Add As Preferred Source on Google
Add cinema.keralatv.in As Preferred Source on Google

കൂടുതൽ വീര്യത്തോടെ ഒറ്റക്കൊമ്പൻ വിഷുവിന് ശേഷം: ഗോകുലം ഗോപാലൻ

Written by: Cinema Lokah on 2 December

Ottakomban Movie
Ottakomban Movie

ശ്രീ ഗോകുലം മൂവീസ് നിർമ്മിക്കുന്ന, സുരേഷ് ഗോപി നായകനായ “ഒറ്റകൊമ്പൻ” എന്ന ബിഗ് ബജറ്റ് ചിത്രത്തിൻ്റെ ചിത്രീകരണം വിഷുവിന് ശേഷം പുനരാരംഭിക്കും. ഒറ്റക്കൊമ്പൻ സിനിമയുടെ ചിത്രീകരണത്തിനായി ഏപ്രിൽ 7 മുതൽ ബഹുമാനപ്പെട്ട കേന്ദ്ര മന്ത്രി ശ്രീ സുരേഷ് ഗോപി ഡേറ്റ് നൽകുകയും അതിനനുസരിച്ചു ലൊക്കേഷൻ ഫിക്സ് ചെയ്യുകയും, ലൊക്കേഷൻ പെർമിഷൻ എടുക്കുകയും, സെറ്റ് വർക്കും മറ്റു അനുബന്ധ ജോലികളുമായി മുന്നോട്ട് പോകവേ, ഏപ്രിൽ 8 ന് ദുബായി ക്രൗൺ പ്രിൻസിനെ സ്വീകരിക്കാനുള്ള ചുമതല ബഹുമാനപ്പെട്ട പ്രധാന മന്ത്രി, ശ്രീ സുരേഷ് ഗോപിക്ക് നൽകി.

അതിന്റെ പശ്ചാത്തലത്തിൽ അവിടെയും, പിന്നീട് 9 ആം തീയതി പ്രധാന മന്ത്രിയുടെ തന്നെ DONER പരിപാടിക്ക് ചുമതലപ്പെടുത്തുകയും (ഡെവലപ്പമെന്റ് ഓഫ് ദി നോർത്ത് ഈസ്റ്റ്‌ റീജിയൺ ) അതിനായി നാഗാലാ‌ൻഡിലേക്ക് പോവാൻ നിർദേശം ലഭിച്ചതിനാൽ ഷൂട്ടിംഗ് 10 തീയതിയിലേക്ക് പ്ലാൻ ചെയ്തു. എന്നാൽ 10 & 11 പെട്രോളിയം മിനിസ്ട്രിയുടെ ബ്രെയിൻ സ്റ്റോർമിങ് സെഷൻ ഋഷികേഷിൽ നടക്കുന്നതിനാൽ അവിടെ വകുപ്പ് സഹമന്ത്രിയുടെ സാന്നിധ്യം ഒഴിവാക്കാൻ സാധിക്കാത്തതിനാൽ 12 ലേക്ക് ഷൂട്ട്‌ പ്ലാൻ ചെയ്യാം എന്ന് കരുതി. എന്നാൽ മലയാളിയുടെ ആഘോഷമായ വിഷു എല്ലാവരും സ്വഭവനങ്ങളിൽ ആഘോഷിക്കാനുള്ള അവസരം ഉണ്ടാകട്ടെ എന്ന് ഞങ്ങൾ കരുതി.

Echo and Fire TV at Best Price

അതുകൊണ്ട് മാത്രമാണ് വിഷുവിനു ശേഷം ഏപ്രിൽ 15 ന് ഷൂട്ട്‌ തുടങ്ങാം എന്ന് പ്ലാൻ ചെയ്തത്. ശ്രീ ഗോകുലം മൂവിസ് എന്നും മികച്ച സിനിമകൾ മലയാള പ്രേക്ഷകർക്ക് കൊടുക്കാൻ ആഗ്രഹിക്കുന്ന കമ്പനിയാണ്. ഒറ്റക്കൊമ്പനും അതിന്റെ ഏറ്റവും മികച്ച രീതിയിൽ, വലിപ്പത്തിൽ പ്രേക്ഷകരിലേക്ക് എത്തുന്നതായിരിക്കും. പ്രേക്ഷകർ എന്നും പ്രതീക്ഷ അർപ്പിച്ച ചിത്രങ്ങൾ വെള്ളിത്തിരയിൽ എത്തിക്കുക എന്നത് ശ്രീ ഗോകുലം മൂവീസ് മലയാള സിനിമയെ സ്നേഹിക്കുന്ന എല്ലാ മലയാളികളോടും നൽകിയിട്ടുളള വാക്കാണ്…. അത് ഏത് പ്രതിബന്ധങ്ങളെ അതിജീവിച്ചിട്ടായാലും…പ്രേക്ഷകർ ഏറെ ആവേശത്തോടെയും ആകാംക്ഷയോടെയും കാത്തിരിക്കുന്ന ചിത്രമാണ് ഒറ്റകൊമ്പൻ.

കബീർ ദുഹാൻ സിംഗ്, ഇന്ദ്രജിത്ത് സുകുമാരൻ, വിജയരാഘവൻ, ലാലു അലക്സ്, ചെമ്പൻ വിനോദ്, ജോണി ആൻ്റെണി, ബിജു പപ്പൻ, മേഘന രാജ്, സുചിത്ര നായർ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. ഇവർക്കൊപ്പം നിരവധി പുതുമുഖങ്ങൾ ഉൾപ്പെടെ എഴുപതിൽപ്പരം അഭിനേതാക്കൾ ഈ ചിത്രത്തിൽ വേഷമിടുന്നുണ്ട്. കോ പ്രൊഡ്യൂസേർസ് – വി.സി. പ്രവീൺ, ബൈജു ഗോപാലൻ, എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – കൃഷ്ണമൂർത്തി, ഛായാഗ്രഹണം – ഷാജികുമാർ, സംഗീതം – ഹർഷവർദ്ധൻരമേശ്വർ, എഡിറ്റിംഗ്- വിവേക് ഹർഷൻ, ഗാനങ്ങൾ – വയലാർ ശരത്ച്ചന്ദ്ര വർമ്മ

കലാസംവിധാനം – ഗോകുൽ ദാസ്, മേക്കപ്പ്- റോണക്സ് സേവ്യർ, കോസ്റ്റ്യും ഡിസൈൻ – അനീഷ് തൊടുപുഴ, ക്രിയേറ്റിവ് ഡയറക്ടർ – സുധി മാഡിസൺ, പ്രൊഡക്ഷൻ കൺട്രോളർ – സിദ്ദു പനയ്ക്കൽ, കാസ്റ്റിംഗ് ഡയറക്ടർ – ബിനോയ് നമ്പാല, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടേർസ് – കെ.ജെ. വിനയൻ. ദീപക് നാരായൺ , പ്രൊഡക്ഷൻ മാനേജേർ – പ്രഭാകരൻ കാസർകോഡ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് – നന്ദു പൊതുവാൾ, ബാബുരാജ് മനിശ്ശേരി, ഫോട്ടോ – റോഷൻ, പിആർഒ – ശബരി

Leave a Comment