Add As Preferred Source on Google
Add cinema.keralatv.in As Preferred Source on Google

ഇന്ത്യൻ സിനിമയിൽ അപൂർവ്വ നേട്ടവുമായി “തിയേറ്റർ: ദി മിത്ത് ഓഫ് റിയാലിറ്റി”; റഷ്യയിൽ മികച്ച പ്രതികരണം..

Written by: Cinema Lokah on 2 December

Theatre The Myth of Reality Movie Posters
Theatre The Myth of Reality Movie Posters

ദേശീയ അവാർഡ് ജേതാവ് സജിൻ ബാബു സംവിധാനം ചെയ്ത ചിത്രം രണ്ട് പ്രധാന റഷ്യൻ നഗരങ്ങളായ കസാനിലെയും യാൾട്ടയിലെയും ചലച്ചിത്ര മേളകളിൽ ഒരേസമയം പ്രദർശിപ്പിച്ചു കൊണ്ട് ഇന്ത്യൻ സിനിമയ്ക്ക് അഭിമാനമായി. കസാൻ, റഷ്യ എന്നിടങ്ങളിൽ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയമായ ചിത്രം “തിയേറ്റർ: ദി മിത്ത് ഓഫ് റിയാലിറ്റി” ദേശീയ പുരസ്‌കാര ജേതാവായ സംവിധായകൻ സജിൻ ബാബുവിന്റെ നേതൃത്വത്തിൽ റഷ്യയിലെ രണ്ട് പ്രധാന നഗരങ്ങളായ യാൽട്ടയിലും കസാനിലും ഏകദേശം ഒരേ സമയം പ്രത്യേക പ്രദർശനങ്ങളോടെയുള്ള  ജൈത്രയാത്ര തുടരുന്നു. റിമ കല്ലിങ്കൽ മുഖ്യ വേഷത്തിലെത്തുന്ന ചിത്രം അഞ്ജന ടാക്കീസിന്റെ ബാനറിൽ അഞ്ജന ഫിലിപ്പും ഫിലിപ്പ് സക്കറിയയും ചേർന്നാണ് നിർമിച്ചിരിക്കുന്നത്. സന്തോഷ് കോട്ടായിയാണ് സഹനിർമാതാവ്.

ഒരു ഇന്ത്യൻ സിനിമയെ സംബന്ധിച്ച് ഇത് അപൂർവമായ നേട്ടമാണ്. ചിത്രത്തിന് ഒരേ രാജ്യത്തിനുള്ളിൽ രണ്ട് അഭിമാനകരമായ വേദികളിലാണ് പ്രദർശനത്തിന് അവസരം ലഭിച്ചത് – ഒന്ന് IX യാൽറ്റ അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ (യുറേഷ്യൻ ബ്രിഡ്ജ്) ഇന്റർനാഷണൽ കോമ്പറ്റീഷൻ വിഭാഗത്തിലും, പിന്നീട് കസാനിൽ നടന്ന TIME: ടാട്ടാർസ്ഥാൻ–ഇന്ത്യ മ്യൂച്വൽ എഫിഷ്യൻസി ബിസിനസ്സ് ഫോറത്തിന്റെ ഭാഗമായും. ഇരു സ്ഥലങ്ങളിലെയും പ്രദർശനങ്ങൾ നിരൂപകരിൽ നിന്നും പ്രതിനിധികളിൽ നിന്നും പ്രേക്ഷകരിൽ നിന്നും മികച്ച കയ്യടിയും പ്രശംസയും നേടി.

Echo and Fire TV at Best Price

“ഇന്ത്യയുടെ ഏകദേശം  അഞ്ചിരട്ടി വലിപ്പമുള്ള റഷ്യ പോലുള്ള ഒരു രാജ്യത്ത് ഒരേസമയം രണ്ട് നഗരങ്ങളിൽ ‘തിയേറ്റർ’ പ്രദർശിപ്പിക്കാൻ കഴിഞ്ഞത് വളരെ അപൂർവമായതും സന്തോഷം നൽകുന്നതുമായ കാര്യമാണ്” എന്ന് സംവിധായകൻ സജിൻ ബാബു പ്രതികരിച്ചു. “മലയാള സിനിമയ്ക്ക് അതിർത്തികൾ കടന്ന് സ്വീകാര്യത ലഭിക്കുന്നത്  എല്ലാവർക്കും അഭിമാനകരമായ നിമിഷമാണ്” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

TIME ഫോറത്തിന്റെ ഭാഗമായി, പങ്കെടുത്ത ചലച്ചിത്ര പ്രവർത്തകരെ ടാട്ടാർസ്ഥാൻ പ്രസിഡന്റ് റുസ്തം മിന്നിഖാനോവ് ആതിഥേയത്വം വഹിച്ചു. തുടർന്ന്  ‘ആധുനിക ഇന്ത്യൻ സിനിമയിലെ നിലവിലെ പ്രവണതകൾ’ എന്നതിനെക്കുറിച്ചുള്ള അവതരണം, കലാപരമായ കൈമാറ്റവും സംഭാഷണവും ആഘോഷിക്കുന്ന ഔദ്യോഗിക  വിരുന്നും നടന്നു.

കസാനിൽ നടന്ന സിനിമയുടെ പ്രദർശനത്തിലും സജിൻ ബാബു സന്നിഹിതനായിരുന്നു. ചിത്രത്തിന്റെ ക്രിയാത്മകമായ സമീപനത്തെക്കുറിച്ചും, മിഥ്യയും യാഥാർത്ഥ്യവും തമ്മിലുള്ള അതിന്റെ അന്വേഷണത്തെക്കുറിച്ചും അദ്ദേഹം പ്രേക്ഷകരുമായുള്ള  ചോദ്യോത്തര വേളയിൽ സംവദിച്ചു. 48-ാമത് കേരളാ ഫിലിം ക്രിട്ടിക്സ് അവാർഡിൽ മികച്ച നടിക്കുള്ള അവാർഡ്, പ്രത്യേക ജൂറി അവാർഡ് എന്നിവ ഉൾപ്പെടെ നിരവധി ശ്രദ്ധേയമായ അംഗീകാരങ്ങൾ ഇതിനകം ‘തിയേറ്റർ: ദി മിത്ത് ഓഫ് റിയാലിറ്റി’ക്ക് ലഭിച്ചിട്ടുണ്ട്. TIME ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, സിനിവി-സിഎച്ച്ഡി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ തുടങ്ങിയ അന്താരാഷ്ട്ര ചലച്ചിത്രമേളകളിലും ചിത്രം ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ‘തിയേറ്റർ: ദി മിത്ത് ഓഫ് റിയാലിറ്റി’ 2025 ഒക്ടോബർ 16-ന് കേരളത്തിലെ തിയേറ്ററുകളിൽ റിലീസ് ചെയ്യാനൊരുങ്ങുകയാണ്.

റിമ കല്ലിങ്കൽ, സരസ ബാലുശ്ശേരി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ഡൈൻ ഡേവിസ്, പ്രമോദ് വെളിയനാട്, കൃഷ്‌ണൻ ബാലകൃഷ്‌ണൻ, മേഘ രാജൻ, ആൻ സലിം, ബാലാജി ശർമ,ഡി. രഘൂത്തമൻ, അഖിൽ കവലയൂർ, അപർണ സെൻ, ലക്ഷ്‌മി പത്മ, മീന രാജൻ, ആർ ജെ അഞ്ജലി, മീനാക്ഷി രവീന്ദ്രൻ, അശ്വതി, അരുൺ സോൾ, രതീഷ് രോഹിണി തുടങ്ങിവരും അഭിനയിക്കുന്നു.

ഛായാഗ്രഹണം- ശ്യാമപ്രകാശ് എം എസ്, എഡിറ്റിംഗ്: അപ്പു ഭട്ടതിരി, സംഗീതം- സയീദ് അബ്ബാസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- അജിത് വിദ്യാസാഗർ, ലൈൻ പ്രൊഡ്യൂസർ- സുബാഷ് എസ് ഉണ്ണി, കലാസംവിധാനം- സജി ജോസഫ്, പ്രൊഡക്ഷൻ കൺട്രോളർ- സംഗീത് ചിക്കു, വസ്ത്രലങ്കാരം- ഗായത്രി കിഷോർ, മേക്കപ്പ്- സേതു ശിവദാനന്ദൻ & ആഷ് അഷ്‌റഫ്.

Leave a Comment