Add As Preferred Source on Google
Add cinema.keralatv.in As Preferred Source on Google

പെപ്പെയോ? കീർത്തിയോ ? പുതുവർഷത്തിൽ ട്വിൻ പോസ്റ്ററുമായി ‘തോട്ടം’

Written by: Cinema Lokah on 2 January

Thottam Movie New Posters
Thottam Movie New Posters

ആന്റണി വർഗീസ് പെപ്പെ- കീർത്തി സുരേഷ് ടീം ആദ്യമായി ഒന്നിക്കുന്ന പാൻ ഇന്ത്യൻ ചിത്രം ‘തോട്ടം‘  പുത്തൻ പോസ്റ്റർ പുറത്ത്. 2026 പുതുവർഷ സ്പെഷ്യൽ ആയി ഒരു ട്വിൻ പോസ്റ്റർ ആണ് അണിയറ പ്രവർത്തകർ പുറത്തു വിട്ടിരിക്കുന്നത്. ഏറെ നിഗൂഢതകൾ ഒളിപ്പിച്ചു കൊണ്ടാണ് ഈ ട്വിൻ പോസ്റ്റർ   ഒരുക്കിയിരിക്കുന്നത്. അത്കൊണ്ട് തന്നെ പ്രേക്ഷകർക്കിടയിൽ വലിയ ആകാംഷയും ആവേശവും സൃഷ്ടിക്കാൻ ഈ പുതിയ പോസ്റ്ററിലൂടെ തോട്ടത്തിന്റെ അണിയറ പ്രവർത്തകർക്ക് സാധിച്ചിട്ടുണ്ട്. ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത് ഋഷി ശിവകുമാർ ആണ്. ഫസ്റ്റ് പേജ് എന്റർടൈൻമെന്റ്, എ വി എ പ്രൊഡക്ഷൻസ്, മാർഗ എന്റെർറ്റൈനെർസ് എന്നിവയുടെ ബാനറിൽ മോനു പഴേടത്ത്,  എ വി അനൂപ്, നോവൽ വിന്ധ്യൻ, സിമി രാജീവൻ എന്നിവർ ചേർന്നാണ് ഈ വമ്പൻ ചിത്രം നിർമ്മിക്കുന്നത്.

ഒരു  മോഡേൺ വിന്റേജ് ഫീൽ നൽകുന്ന രീതിയിലാണ് ട്വിൻ പോസ്റ്റർ ഒരുക്കിയിരിക്കുന്നത്. ഒരു കൈയ്യിൽ M249 , മറുകയ്യിൽ പിറ്റ്ബുൾ എന്നിവയുമായി നിൽക്കുന്ന പോസ്റ്ററിന്റെ മെയിൽ വേർഷൻ ഇതിനോടകം സമൂഹ മാധ്യമങ്ങളിൽ ചർച്ചയായി കഴിഞ്ഞു. അതോടൊപ്പം ഒരു കൈയ്യിൽ ബാഗും, മറു കൈയ്യിൽ പൊട്ടിയ വൈൻ ഗ്ലാസുമായി നിൽക്കുന്ന പോസ്റ്റിൻ്റെ ഫീമെയിൽ വേർഷനും മികച്ച ശ്രദ്ധയാണ് ലഭിക്കുന്നത്. ഗംഭീരമായും വളരെ വ്യത്യസ്തമായും ഉടലുകൾ സ്റ്റൈൽ ചെയ്ത് ഒരുക്കിയ ഈ പോസ്റ്റർ, ചിത്രത്തിലെ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്ന പെപ്പെ, കീർത്തി എന്നിവരുടെ കഥാപാത്രങ്ങളെ കുറിച്ച് വലിയ ആകാംഷയും നിഗൂഢതയുമാണ് സമ്മാനിക്കുന്നത്.

Thottam New Year Posters With Antony Varghese
Thottam New Year Posters With Antony Varghese

നേരത്തെ ചിത്രത്തിന്റെ ടൈറ്റിൽ ടീസർ, ടൈറ്റിൽ പോസ്റ്റർ എന്നിവ പുറത്തു വന്നതും ഏറെ ശ്രദ്ധ നേടിയിരുന്നു. ഏറെ പുതുമകളോടെ വമ്പൻ ദൃശ്യ വിരുന്നായി ഒരുക്കുന്ന ചിത്രത്തിന്റെ പ്രൊജക്റ്റ് സൈനിങ്‌ വീഡിയോയും സോഷ്യൽ മീഡിയയിൽ സൂപ്പർ ഹിറ്റായി മാറിയിരുന്നു. ഏറെ സർപ്രൈസുകൾ ഒളിപ്പിച്ചാണ് ചിത്രം ഒരുങ്ങുന്നത് എന്ന സൂചനയാണ് ഇപ്പോൾ വന്നിരിക്കുന്ന ട്വിൻ പോസ്റ്ററും നൽകുന്നത്. പ്രേക്ഷകരെ ഞെട്ടിക്കുന്ന ഒരു സിനിമാനുഭവം ആയിരിക്കും “തോട്ടം” നൽകുക എന്ന പ്രതീക്ഷയാണ് ഇത്  സമ്മാനിക്കുന്നത്. മലയാള സിനിമയിൽ നിന്നും വരാനിരിക്കുന്ന അമ്പരപ്പിക്കുന്ന ചിത്രങ്ങളിൽ ഒന്നായി ‘തോട്ടം” മാറുമെന്ന് ഇതോടെ ഉറപ്പായിക്കഴിഞ്ഞു. ഒരു ആക്ഷൻ അഡ്വെഞ്ചർ ഡ്രാമ  ചിത്രമായാണ് “തോട്ടം” അവതരിപ്പിക്കുക എന്നാണ് സൂചന.

ദ ഷാഡോസ് സ്‌ട്രെയ്‌സ്, ദ നൈറ്റ് കംസ് ഫോർ അസ്, ഹെഡ്ഷോട്ട് തുടങ്ങിയ അന്താരാഷ്ട്ര ത്രില്ലർ ചിത്രങ്ങളുടെ ആക്ഷൻ ഒരുക്കിയ മുഹമ്മദ് ഇർഫാൻ, മാർക്കോ, ചത്താ പച്ച തുടങ്ങിയ ചിത്രങ്ങളുടെ ആക്ഷൻ നിർവഹിച്ച കലൈ കിങ്സൺ എന്നിവരാണ് ചിത്രത്തിന് വേണ്ടി സംഘട്ടന സംവിധാനം നിർവഹിക്കുന്നത്. അനിമൽ എന്ന ബോളിവുഡ് ചിത്രത്തിലൂടെ ദേശീയ അവാർഡ് ജേതാവായ സംഗീത സംവിധായകൻ  ഹർഷവർധൻ രാമേശ്വർ ആണ് ചിത്രത്തിന്റെ സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നത്. കത്തി, തെരി തുടങ്ങിയ വിജയ് ചിത്രങ്ങളുടെ ക്യാമറാമാൻ ജോർജ് സി. വില്യംസ് ISC ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റർ ചമൻ ചാക്കോ ആണ്. 2026 തുടക്കത്തോടെ തോട്ടത്തിന്റെ ചിത്രീകരണം  ആരംഭിക്കും.

Thottam New Year Posters With Keerthy Suresh
Thottam New Year Posters With Keerthy Suresh

സംഭാഷണങ്ങൾ: ഋഷി ശിവകുമാർ, മനു മഞ്ജിത്, പ്രൊഡക്ഷൻ ഡിസൈനർ: മോഹൻദാസ്, വസ്ത്രാലങ്കാരം: പ്രവീൺ വർമ, മേക്കപ്പ് : റോണെക്സ് സേവിയർ,   സൗണ്ട് ഡിസൈൻ : സിങ്ക് സിനിമ, സൗണ്ട് മിക്സ് :  എം. ആർ. രാജാകൃഷ്ണൻ, ഗാനരചന : മനു മഞ്ജിത്ത്, ഐക്കി ബെറി, നൃത്തസംവിധായകൻ :  ഷെരീഫ്, പ്രൊഡക്ഷൻ കൺട്രോളർ : പ്രശാന്ത് നാരായണൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ : പ്രിങ്കിൾ എഡ്വേർഡ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ :  വിശാഖ് ആർ വാര്യർ, വിഎഫ്എക്സ് സൂപ്പർവൈസർ :  അനീഷ് കുട്ടി, വിഎഫ്എക്സ് സ്റ്റുഡിയോ :  ലിറ്റിൽ ഹിപ്പോ, സ്റ്റിൽസ് :  റിഷ്ലാൽ ഉണ്ണികൃഷ്ണൻ.

Leave a Comment