Add As Preferred Source on Google
Add cinema.keralatv.in As Preferred Source on Google

പാതിരാത്രി സിനിമയുടെ റിലീസ് തീയതി പുറത്ത് , 17 ഒക്ടോബർ നു തീയെറ്ററുകളില്‍ എത്തും

Written by: Cinema Lokah on 2 December

മമ്മൂട്ടി നായകനായി എത്തിയ “പുഴു” എന്ന ചിത്രത്തിന് ശേഷം റത്തീന സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമാണ് പാതിരാത്രി

നവ്യ നായർ- സൗബിൻ ഷാഹിർ- റത്തീന ചിത്രം “പാതിരാത്രി” ഒക്ടോബർ 17 റിലീസ്

Pathirathri Movie
Pathirathri Movie

നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന “പാതിരാത്രി” എന്ന ചിത്രത്തിൻ്റെ റിലീസ് തീയതി പുറത്ത്. 2025 ഒക്ടോബർ 17 ന് ചിത്രം ആഗോള റിലീസായത്തും. ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഡോക്ടർ കെ വി അബ്ദുൾ നാസർ, ആഷിയ നാസർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത് ഡ്രീം ബിഗ് ഫിലിംസ്. മമ്മൂട്ടി നായകനായി എത്തിയ “പുഴു” എന്ന ചിത്രത്തിന് ശേഷം റത്തീന സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമാണിത്. സണ്ണി വെയ്ൻ, ആൻ അഗസ്റ്റിൻ എന്നിവരും ചിത്രത്തിൽ നിർണ്ണായക വേഷങ്ങളിലെത്തുന്നുണ്ട്.

Echo and Fire TV at Best Price

ദിവസങ്ങൾക്ക് മുൻപാണ് ചിത്രത്തിൻ്റെ ട്രെയ്‌ലർ പുറത്ത് വന്നത്. പ്രേക്ഷകരെ ആദ്യാവസാനം ത്രില്ലടിപ്പിക്കുന്ന ഒരു ചിത്രമായിരിക്കും ഇതെന്നാണ് ട്രെയ്‌ലർ നൽകിയ സൂചന. ആകാംഷ നിറക്കുന്ന ഇൻവെസ്റ്റിഗേഷനൊപ്പം വൈകാരികമായി ഏറെ ആഴമുള്ള ഒരു കഥ കൂടി ചിത്രം പറയുന്നുണ്ടെന്നും ട്രെയ്‌ലർ കാണിച്ചു തന്നു. മൾട്ടിസ്റ്റാർ ചിത്രമായി ഒരുക്കിയ “പാതിരാത്രി”.

ഒരു അർദ്ധരാത്രിയിൽ നടക്കുന്ന സംഭവ വികാസങ്ങളെ ചുറ്റിപ്പറ്റിയാണ് വികസിക്കുന്നതെന്ന സൂചനയും ട്രെയ്‌ലർ നൽകുന്നുണ്ട്. നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവർ അവതരിപ്പിക്കുന്ന ജാൻസി, ഹരീഷ് എന്നീ പോലീസ് കഥാപാത്രങ്ങളുടെ ജീവിതത്തിലൂടെയാണ് ചിത്രം കഥ പറയുന്നത്. സണ്ണി വെയ്ൻ, ആൻ അഗസ്റ്റിൻ എന്നിവരും വളരെ പ്രധാനപ്പെട്ട കഥാപാത്രങ്ങളെയാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

ആത്മീയ രാജൻ, ശബരീഷ് വർമ്മ, ഹരിശ്രീ അശോകൻ, അച്യുത് കുമാർ, ഇന്ദ്രൻസ്, തേജസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. നവ്യ നായർ- സൗബിൻ ടീം ആദ്യമായി ഒന്നിച്ച ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത് ഷാജി മാറാട്. വൈകാരികതയും ഡ്രാമയും ത്രില്ലടിപ്പിക്കുന്ന കുറ്റാന്വേഷണവും കോർത്തിണക്കി ഒരുക്കിയ ഒരു പക്കാ ക്രൈം ഡ്രാമ ത്രില്ലറാണ് “പാതിരാത്രി” എന്നാണ് ചിത്രത്തിൻ്റെ ടീസർ, ട്രെയ്‌ലർ, പോസ്റ്ററുകൾ എന്നിവ നൽകുന്ന പ്രതീക്ഷ.

ജേക്സ് ബിജോയ് ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയത്. തുടരും, ലോക എന്നീ ചിത്രങ്ങൾക്ക് ശേഷം ജേക്സ് ബിജോയ് സംഗീതമൊരുക്കുന്ന ചിത്രം കൂടിയാണിത്. ടി സീരീസ് ആണ് വമ്പൻ തുകക്ക് ചിത്രത്തിന്റെ മ്യൂസിക് അവകാശം സ്വന്തമാക്കിയത്.

ഛായാഗ്രഹണം – ഷെഹ്നാദ് ജലാൽ, സംഗീതം – ജേക്സ് ബിജോയ്, എഡിറ്റർ – ശ്രീജിത്ത് സാരംഗ്, ആർട്ട് – ദിലീപ് നാഥ്, പ്രൊഡക്ഷൻ കൺട്രോളർ – പ്രശാന്ത് നാരായണൻ, മേക്കപ്പ് – ഷാജി പുൽപ്പള്ളി, വസ്ത്രങ്ങൾ – ലിജി പ്രേമൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ – അജിത് വേലായുധൻ, അസോസിയേറ്റ് ഡയറക്ടർ – സിബിൻ രാജ്, ആക്ഷൻ – പി സി സ്റ്റണ്ട്സ്, സ്റ്റിൽസ് – നവീൻ മുരളി, ടൈറ്റിൽ ഡിസൈൻ – യെല്ലോ ടൂത്ത്സ്, പോസ്റ്റർ ഡിസൈൻ – ഇല്ലുമിനാർട്ടിസ്റ്റ്, പി ആർ കൺസൽറ്റന്റ് ആൻഡ് സ്ട്രാറ്റെജി – ലാലാ റിലേഷൻസ്, പിആർഒ – ശബരി, വാഴൂർ ജോസ്

Release Date of Paathirathri Movie
Release Date of Paathirathri Movief

Leave a Comment