Add As Preferred Source on Google
Add cinema.keralatv.in As Preferred Source on Google

ഫാമിലി കോമഡി ചിത്രം സുധിപുരാണം ടൈറ്റിൽ സോംഗ് ലിറിക്കൽ വീഡിയോ റിലീസ്

Written by: അജയ് തുണ്ടത്തിൽ on 2 December

Vannallo Ponnonakili Sudhipuranam Movie Song
Vannallo Ponnonakili Sudhipuranam Movie Song

സമൂഹത്തിലെ ചില അന്ധവിശ്വാസങ്ങളെ ഹാസ്യരൂപേണ വിമർശിക്കുന്ന സിനിമയാണ് സുധിപുരാണം. ഫാമിലി കോമഡി ജോണറിൽ ഒരുക്കിയ ചിത്രത്തിൻ്റെ ടൈറ്റിൽ സോംഗ് ലിറിക്കൽ വീഡിയോ റിലീസായി.

സിനിമ സംഘടനയായ ഫെഡറേഷൻ ഓഫ് ഗ്ലോബൽ ഫിലിം മേക്കേഴ്സി (FGFM) ൻ്റെ തിരുവനന്തപുരം യൂണിറ്റാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്.

Echo and Fire TV at Best Price

സിനിമ ആഗ്രഹിച്ചു നടക്കുന്ന എന്നാൽ തന്നെക്കാൾ അന്ധവിശ്വാസങ്ങളിൽ വിശ്വാസം അർപ്പിക്കുന്ന സുധീഷ് എന്ന ചെറുപ്പക്കാരൻ്റെ ജീവിതത്തിൽ ഉണ്ടാകുന്ന തമാശ നിറഞ്ഞ സംഭവങ്ങളാണ് ചിത്രത്തിൻ്റെ പ്രധാന പ്രമേയം.

New Movie Songs

സുധീഷ് എന്ന ടൈറ്റിൽ റോൾ അവതരിപ്പിക്കുന്നത് അഭിഷേക് ശ്രീകുമാറാണ്. വരദയാണ് നായിക. ഒപ്പം സൈലൻ, ഷീല സൈലൻ, അനിൽ വേട്ടമുക്ക്, അനിത എസ് എസ്, സ്‌റ്റീഫൻ, വസന്തകുമാരി, ബാബു ശാന്തിവിള, രമേശ് ആറ്റുകാൽ, അഡ്വ ജോയ് തോമസ്, രാജൻ ഉമ്മനൂർ, ബിജി ജോയ്, ബേബി ശിവന്ധിക, ബേബി ശിവാത്മിക, അക്ഷയ്, വിബിൽ രാജ്, സിദ്ധിഖ് കുഴൽമണ്ണം എന്നിവരും കഥാപാത്രങ്ങളാകുന്നു.

ബാനർ , നിർമ്മാണം – എഫ് ജി എഫ് എം, രചന, എഡിറ്റിംഗ്, സംവിധാനം -എസ് എസ് ജിഷ്ണുദേവ്, ഛായാഗ്രഹണം – ദിപിൻ എ വി, ഗാനരചന – സുരേഷ് വിട്ടിയറം, സംഗീതം – ശ്രീനാഥ് എസ് വിജയ്, ആലാപനം – അശോക് കുമാർ ടി കെ, അജീഷ് നോയൽ, സ്റ്റുഡിയോ- ബ്രോഡ്ലാൻ്റ് അറ്റ്മോസ്, എസ് കെ സ്റ്റുഡിയോസ് പൂവ്വച്ചൽ, മിക്സ് ആൻ്റ് മാസ്റ്ററിംഗ് -എബിൻ എസ് വിൻസൻ്റ്, പബ്ളിസിറ്റി ഡിസൈൻ- പ്രജിൻ ഡിസൈൻസ്

പിആർഓ – അജയ് തുണ്ടത്തിൽ

Sudhipuranam Movie
Sudhipuranam Movie

Leave a Comment