Add As Preferred Source on Google
Add cinema.keralatv.in As Preferred Source on Google

മാജിക് മഷ്റൂംസ് , 23 ന് തിയേറ്ററിലെത്തും

Written by: പി ആർ സുമേരൻ on 22 January

Advertisements

കുടുംബത്തോടൊപ്പം പൊട്ടിച്ചിരിക്കാന്‍ മാജിക് മഷ്റൂംസ്, ചിത്രം ആരെയും നിരാശപ്പെടുത്തില്ലെന്ന് നിര്‍മ്മാതാവ് അഷ്റഫ് പിലാക്കല്‍

Magic Mushrooms Movie
Magic Mushrooms Movie

വീട്ടുകാര്‍ക്കൊപ്പം പൊട്ടിച്ചിരിക്കാന്‍ ‘മാജിക് മഷ്റൂംസ്” ഒരുങ്ങിയെന്നും ചിത്രം പ്രേക്ഷകരെ നിരാശപ്പെടുത്തില്ലെന്നും നടനും നിര്‍മ്മാതാവുമായ അഷ്റഫ് പിലാക്കല്‍. നാദിര്‍ഷയും വിഷ്ണു ഉണ്ണികൃഷ്ണനും ‘കട്ടപ്പനയിലെ ഋത്വിക് റോഷന്‍’ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം ഒന്നിക്കുന്ന പുതിയ സിനിമയാണ് മാജിക് മഷ്റൂംസ്.

Advertisements

ചിത്രം 23 ന് തിയേറ്ററിലെത്തും. ഇടുക്കിയിലെ കഞ്ഞിക്കുഴി ഗ്രാമപശ്ചാത്തലത്തില്‍ ഒരുങ്ങുന്ന മനോഹരമായ സിനിമയാണ് മാജിക് മഷ്റൂംസ്. നാട്ടിന്‍പുറത്തിന്‍റെ നന്മയും നിഷ്ക്കളങ്കതയുമൊക്കെ ചിത്രം ഒപ്പിയെടുത്തിട്ടുണ്ട്. ഓരോ മലയാളിയെയും വൈകാരികമായി തൊട്ടുണര്‍ത്തുന്ന ഒട്ടേറെ മുഹൂര്‍ത്തങ്ങളും ചിത്രത്തിലുണ്ട്. ഗ്രാമഭംഗിയിലൂടെ ചിത്രീകരിക്കുന്ന സിനിമ രസകരമായ തമാശയിലൂടെ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുമെന്നതില്‍ തര്‍ക്കമില്ല. എല്ലാ പ്രേക്ഷകരെയും രസിപ്പിക്കുന്ന സിനിമയാണ് മാജിക് മഷ്റൂംസെന്നും അഷ്റഫ് പിലാക്കല്‍ പറയുന്നു.

താന്‍ നിര്‍മ്മിക്കുന്ന എട്ടാമത്തെ സിനിമ കൂടിയാണ് മാജിക് മഷ്റൂംസ്. മഞ്ചാടി ക്രിയേഷന്‍സിന്‍റെ ബാനറിലാണ് സിനിമ ഒരുങ്ങുന്നത്. വിഷ്ണു ഉണ്ണികൃഷ്ണനൊപ്പം അല്‍ത്താഫ് സലീമും മറ്റൊരു പ്രധാന കഥാപാത്രമായി ചിത്രത്തില്‍ എത്തുന്നുണ്ട്. അക്ഷയ ഉദയകുമാറും മീനാക്ഷിയുമാണ് നായികമാര്‍.മനോഹരങ്ങളായ ഗാനങ്ങളും ചിത്രത്തിന്‍റെ മറ്റൊരു പുതുമയാണ്.

പി.ആർ. സുമേരൻ

Asharaf Pilakkal
Asharaf Pilakkal
Advertisements

Leave a Comment