ജീവ ചിത്രം ‘തലൈവർ തമ്പി തലൈമയിൽ’ കേരളത്തിലെത്തിക്കാൻ ശ്രീ ഗോകുലം മൂവീസും ഡ്രീം ബിഗ് ഫിലിംസും; ജനുവരി 15-ന് റിലീസ്
തമിഴ് നടൻ ജീവയെ നായകനാക്കി നിതീഷ് സഹദേവ് സംവിധാനം ചെയ്യുന്ന ‘തലൈവർ തമ്പി തലൈമയിൽ’ കേരളത്തിലെ തിയേറ്ററുകളിലേക്ക്. പ്രമുഖ വിതരണക്കാരായ ശ്രീ ഗോകുലം മൂവീസ് ആണ് ചിത്രത്തിന്റെ കേരള വിതരരണാവകാശം കരസ്ഥമാക്കിയിരിക്കുന്നത്. ശ്രീ ഗോകുലം മൂവീസിന്റെ ഒഫീഷ്യൽ ഡിസ്ട്രിബൂഷൻ പാർട്ട്നറായ ഡ്രീം ബിഗ് ഫിലിംസ് വഴിയാണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിൽ എത്തുന്നത്.
‘കീർത്തിചക്ര’ എന്ന ചിത്രത്തിലൂടെ മലയാളികൾക്കും ഏറെ പ്രിയങ്കരനായ ജീവയുടെ 45-ാമത്തെ ചിത്രമായ ‘തലൈവർ തമ്പി തലൈമയിൽ’ ജനുവരി 15-ന് ലോകമെമ്പാടും പ്രദർശനത്തിനെത്തും. മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ‘ഫാലിമി’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം നിതീഷ് സഹദേവ് ഒരുക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്. നിതീഷ് സഹദേവിനൊപ്പം മലയാളികളായ സഞ്ജോ ജോസഫ്, അനുരാജ് ഒ.ബി എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. തമിഴ്‌നാട്ടിലെ സമകാലിക രാഷ്ട്രീയ സംഭവങ്ങളെ ആക്ഷേപഹാസ്യത്തിന്റെ അകമ്പടിയോടെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിന് വിഷ്ണു വിജയ് ആണ് സംഗീതം നൽകുന്നത്.
കണ്ണൻ രവി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഒരുക്കിയിരുന്ന ചിത്രത്തിൽ ബബ്ലു അജു ഛായാഗ്രഹണവും അർജുൻ ബാബു എഡിറ്റിംഗും നിർവ്വഹിക്കുന്നു. ശങ്കരൻ എ.എസ് സൗണ്ട് ഡിസൈനറായും വിഷ്ണു സുജാതൻ സൗണ്ട് മിക്സറായും പ്രവർത്തിക്കുന്നു. ശ്രീ ഗോകുലം മൂവിസിൻ്റെ ഓഫീഷ്യൽ ഡിസ്ട്രിബ്യൂഷൻ പാർട്ട്ണറായ ഡ്രീം ബിഗ് ഫിലിംസ് കേരളത്തിൽ വിതരണം ചെയ്യുന്ന സിനിമയിൽ തമ്പി രാമയ്യ, ഇളവരശ്, പ്രാർത്ഥന നാഥൻ തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തുന്നു.



