Add As Preferred Source on Google
Add cinema.keralatv.in As Preferred Source on Google

രാജ്യാന്തര ചലച്ചിത്രോത്സവവേദിയില്‍ കയ്യടി നേടി ‘സമസ്താലോക’ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം നടന്നു.

Written by: പി ആർ സുമേരൻ on 16 December

Samastha Loka Movie
Samastha Loka Movie

തിരുവനന്തപുരം: ചെറുകഥകളുടെ തമ്പുരാന്‍ ടി. പത്മനാഭന്‍റെ കഥകളെ അടിസ്ഥാനമാക്കി ഷെറി ഗോവിന്ദന്‍ സംവിധാനം ചെയ്ത ‘സമസ്താലോക’ രാജ്യാന്തര ചലച്ചിത്ര വേദിയായ ഐ എഫ് എഫ് കെ യില്‍. നിറഞ്ഞ സദസ്സില്‍ ചിത്രത്തിന്‍റെ ആദ്യ പ്രദര്‍ശനം നടന്നു. ഫുള്‍മാര്‍ക്ക് സിനിമയുടെ ബാനറില്‍ ജെഷീദ ഷാജിയും രജിത്ത് രഘുവും നിര്‍മ്മിച്ച്, ഇര്‍ഷാദ്, കുക്കു പരമേശ്വരന്‍, ഡോ. ബിജു എന്നിവരെ പ്രധാന കഥാപാത്രങ്ങളായി ഒരുക്കിയ ചിത്രമാണ് സമസ്താലേക . പ്രദര്‍ശനവേദിയില്‍ ചിത്രത്തിന് ഗംഭീര പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്.

നിറഞ്ഞ സദസ്സിന്‍റെ കയ്യടിയോടെയാണ് രാജ്യാന്തര ചലച്ചിത്ര ആസ്വാദകര്‍ ചിത്രത്തെ ഏറ്റെടുത്തത്. പ്രദര്‍ശനത്തിന് ശേഷം സംവിധായകരുമായി നടന്ന മുഖാമുഖം പരിപാടിയില്‍ പ്രേക്ഷകര്‍ സജീവമായി പങ്കാളിയായി. ടി പത്മനാഭന്‍റെ കഥകളിലെ ദാര്‍ശനിക വശങ്ങളെ പൊളിറ്റിക്കലായും സ്പിരിച്ച്വലായും സ്വീകരിച്ച അവതരണമാണ് ചിത്രത്തിലുടനീളം കണ്ടത്. സാര്‍വ്വലൗകിക സ്നേഹവും സഹജീവികളോടുള്ള കരുതലുമൊക്കെ ചിത്രം ഒപ്പിടെയുത്തതായും പ്രേക്ഷകര്‍ പങ്കുവെച്ചു. മനുഷ്യ ജീവിതത്തിന്‍റെ നിസാരതയും ശൂന്യതയും ചിത്രം അതിത്രീവ്രതയോടെയാണ് ആവിഷ്ക്കരിച്ചിരിക്കുന്നതെന്നും പ്രേക്ഷകര്‍ അഭിപ്രായപ്പെട്ടു.

കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ഇര്‍ഷാദിന്‍റെ ഗംഭീര പ്രകടനമാണ് ചിത്രത്തില്‍ കണ്ടത്. മുഴുനീള കഥാപാത്രത്തിലൂടെ കുക്കുപരമേശ്വരനും പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടം നേടി. വിഖ്യാത ചലച്ചിത്രകാരന്‍ ഡോ.ബിജു അഭിനയത്തിലൂടെ ആദ്യമായി വെള്ളിത്തിരയിലെത്തിയ ചിത്രം കൂടിയാണ് സമസ്താലോക. ദേശീയ അവാര്‍ഡ് ജേതാവായ മനോജ് കാനയും ഗംഭീരമായി തന്‍റെ കഥാപാത്രത്തെ അവതരിപ്പിച്ചു. സുല്‍ത്താന്‍ അനുജിത്ത്, കെ സി കൃഷ്ണന്‍, അജിത്ത് തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.

ചലച്ചിത്ര അക്കാദമിയുടെ ആദരവും മൊമന്‍റോയും അക്കാദമി അംഗവും നാടക നടനും ചലച്ചിത്ര താരവുമായ സന്തോഷ് കീഴാറ്റൂര്‍ സമസ്താലോകയുടെ സംവിധായകന്‍ ഷെറി ഗോവിന്ദന്‍, നിര്‍മ്മാതാക്കളായ ജെഷീദ ഷാജി, രജിത്ത് രഘു എന്നിവര്‍ക്ക് വേദിയില്‍ വെച്ച് നല്‍കി. ചിത്രത്തിന്‍റെ അടുത്ത പ്രദര്‍ശനം 16 ന് രാവിലെ 9.15 ന് കൃപ തിയേറ്ററിലും, 18 ന് ഉച്ചയ്ക്ക് 12.30 ന് ന്യൂ ടു വിലും പ്രദര്‍ശിപ്പിക്കും.

ബാനര്‍-ഫുള്‍മാര്‍ക്ക് സിനിമ, തിരക്കഥ സംവിധാനം-ഷെറി ഗോവിന്ദന്‍, നിര്‍മ്മാണം – ജെഷീദ ഷാജി-രജിത്ത് രഘ, ക്യാമറ- നവീന്‍, പ്രൊജക്റ്റ് കോർഡിനേറ്റർ- ഷാജി പട്ടിക്കര, എഡിറ്റിംഗ് – ബിജു, കോ പ്രൊഡ്യൂസര്‍-ഷീല പി, കോ ഡയറക്ടര്‍-രജിത്ത് രഘു, നിര്‍മ്മാണ നിര്‍വഹണം-ഷാഫി മുണ്ടേരി, ആര്‍ട്ട് -റാംകുമാര്‍ ബാലരാമന്‍, വസ്ത്രാലങ്കാരം – ലതിക ഷെറിന്‍. ഗ്രാഫിക്സ്-അരുണ്‍ ഹരിദാസ്,പശ്ചാത്തല സംഗീതം -ചന്ദ്രബോസ്, ശ്രീമിത്ത്, സൗണ്ട് ഡിസൈന്‍- അരുണ്‍ വര്‍മ്മ, പബ്ലിസിറ്റി ഡിസൈന്‍സ്- ജിസന്‍ പോള്‍ തുടങ്ങിയവരാണ് സമസ്താലോകയുടെ അണിയറപ്രവര്‍ത്തകര്‍.

പി ആര്‍ ഒ- പി ആര്‍ സുമേരന്‍

Leave a Comment