Add As Preferred Source on Google
Add cinema.keralatv.in As Preferred Source on Google

ഇടിവെട്ട് ആക്ഷനുമായി ‘ബൾട്ടി’ തിയേറ്ററുകളിൽ; ഷെയിൻ നിഗത്തിന്‍റെ 25-ാം സിനിമ

Written by: Cinema Lokah on 2 December

Balti Movie Reviews
Balti Movie Reviews

ആക്ഷനും പ്രണയവും സൗഹൃദവും ചതിയും വഞ്ചനയും സംഘർഷവും പ്രതികാരവുമൊക്കെ ചേർത്തുവെച്ച് യുവതാരം ഷെയിൻ നിഗത്തിന്‍റെ 25-ാം സിനിമയായി എത്തിയ ‘ബൾട്ടി’ക്ക് മികച്ച പ്രേക്ഷക – നിരൂപക പ്രശംസ. കേരള – തമിഴ്നാട് അതിർത്തിയിലെ വേലംപാളയം എന്ന സ്ഥലത്തെ എന്തിനും ഏതിനും പോന്ന നാല് കൂട്ടുകാരുടെ കഥയാണ് സ്പോർട്സ് ആക്ഷൻ ജോണറിൽ ഒരുങ്ങിയ ‘ബൾട്ടി’ പറയുന്നത്. ‘ബൾട്ടി’യുടെ സംവിധാനം നിർവ്വഹിക്കുന്നത് നവാഗതനായ ഉണ്ണി ശിവലിംഗമാണ്. എസ്.ടി.കെ ഫ്രെയിംസ്, ബിനു ജോർജ്ജ് അലക്സാണ്ടർ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ സന്തോഷ്‌ ടി കുരുവിള, ബിനു ജോർജ്ജ് അലക്സാണ്ടർ എന്നിവർ ചേർന്നാണ് നിർമ്മാണം.

കബഡി കോർട്ടിലും പുറത്തും മിന്നൽ വേഗങ്ങളുമായി എതിരാളികളെ നിലംപരിശാക്കുന്ന പഞ്ചമി റൈഡേഴ്സിലെ വീറും വാശിയുമുള്ള ചെറുപ്പക്കാരുടെ ചങ്കുറപ്പിന്‍റെ കഥയാണ് ചിത്രം പറയുന്നത്. ഓരോ സെക്കൻഡും രോമാഞ്ചം നൽകുന്നതാണ് സിനിമയുടേതായി പുറത്തിറങ്ങിയിരിക്കുന്ന ട്രെയിലർ. തീപ്പൊരി ആക്ഷനും ചടുല വേഗങ്ങളുമായി ഷെയിനും കൂട്ടരും പ്രേക്ഷക മനം കവരുന്നു. ഇതുവരെ കാണാത്ത വേഷപ്പകർച്ചയിൽ നായക വേഷത്തിൽ ഷെയിൻ നിഗം എത്തുന്ന ചിത്രം സംഗീതത്തിനും ആക്ഷനും ഏറെ പ്രാധാന്യമുള്ളതാണ്.

Echo and Fire TV at Best Price

ഒട്ടേറെ താരങ്ങളുടെ വേറിട്ട മേക്കോവറുകൾ ചിത്രത്തിലുണ്ട് എന്ന് ട്രെയിലർ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ചിത്രത്തിൽ സൈക്കോ ബട്ട‍ർഫ്ലൈ സോഡ ബാബുവായാണ് സംവിധായകൻ അൽഫോൺസ് പുത്രൻ എത്തുന്നത്. അസാധ്യ മെയ്‍വഴക്കവുമായി പഞ്ചമി റൈഡേഴ്സിന്‍റെ എല്ലാമെല്ലാമായ കുമാർ എന്ന കഥാപാത്രമായി തമിഴ് താരം ശന്തനു ഭാഗ്യരാജും ചിത്രത്തിലുണ്ട്. ആരേയും കൂസാത്ത ഭൈരവൻ എന്ന പ്രതിനായക കഥാപാത്രമായി ‘ബൾട്ടി’യിൽ എത്തുന്നത് തമിഴിലെ ശ്രദ്ധേയ സംവിധായകനും തിരക്കഥാകൃത്തും നടനുമായ സെൽവരാഘവനാണ്. അദ്ദേഹത്തിന്‍റെ ആദ്യ മലയാള സിനിമയുമാണിത്. ഞെട്ടിപ്പിക്കുന്ന കഥാപാത്രമാണ് ചിത്രത്തിൽ അദ്ദേഹം അവതരിപ്പിക്കുന്നതെന്ന് ട്രെയിലറിൽ നിന്ന് മനസ്സിലാക്കാനാകുന്നുണ്ട്. ചിത്രത്തിൽ അതിശയിപ്പിക്കുന്ന മേക്കോവറിൽ എത്തുന്ന മറ്റൊരു താരം പൂർണ്ണിമ ഇന്ദ്രജിത്താണ്. ജീ മാ എന്ന കഥാപാത്രമായി ചിത്രത്തിൽ അതിശയിപ്പിക്കാനെത്തുകയാണ് താരം. പ്രീതി അസ്രാനിയാണ് ചിത്രത്തിൽ നായിക വേഷത്തിൽ എത്തുന്നത്.

‘ബൾട്ടി’യിലൂടെ തമിഴ് സംഗീത സംവിധായകൻ സായ് അഭ്യങ്കർ ആദ്യമായി മലയാളത്തിലെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. സായ് ഈണമിട്ട് സുബ്ലാഷിനിയുമായി ചേർന്ന് ആലപിച്ച ‘ജാലക്കാരി’ എന്ന ഗാനവും സോഷ്യൽ മീഡിയയിൽ ഇതിനകം വൻ ട്രെൻഡ് ആയി മാറിയിട്ടുണ്ട്. സിനിമയുടേതായി ഇറങ്ങിയ ഫസ്റ്റ് ഗ്ലിംപ്സും ക്യാരക്ടർ ഗ്ലിംപ്സ് വീഡിയോകളും ഏവരും ഏറ്റെടുത്തിട്ടുമുണ്ട്. ഷെയിനിന്‍റെ കരിയറിലെ തന്നെ ബിഗ് ബഡ്ജറ്റ് ചിത്രമായാണ് ‘ബൾട്ടി’ ഒരുങ്ങുന്നത് എന്നാണ് വിവരം. ‘മഹേഷിന്‍റെ പ്രതികാരം’, ‘മായാനദി’, ‘ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ’, ‘ന്നാ താൻ കേസ് കൊട്‘ എന്നീ സൂപ്പർ ഹിറ്റ് സിനിമകളുടെ നിർമ്മാതാവായ സന്തോഷ്‌ ടി കുരുവിള നിർമ്മിക്കുന്ന ചിത്രം കൂടിയാണ് ‘ബൾട്ടി’ എന്ന പ്രത്യേകതയുമുണ്ട്. ഷെയിൻ നിഗത്തോടൊപ്പം മലയാളത്തിലെയും തമിഴിലെയും മുൻനിര അഭിനേതാക്കളും പ്രഗത്ഭരായ സാങ്കേതിക വിദഗ്ദരും ചിത്രത്തിൽ ഒരുമിക്കുന്നുണ്ട്.

ഛായാഗ്രഹണം: അലക്സ് ജെ പുളിക്കൽ, ക്രിയേറ്റീവ് ഡയറക്ടർ: വാവ നുജുമുദ്ദീൻ, എഡിറ്റർ: ശിവ്കുമാർ വി പണിക്കർ, കോ പ്രൊഡ്യൂസർ: ഷെറിൻ റെയ്ച്ചൽ സന്തോഷ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: സന്ദീപ് നാരായൺ, കലാസംവിധാനം: ആഷിക് എസ്, ഓഡിയോഗ്രഫി: വിഷ്ണു ഗോവിന്ദ്, അഡീഷണൽ ഡയലോഗ്: ടിഡി രാമകൃഷ്ണൻ, സംഘട്ടനം: ആക്ഷൻ സന്തോഷ്, വിക്കി, പ്രൊജക്ട് കോർഡിനേറ്റർ: ബെന്നി കട്ടപ്പന, പ്രൊഡക്ഷൻ കൺട്രോളർ: കിഷോർ പുറക്കാട്ടിരി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: ശ്രീലാൽ എം, അസോസിയേറ്റ് ഡയറക്ടർമാർ: ശബരിനാഥ്, രാഹുൽ രാമകൃഷ്ണൻ, സാംസൺ സെബാസ്റ്റ്യൻ, മെൽബിൻ മാത്യു (പോസ്റ്റ് പ്രൊഡക്ഷൻ)

വസ്ത്രാലങ്കാരം: മെൽവി ജെ, ഡി.ഐ: കളർ പ്ലാനെറ്റ്, ഗാനരചന: വിനായക് ശശികുമാർ, സ്റ്റിൽസ്: സജിത്ത് ആർ.എം, വിഎഫ്എക്സ്: ആക്സൽ മീഡിയ, ഫോക്സ്ഡോട്ട് മീഡിയ, കളറിസ്റ്റ്: ശ്രീക് വാര്യർ, ഗ്ലിംപ്സ് എഡിറ്റ്: ഹരി ദേവകി, ഡിസ്ട്രിബ്യൂഷൻ: മൂൺഷോട്ട് എന്‍റർ‍ടെയ്ൻമെന്‍റ്സ് പ്രൈവറ്റ് ലി., എസ്ടികെ ഫ്രെയിംസ്, സിഒഒ: അരുൺ സി തമ്പി, സിഎഫ്ഒ: ജോബീഷ് ആന്‍റണി, പോസ്റ്റ് പ്രൊഡക്ഷൻ സൂപ്പർവൈസർ: മിലിന്ദ് സിറാജ്, ടൈറ്റിൽ ഡിസൈൻസ്: റോക്കറ്റ് സയൻസ്, പിആർഒ: ഹെയിൻസ്, യുവരാജ്, വിപിൻ കുമാർ, പബ്ലിസിറ്റി ഡിസൈൻസ്: വിയാക്കി, ആന്‍റണി സ്റ്റീഫൻ, റോക്കറ്റ് സയൻസ്, വിഷ്വൽ പ്രൊമോഷൻസ്: സ്നേക്ക്പ്ലാന്‍റ് എൽഎൽപി.

Leave a Comment