Add As Preferred Source on Google
Add cinema.keralatv.in As Preferred Source on Google

ഗംഭീരലുക്കില്‍ അരുണ്‍ വിജയ്. ‘രെട്ട തല’ഫസ്റ്റ് ലുക്ക് പുറത്ത് , ചിത്രം 25 ന് എത്തും

Written by: പി ആർ സുമേരൻ on 8 December

Release Date of Retta Thala Movie
Release Date of Retta Thala Movie

ആക്ഷന്‍ ഹീറോ അരുണ്‍ വിജയുടെ പുതിയ തമിഴ് ചിത്രം ‘രെട്ട തല’ പ്രേക്ഷകരിലേക്ക്. ഗംഭീര ആക്ഷന്‍ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന വിസ്മയതാരം അരുണ്‍ വിജയെ നായകനാക്കി ക്രിസ് തിരുകുമാരന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ തമിഴ് ചിത്രം’രെട്ട തല’ (Retta Thala) ഈ മാസം 25 ന് തിയേറ്ററിലെത്തും. ലോകത്ത് എമ്പാടുമുള്ള തിയേറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. അടിമുടി ദുരൂഹതകള്‍ നിറഞ്ഞ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

പൂര്‍ണ്ണ നഗ്തതയോടെ ഇരട്ട വേഷത്തില്‍ കാണുന്ന കഥാപാത്രമാണ് ரெட்ட தல പോസ്റ്ററിലെ ഹൈലൈറ്റ്. മണിക്കൂറുകള്‍ക്കകം സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുകയാണ്. അരുണ്‍ വിജയുടെ പതിവ് ആക്ഷന്‍ ചിത്രങ്ങളില്‍ നിന്നെല്ലാം ഏറെ വ്യത്യസ്തമാണ് രെട്ട തല എന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു. തമിഴിലെ യുവനടന്മാരില്‍ ആക്ഷന്‍ കഥാപാത്രങ്ങളിലൂടെ ഏറെ ശ്രദ്ധേയനായ നടനാണ് അരുണ്‍ വിജയ്. മലയാള പ്രേക്ഷകരും ഏറെ ആരാധിക്കുന്ന നടന്‍ കൂടിയാണ് അരുണ്‍വിജയ്. യുവ നടി സിദ്ധി ഇദ്നാനിയാണ് നായിക. ചിത്രത്തിന്‍റെ കൂടുതല്‍ വിശദാംശങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തു വിട്ടിട്ടില്ല. ശ്രദ്ധേയനായ സംവിധായകന്‍ ക്രിസ് തിരുകുമാരനാണ് രെട്ട തല സംവിധാനം ചെയ്തിരിക്കുന്നത്. ബോബി ബാലചന്ദ്രനാണ് നിര്‍മ്മിക്കുന്നത്.

തെന്നിന്ത്യന്‍ ചലച്ചിത്രലോകത്തെ പ്രതിഭകളായ, സംവിധാനം:ക്രിസ് തിരുകുമാരൻ. ഡി.ഒ.പി:ടിജോ ടോമി,എഡിറ്റർ : ആൻ്റണി,ആർട്ട്: അരുൺശങ്കർ ദുരൈ,ആക്ഷൻ: പി.സി. സ്റ്റഡ്ൻസ്, പ്രൊഡക്ഷൻ കൺ ട്രോളർ: മണികണ്ഠൻ, കോ-ഡയറക്ടർ: വി.ജെ. നെൽസൺ, പ്രോഡക്ഷൻ എക്സിക്യൂട്ടീവ്: എസ്.ആർ. ലോകനാഥൻ , വസ്ത്രധാരണം: കിരുതിഖ ശേഖര് , കൊറിയോഗ്രാഫർ: ബോബി ആന്റിണി , സ്റ്റിൽസ് :മണിയൻ

ഡി ഐ : ശ്രീജിത്ത് സാരംഗ്. വിഎഫ്എക്സ് സൂപ്പർവൈസർ: എച്ച് മോണീഷ് ,സൗണ്ട് ഡിസൈൻ & മിക്സ്: ടി. ഉദയകുമാർ , ഗാന രചന: വിവേക, കാർത്തിക് നേത. പി.ആർ.ഒ. സതീഷ്, പി.ആർ. സുമേരൻ. പബ്ലിസിറ്റി ഡിസൈൻസ്: പ്രാത്തൂൾ എൻ.ടി. സ്ട്രാറ്റജി മേധാവി: ഡോ. എം. മനോജ്, തുടങ്ങിയവരാണ് ചിത്രത്തിന്‍റെ അണിയറയിലുള്ളത്.

സ്ട്രൈറ്റ് ലൈൻ സിനിമാസ് – രാജശ്രീ ഫിലിംസുമാണ് രെട്ട തല വിതരണം ചെയ്യുന്നത്.

പി.ആർ. സുമേരൻ – (PRO)

Summery – Get ready for an exciting cinematic experience with the upcoming film “Retta Thala,” which is both written and directed by Kris Thirukumaran. Produced by Bobby Balachandran under the BTG Universal banner, this movie promises to deliver a captivating story. The talented Arun Vijay takes on a dual role, showcasing his versatility as an actor. He is joined by a stellar cast that includes Siddhi Idnani, Tanya Ravichandran, Yogi Samy, Hareesh Peradi, John Vijay, and Balaji Murugadoss, all of whom bring their unique flair to the film. Fans can look forward to the release date and the first look poster, which are sure to generate buzz and anticipation for this intriguing project.

Retta Thala Movie First Look
Retta Thala Movie First Look

Latest Movies

ഗോകുൽ സുരേഷ് നായകനായ അമ്പലമുക്കിലെ വിശേഷങ്ങളുടെ ട്രയ്ലർ റിലീസായി
Ambalamukkile Visheshangal Trailer
റീസൺ -1 മ്യൂസിക് ക്രൈം ത്രില്ലർ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായി
Reason 1 Malayalam Movie
കളങ്കാവൽ സ്വീകരിച്ച പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് മമ്മൂട്ടിയും വിനായകനും..
Kalamkava Success Video
മലയാളത്തിലെ സൂപ്പർ ഹിറ്റ് വെബ് സീരീസ് സിനിമയാകുന്നു. “കണിമംഗലം കോവിലകം” ഫസ്റ്റ് ലുക്ക് പുറത്ത്
Kanimangalam Kovilakam Movie Poster
സൂര്യ – ജിത്തു മാധവൻ ചിത്രം സൂര്യ47 ആരംഭിച്ചു; നിർമ്മാണം ഴഗരം സ്റ്റുഡിയോസ്
Suriya47 Movie Updates
ഗംഭീരലുക്കില്‍ അരുണ്‍ വിജയ്. ‘രെട്ട തല’ഫസ്റ്റ് ലുക്ക് പുറത്ത് , ചിത്രം 25 ന് എത്തും
Release Date of Retta Thala Movie
ഇന്ത്യൻ സിനിമയിൽ 10 വർഷം തികയ്ക്കുന്ന റോഷൻ മാത്യുവിനുള്ള ആദരവായി ‘ചത്ത പച്ച’യിലെ ക്യാരക്ടർ പോസ്റ്റർ റിലീസ് ചെയ്ത് റീൽ വേൾഡ് എൻ്റർടൈൻമെൻ്റ്
Chatha Pacha Movie Roshan Character Name
മധുബാല- ഇന്ദ്രൻസ് ചിത്രം “ചിന്ന ചിന്ന ആസൈ” സെക്കന്റ് ലുക്ക് പുറത്ത്
Chinna Chinna Aasai Second Look

Leave a Comment