Add As Preferred Source on Google
Add cinema.keralatv.in As Preferred Source on Google

ഇന്ത്യൻ സിനിമയിൽ 10 വർഷം തികയ്ക്കുന്ന റോഷൻ മാത്യുവിനുള്ള ആദരവായി ‘ചത്ത പച്ച’യിലെ ക്യാരക്ടർ പോസ്റ്റർ റിലീസ് ചെയ്ത് റീൽ വേൾഡ് എൻ്റർടൈൻമെൻ്റ്

Written by: Cinema Lokah on 8 December

മലയാളം, ഹിന്ദി, തമിഴ് സിനിമകളിൽ ശക്തമായ പ്രകടനങ്ങളോടെ ഒരു പതിറ്റാണ്ട് പൂർത്തിയാക്കുന്ന റോഷൻ മാത്യു, ‘ചത്ത പച്ച: ദി റിംഗ് ഓഫ് റൗഡീസി’ലൂടെ വെട്രി എന്ന കഥാപാത്രമായി എത്തുന്നു.

ചത്ത പച്ച സിനിമയിലെ റോഷൻ മാത്യു വിന്‍റെ ക്യാരക്ടർ പോസ്റ്റർ പുറത്ത്

Roshan Mathew as Vetri
Roshan Mathew as Vetri

റീൽ വേൾഡ് എൻ്റർടൈൻമെൻ്റിൻ്റെ പാൻ-ഇന്ത്യൻ ചിത്രം ‘ചത്ത പച്ച‘യെക്കുറിച്ചുള്ള ചർച്ചകൾ പുതിയ ഉയരങ്ങളിൽ എത്തിനിൽക്കുകയാണ്. ചിത്രത്തിലെ പ്രധാന കഥാപാത്രമായ റോഷൻ മാത്യുവിൻ്റെ “വെട്രി” യുടെ ക്യാരക്ടർ പോസ്റ്റർ ടീം പുറത്തുവിട്ടു. സിനിമയിൽ നടൻ്റെ ശ്രദ്ധേയമായ പത്ത് വർഷത്തെ കരിയറിനോടുള്ള ആദരസൂചകമായാണ് ഈ പോസ്റ്റർ റിലീസ്. ‘ചത്ത പച്ച’യെ ചുറ്റിപ്പറ്റിയുള്ള പ്രേക്ഷകരുടെ ആകാംക്ഷ അങ്ങേയറ്റം എത്തി നിൽക്കുമ്പോളാണ് അണിയറ പ്രവർത്തകർ റോഷൻ്റെ കഥാപാത്രത്തെ പരിചയപ്പെടുത്തുന്നത്.

കഴിഞ്ഞ ദശകത്തിൽ, മലയാളം, ഹിന്ദി, തമിഴ് സിനിമകളിൽ തൻ്റേതായ ഒരിടം കണ്ടെത്തിയ നടനാണ് റോഷൻ മാത്യു. ‘ആനന്ദം’ എന്ന സിനിമയിലെ തൻ്റെ മികച്ച പ്രകടനം മുതൽ ‘കൂടെ’, കുരുതി’ ‘പാരഡൈസ്’ എന്നീ സിനിമകളിലെ പ്രകടനം, നിരൂപക പ്രശംസ നേടിയ ‘കപ്പേള’ എന്നിവയിലൂടെയെല്ലാം റോഷൻ തൻ്റെ അഭിനയമികവ് തെളിയിച്ചു. തമിഴിൽ വിക്രമിനൊപ്പം കോബ്ര യിലും റോഷൻ വേഷമിട്ടു. അനുരാഗ് കശ്യപിൻ്റെ ‘ചോക്ക്ഡ്’, നെറ്റ്ഫ്ലിക്സിൻ്റെ ‘ഡാർലിംഗ്‌സ്’ എന്നിവയിലെ ഹിന്ദി പ്രകടനങ്ങൾ ഇന്ത്യയിലെ ഏറ്റവും മികച്ച യുവ അഭിനേതാക്കളിൽ ഒരാളായി റോഷനെ അടയാളപ്പെടുത്തി. ‘സി യു സൂൺ’ പോലുള്ള ഒ.ടി.ടി. വിജയങ്ങളും റോഷൻ്റെ സാംസ്കാരിക സ്വാധീനം വർദ്ധിപ്പിച്ചു.

ക്രിയേറ്റീവ് പ്രൊഡ്യൂസർ ഷിഹാൻ ഷൗക്കത്ത്, റിതേഷ്, രമേഷ് എസ്. രാമകൃഷ്ണൻ, ഷൗക്കത്ത് അലി എന്നിവർ ചേർന്ന് അണിയിച്ചൊരുക്കുന്ന ‘ചത്ത പച്ച’ നവാഗത സംവിധായകൻ അദ്വൈത് നായരാണ് ഒരുക്കുന്നത്. കേരളത്തിലെ സ്ട്രീറ്റ് കൾച്ചറും റെസ്റ്റ്‌ലിങ് കൾച്ചറും സമന്വയിപ്പിച്ച കഥയുടെ പശ്ചാത്തലത്തിൽ ഒരുക്കുന്ന ഒരു തീപ്പൊരി മലയാള സിനിമ എന്ന നിലയിൽ നിന്ന് ‘ചത്ത പച്ച’ ഇന്ന് ഇന്ത്യ മുഴുവൻ ചർച്ചാവിഷയമായി എല്ലാവരും ഒന്നടങ്കം കാത്തിരിക്കുന്ന ഒരു സിനിമ കൂടി ആണ്. മലയാള സിനിമയുടെ പുതിയ തലവും വ്യാപ്തിയും നിർവ്വചിക്കുന്ന ഒരു വലിയ സിനിമ സംഭവം തന്നെ ആണ് ചത്ത പച്ച ഇപ്പൊൾ!

ചിത്രത്തിൻ്റെ പവർ പാക്ക്ഡ് ടീസർ പുറത്തിറങ്ങി മണിക്കൂറുകൾക്കുള്ളിൽ സോഷ്യൽ മീഡിയയിൽ തരംഗമുണ്ടാക്കി. ഇപ്പോൾ പുറത്തുവന്ന റോഷൻ മാത്യുവിൻ്റെ പോസ്റ്റർ ആകട്ടെ പ്രേക്ഷകരുടെ ആകാംഷ ഇരട്ടിയാക്കിയിരിക്കുകയാണ്. ‘ചത്ത പച്ച ‘യുടെ എനർജിയും വൈകാരികതയും പ്രതിഫലിപ്പിക്കുന്ന പോസ്റ്റർ ആണ് പുറത്ത് വന്നിരിക്കുന്നത്. റോഷൻ മാത്യുവിൻ്റെ “വെട്രി” പ്രവചനാതീതവും, മൂർച്ചയേറിയതുമായ ഒരു കഥാപാത്രം തന്നെ ആയിരിക്കും എന്നതിൽ സംശയമില്ല.

റോഷൻ മാത്യുവിന് പുറമേ അർജുൻ അശോകൻ, വിശാഖ് നായർ, ഇഷാൻ ഷൗക്കത്ത് എന്നിവരും മലയാളം സിനിമയിലെ മറ്റ് പ്രമുഖ താരങ്ങളും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഓരോ അഭിനേതാവിൻ്റെയും പ്രകടനം സിനിമയുടെ തീവ്രത കൂട്ടും എന്നതിൽ സംശയമില്ല. പ്രശസ്ത സംഗീതജ്ഞന്മാരായ ശങ്കർ–എഹ്സാൻ–ലോയ് മലയാളത്തിലെ തങ്ങളുടെ അരങ്ങേറ്റം കുറിക്കുന്ന ചിത്രമായിരിക്കും ചത്ത പച്ച. പശ്ചാത്തല സംഗീതം ഒരുക്കുന്നത് മുജീബ് മജീദാണ്. അനന്ദ് സി. ചന്ദ്രനാണ് ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്, കലൈ കിംഗ്സൺ ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നു. തിരക്കഥ സനൂപ് തൈക്കൂടം, എഡിറ്റിംഗ് പ്രവീൺ പ്രഭാകർ. വിനായക് ശശികുമാറാണ് ഗാനരചയിതാവ്.

ഇതിന് പുറമെ ധർമ്മ പ്രൊഡക്ഷൻസ്, മൈത്രി മൂവി മേക്കേഴ്സ്, വേഫെയറർ ഫിലിംസ്, പിവിആർ ഐനോക്സ്, ദി പ്ലോട്ട് പിക്ചേഴ്സ് തുടങ്ങിയ പ്രമുഖ വിതരണ പങ്കാളികൾ ഒന്നിക്കുന്നതോടെ, ‘ചത്ത പച്ച : ദി റിംഗ് ഓഫ് റൗഡീസ്’ വരും വർഷത്തെ ഏറ്റവും വലിയ റിലീസുകളിൽ ഒന്നാകാൻ ഒരുങ്ങുകയാണ്.സിനിമാ കലണ്ടറിലെ ഒരു മികച്ച തുടക്കം വാഗ്ദാനം ചെയ്തുകൊണ്ട് 2026 ജനുവരിയിൽ ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എത്താൻ ഒരുങ്ങുമ്പോൾ ആവേശം വർധിക്കുകയാണ്.

Summery – Reel World Entertainment Unleashes Roshan Mathew’s Fiery Character Poster from Chatha Pacha in Celebration of the Actor’s 10 Glorious Years in Indian Cinema.

Chatha Pacha Movie Roshan Character Name
Chatha Pacha Movie Roshan Character Name

Latest Movies

ഗോകുൽ സുരേഷ് നായകനായ അമ്പലമുക്കിലെ വിശേഷങ്ങളുടെ ട്രയ്ലർ റിലീസായി
Ambalamukkile Visheshangal Trailer
റീസൺ -1 മ്യൂസിക് ക്രൈം ത്രില്ലർ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായി
Reason 1 Malayalam Movie
കളങ്കാവൽ സ്വീകരിച്ച പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് മമ്മൂട്ടിയും വിനായകനും..
Kalamkava Success Video
മലയാളത്തിലെ സൂപ്പർ ഹിറ്റ് വെബ് സീരീസ് സിനിമയാകുന്നു. “കണിമംഗലം കോവിലകം” ഫസ്റ്റ് ലുക്ക് പുറത്ത്
Kanimangalam Kovilakam Movie Poster
സൂര്യ – ജിത്തു മാധവൻ ചിത്രം സൂര്യ47 ആരംഭിച്ചു; നിർമ്മാണം ഴഗരം സ്റ്റുഡിയോസ്
Suriya47 Movie Updates
ഗംഭീരലുക്കില്‍ അരുണ്‍ വിജയ്. ‘രെട്ട തല’ഫസ്റ്റ് ലുക്ക് പുറത്ത് , ചിത്രം 25 ന് എത്തും
Release Date of Retta Thala Movie
ഇന്ത്യൻ സിനിമയിൽ 10 വർഷം തികയ്ക്കുന്ന റോഷൻ മാത്യുവിനുള്ള ആദരവായി ‘ചത്ത പച്ച’യിലെ ക്യാരക്ടർ പോസ്റ്റർ റിലീസ് ചെയ്ത് റീൽ വേൾഡ് എൻ്റർടൈൻമെൻ്റ്
Chatha Pacha Movie Roshan Character Name
മധുബാല- ഇന്ദ്രൻസ് ചിത്രം “ചിന്ന ചിന്ന ആസൈ” സെക്കന്റ് ലുക്ക് പുറത്ത്
Chinna Chinna Aasai Second Look

Leave a Comment