Add As Preferred Source on Google
Add cinema.keralatv.in As Preferred Source on Google

ടൂറിസ്റ്റ് ഫാമിലി – കേരളത്തിലും സൂപ്പർ വിജയവുമായി ശശികുമാർ- സിമ്രാൻ ചിത്രം

Written by: Cinema Lokah on 2 December

Tourist Family Movie
Tourist Family Movie

ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത “ടൂറിസ്റ്റ് ഫാമിലി” എന്ന തമിഴ് ചിത്രം സൂപ്പർ വിജയത്തിലേക്ക്. കേരളത്തിലും ഗംഭീര പ്രേക്ഷക പ്രതികരണവും ബോക്സ് ഓഫീസ് കളക്ഷനും നേടുന്ന ഈ ചിത്രം കേരളത്തിൽ വിതരണം ചെയ്തിരിക്കുന്നത് ഡ്രീം ബിഗ് ഫിലിംസ് ആണ്. ഗുഡ് നൈറ്റ്, ലവർ തുടങ്ങിയ സൂപ്പർഹിറ്റ് സിനിമകൾ നിർമിച്ച മില്യൺ ഡോളർ സ്റ്റുഡിയോസും ഒപ്പം എംആർപി എൻ്റർടൈയ്ൻമെൻ്റ് ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.

‘ആവേശം’ എന്ന മലയാള ചിത്രത്തിലെ ബിബിമോൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു ശ്രദ്ധ നേടിയ മിഥുൻ ജയ് ശങ്കറും ടൂറിസ്റ്റ് ഫാമിലിയിലെ ഒരു പ്രധാന വേഷം ചെയ്തിട്ടുണ്ട്. ശശികുമാറിനും സിമ്രാനുമൊപ്പം മികച്ച പ്രകടനമാണ് മിഥുനും കാഴ്ച്ചവെച്ചിരിക്കുന്നത്. യോഗി ബാബു, കമലേഷ്, എം. എസ് ഭാസ്കർ, രമേഷ് തിലക്, ഭഗവതി പെരുമാൾ, ഇളങ്കോ കുമാരവേൽ, ശ്രീജ രവി, യോഗലക്ഷ്മി, അബിഷൻ ജിവിന്ത് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.

Echo and Fire TV at Best Price

സംവിധായകൻ അബിഷൻ ജിവിന്ത് തന്നെയാണ് ചിത്രം രചിച്ചിരിക്കുന്നത്. ശ്രീലങ്കയിൽ നിന്ന് പലായനം ചെയ്യുന്ന ഒരു കുടുംബം രാമേശ്വരത്ത് എത്തുകയും, അവർ ചെന്നൈയിലെ ഒരു കോളനിയിൽ താമസം തുടങ്ങിയതിന് ശേഷം സംഭവിക്കുന്ന കാര്യങ്ങളുമാണ് കോമെഡിയും വൈകാരിക രംഗങ്ങളും കോർത്തിണക്കി ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്.

ഛായാഗ്രഹണം- അരവിന്ദ് വിശ്വനാഥൻ, സംഗീതം- ഷോൺ റോൾഡൻ, എഡിറ്റിംഗ്- ഭരത് വിക്രമൻ, പിആർഒ- ശബരി

Leave a Comment