Add As Preferred Source on Google
Add cinema.keralatv.in As Preferred Source on Google

കുംഭയായി പൃഥ്വിരാജ് സുകുമാരൻ – SSMB29 ന്റെ ക്യാരക്റ്റർ പോസ്റ്റർ

Written by: Cinema Lokah on 2 December

എസ് എസ് രാജമൗലിയുടെ ചിത്രത്തിൽ ദുഷ്ടനും ക്രൂരനും അജ്ഞാത ശക്തിയുള്ള കുംഭയായി പൃഥ്വിരാജ് സുകുമാരൻ , SSMB29 ന്റെ ക്യാരക്റ്റർ പോസ്റ്റർ റിലീസായി

SSMB29 Character Posters
SSMB29 Character Posters

എസ്.എസ്. രാജമൗലി-മഹേഷ് ബാബു-പൃഥ്വിരാജ്-പ്രിയങ്കാ ചോപ്ര ടീം ഒന്നിക്കുന്ന ചിത്രം ആരാധകർ ഏറെ നാളായി കാത്തിരിക്കുകയാണ്, ഇപ്പോഴിതാ പ്രേക്ഷകരുടെ ആകാംഷക്ക് വിരാമമിട്ട് ചിത്രത്തിൽ പ്രിത്വിരാജ് സുകുമാരൻ അവതരിപ്പിക്കുന്ന ക്യാരക്റ്റർ പോസ്റ്റർ ഇന്ന് അണിയറപ്രവർത്തകർ റിലീസ് ചെയ്തു.ഗ്ലോബ് ട്രോട്ടറിന്റെ ലോകത്തു നിന്നുള്ള കുംഭൻ എന്ന കഥാപാത്രമാണ് പ്രിത്വിരാജ് സുകുമാരൻ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.രാജമൗലിയുടെയും മഹേഷ് ബാബുവിന്റെയും ഇതുവരെയുള്ള ഏറ്റവും അഭിലാഷമായ ലോകനിർമ്മാണ സംരംഭമാണ് ഗ്ലോബ് ട്രോട്ടർ. ‘SSMB29’ എന്നാണ് ചിത്രത്തിന് താൽക്കാലികമായി നൽകിയിരിക്കുന്ന പേര്.

Echo and Fire TV at Best Price

കണ്ടതിൽ നിന്ന് വ്യത്യസ്തമായി ദുഷ്ടനും ക്രൂരനും ആജ്ഞാശക്തിയുള്ളതുമായ ഒരു എതിരാളിയായി പൃഥ്വിരാജ് കുംഭയായി മാറുന്നു. ഒരു ഹൈടെക് വീൽചെയറിൽ പൃഥ്വിരാജിനെ ഒരു പുതിയ കാലഘട്ടത്തിലെ വില്ലനായി പരിചയപ്പെടുത്തുന്നതായി പോസ്റ്ററിൽ കാണിക്കുന്നു.എസ്.എസ്. രാജമൗലിയുടെ മുദ്ര പതിപ്പിച്ചിരിക്കുന്ന ഒരു കേന്ദ്ര കഥാപാത്രത്തെയാണ് പ്രിത്വിരാജിന്റെ കുംഭ പോസ്റ്റർ സൂചിപ്പിക്കുന്നത്. അദ്ദേഹം എപ്പോഴും തന്റേതായ ഒരു ലീഗിലാണ്. ഇത് ചിത്രത്തിന്റെ ഹൈപ്പിനെ അടുത്ത ലെവലിലേക്ക് മുന്നോട്ടു കൊണ്ടുപോകുന്നു. ആഗോളതലത്തിൽ പ്രശംസ നേടിയതും ഓസ്കാർ ജേതാവുമായ ആർആർആറിന് തൊട്ടുപിന്നാലെയാണ് എസ് എസ് രാജമൗലി ഈ ബ്രഹ്‌മാണ്ഡ ചിത്രവുമായി എത്തുന്നത്.

“കുംഭയെ അവതരിപ്പിക്കുന്നു, ഞാൻ ഇതുവരെ അഭിനയിച്ചതിൽ വെച്ച് ഏറ്റവും സന്ഗീർണ്ണമായ കഥാപാത്രമാണിത്, മഹേഷ് ബാബു നിങ്ങൾക്കായി ഞാൻ തയ്യാറാണ്. പ്രിയങ്കാ ചോപ്രാ ഗെയിം ആരംഭിക്കുന്നു, എന്റെ പരിമിതികളെ നിരന്തരം പരീക്ഷിക്കുന്ന ഒരു ലോകം ഒരുക്കിയ രാജമൗലി സാറിന് നന്ദി”. പൃഥ്വിരാജ് ഇപ്രകാരം പോസ്റ്റർ പങ്കുവച്ചു തന്റെ സോഷ്യൽ മീഡിയയിൽ കുറിച്ചു.

നവംബർ 15-ന് ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിൽ നടക്കുന്ന ലോഞ്ച് ഇവന്റ് ഇന്ത്യൻ സിനിമ കണ്ടതിൽ ഏറ്റവും വലിയ ആഘോഷങ്ങൾക്കാണ് സാക്ഷ്യം വഹിക്കാൻ പോകുന്നത്. പ്രസ്തുത ചടങ്ങിൽ അഭിനേതാക്കളും അണിയറപ്രവർത്തകരും പങ്കെടുക്കും.മഹേഷ് ബാബു, പൃഥ്വിരാജ്, പ്രിയങ്കാ ചോപ്ര എന്നിവർ ആദ്യമായി ഒരുമിക്കുന്ന ചിത്രമാണിത്. പി ആർ ഓ മാർക്കറ്റിങ് കൺസൾട്ടന്റ് : പ്രതീഷ് ശേഖർ.

Prithviraj Sukumaran as Kumbha
Prithviraj Sukumaran as Kumbha

Leave a Comment