Add As Preferred Source on Google
Add cinema.keralatv.in As Preferred Source on Google

സുമതി വളവ് 2 , തിയേറ്ററിൽ വൻ വിജയത്തിലേക്ക് കുതിക്കുന്ന സുമതി വളവിന് രണ്ടാം ഭാഗം

Written by: Cinema Lokah on 2 December

Sumathi Valavu 2 The Origin
Sumathi Valavu 2 The Origin

പ്രേക്ഷകരുടെ വൻ സ്വീകാര്യതയോടെ തിയേറ്ററിൽ ഹൗസ്ഫുൾ ഷോകളുമായി രണ്ടാം വാരത്തിലേക്കു വമ്പൻ വിജയത്തിലേക്ക് കുതിക്കുകയാണ് സുമതി വളവ്. പത്താം ദിനത്തോട് അടുക്കുമ്പോൾ ഇരുപതു കോടി ആഗോള കളക്ഷനിലെക്ക് കുതിക്കുകയാണ് സുമതി വളവ്. ചിത്രത്തിന്റെ വൻ വിജയത്തിന് പിന്നാലെ സുമതി വളവിന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലൻ, വാട്ടർമാൻ ഫിലിംസിന്റെ ബാനറിൽ മുരളി കുന്നുംപുറത്ത് എന്നിവർ ചേർന്നാണ് സുമതി വളവ് 2ന്റെ നിർമ്മാണം.ബൈജു ഗോപാലൻ, വി. സി. പ്രവീൺ എന്നിവരാണ് ചിത്രത്തിന്റെ കോ പ്രൊഡ്യൂസേഴ്‌സ്‌. കൃഷ്ണമൂർത്തിയാണ് ചിത്രത്തിന്റെ എക്സികുട്ടിവ് പ്രൊഡ്യൂസർ.

മാളികപ്പുറം, സുമതി വളവ് എന്നീ ചിത്രങ്ങളുടെ വമ്പൻ വിജയത്തിന് ശേഷം വിഷ്ണു ശശി ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രമാണ് സുമതി വളവ് 2. മാളികപ്പുറം, സുമതി വളവ്, ആനന്ദ് ശ്രീബാല, പത്താം വളവ്, നൈറ്റ് റൈഡ്, കടാവർ എന്നീ ചിത്രങ്ങൾക്ക് ശേഷം അഭിലാഷ് പിള്ളയാണ് സുമതി വളവിന്റെ രണ്ടാം ഭാഗത്തിന്റെ രചന നിർവഹിക്കുന്നത്. മാളികപ്പുറം, സുമതി വളവ് ചിത്രങ്ങളിലെ സൂപ്പർ ഹിറ്റ് ഗാനങ്ങളൊരുക്കിയ രഞ്ജിൻ രാജ് സുമതി വളവിന്റെ രണ്ടാം ഭാഗത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നു.

Echo and Fire TV at Best Price

സൗത്ത് ഇന്ത്യയിലെ പ്രഗത്ഭ താരങ്ങൾ അണിനിരക്കുന്ന ചിത്രം കൂടിയായിരിക്കും സുമതി വളവ് 2.
ബ്രിട്ടീഷ് സേന അംബാസമുദ്രത്തിൽ നിന്ന് ആഗസ്ത്യാർകൂടം വഴി തിരുവിതാംകൂറിലേക്കെത്തുമ്പോൾ, പത്മനാഭന്റെ സേന എല്ലാ നാട്ടുവഴികളിലും പ്രതിരോധം കെട്ടിപ്പടുത്തു. വില്യം പ്രഭുവിന്റെ നേതൃത്വത്തിലുള്ള ബ്രിട്ടീഷ് സേനക്ക് മുന്നിൽ ശേഷിച്ചത് ഒരേയൊരു കാട്ടുവഴി മാത്രം.ആ വഴിയുടെ ഇരുട്ടിൽ ഒളിഞ്ഞിരിക്കുന്ന സുമതി വളവ്:

മായയും അത്ഭുതങ്ങളും നിറഞ്ഞ അജ്ഞാത ലോകം. ആ വളവിലെ മായാവിസ്മയങ്ങൾ സുമതി വളവ് രണ്ടാം ഭാഗത്തിലൂടെ പ്രേക്ഷകരിലേക്കെത്തും. പി ആർ ഓ പ്രതീഷ് ശേഖർ.

Leave a Comment