ എന്നാണ് ചിത്രത്തിൽ അദ്ദേഹം അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. സിദ്ധാർത്ഥ് ഭരതൻ, ബാബു ആൻ്റണി, ഹക്കീം ഷാജഹാൻ, ഭാമ അരുൺ, ഡീൻ ഡെന്നിസ്, സുമിത് നേവൽ, ദിവ്യാ പിള്ള, സ്ഫടികം ജോർജ് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – സൂരജ് കുമാർ, കോ പ്രൊഡ്യൂസർ – സാഹിൽ ശർമ, ഛായാഗ്രഹണം – നിമിഷ് രവി, സെക്കൻ്റ് യൂണിറ്റ് ക്യാമറ – റോബി വർഗീസ് രാജ്, എഡിറ്റിംഗ് – നിഷാദ് യൂസഫ്, പ്രവീൺ പ്രഭാകർ, സംഗീതം – മിഥുൻ മുകുന്ദൻ, പ്രൊജക്റ്റ് ഡിസൈനർ- ബാദുഷ എം എം, കലാസംവിധാനം – ഷിജി പട്ടണം, അനീസ് നാടോടി, വസ്ത്രാലങ്കാരം – സമീറ സനീഷ്, അഭിജിത്, മേക്കപ്പ്- ജിതേഷ് പൊയ്യ, എസ് ജോർജ്, സംഘട്ടനം- മഹേഷ് മാത്യു, വിക്കി, പി സി സ്റ്റണ്ട്സ്, മാഫിയ ശശി, ചീഫ് അസോസിയേറ്റ് – സുജിത്, പ്രൊഡക്ഷൻ കൺട്രോളർ – സഞ്ജു ജെ, ഡിജിറ്റൽ മാർക്കറ്റിങ്- വിഷ്ണു സുഗതൻ, പിആർഒ –  ശബരി.

Leave a Comment