ആക്ഷന്‍ താരം അരുണ്‍ വിജയ് നായകനാവുന്ന താരത്തിന്റെ ഏറ്റവും പുതിയ തമിഴ് ചിത്രം ‘രെട്ട തല‘ 25 ന് റിലീസ് ചെയ്യും. ചിത്രത്തിന്റെ ട്രെയിലർ വൻ ഹിറ്റായ് സമൂഹ മാധ്യമങ്ങളിൽ തുടരുകയാണ്. ഗംഭീര സ്വീകരണമാണ് ട്രെയിലറിന് ഇപ്പോൾ ലഭിച്ചിട്ടുള്ളത്. ഗംഭീര ആക്ഷന്‍ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന വിസ്മയതാരം അരുണ്‍ വിജയെ നായകനാക്കി ക്രിസ് തിരുകുമാരന്‍ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രമാണ് രെട്ട തല.ലോകത്ത് എമ്പാടുമുള്ള തിയേറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.
അരുണ്‍ വിജയുടെ പതിവ് ആക്ഷന്‍ ചിത്രങ്ങളില്‍ നിന്നെല്ലാം ഏറെ വ്യത്യസ്തമാണ് രെട്ട തല എന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു. തമിഴിലെ യുവനടന്മാരില്‍ ആക്ഷന്‍ കഥാപാത്രങ്ങളിലൂടെ ഏറെ ശ്രദ്ധേയനായ നടനാണ് അരുണ്‍ വിജയ്. മലയാള പ്രേക്ഷകരും ഏറെ ആരാധിക്കുന്ന നടന്‍ കൂടിയാണ് അരുണ്‍വിജയ്. ക്രിസ് തിരുകുമാരനാണ് രെട്ട തല സംവിധാനം ചെയ്തിരിക്കുന്നത്. ബോബി ബാലചന്ദ്രനാണ് ചിത്രം നിര്‍മ്മിക്കുന്നത്.
സ്ട്രൈറ്റ് ലൈൻ സിനിമാസ് – രാജശ്രീ ഫിലിംസുമാണ് ‘രെട്ട തല’ വിതരണം ചെയ്യുന്നത്.
പി.ആർ. സുമേരൻ (PRO)
Retta Thala Movie trailer Released, written and directed by Kris Thirukumaran. Produced by Bobby Balachandran under the BTG Universal banner, this movie promises to deliver a captivating story. The talented Arun Vijay takes on a dual role, showcasing his versatility as an actor. He is joined by a stellar cast that includes Siddhi Idnani, Tanya Ravichandran, Yogi Samy, Hareesh Peradi, John Vijay, and Balaji Murugadoss


