Add As Preferred Source on Google
Add cinema.keralatv.in As Preferred Source on Google

റീസൺ -1 മ്യൂസിക് ക്രൈം ത്രില്ലർ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായി

Written by: Cinema Lokah on 8 December

Advertisements
Reason 1 Malayalam Movie
Reason 1 Malayalam Movie

ഹത്തന ഉദയ ഫെയിം കബോതൻ ശ്രീധരൻ നമ്പൂതിരി,ഡോക്ടർ പ്രമോദ് കുറുപ്പ്,രത്ന കലാ തങ്കം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ പ്രശാന്ത് ഗംഗാധർ സംവിധാനം ചെയ്യുന്ന “റീസൺ-1 ” എന്ന മ്യൂസിക് ക്രൈം ത്രില്ലർ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായി. പ്രസാദ് അമരാഴി കഥ തിരക്കഥ സംഭാഷണമെഴുതുന്നു.

ഓം ഗുരു ക്രിയേഷൻ, പിജിപി(സി) പ്രൊഡക്ഷൻസ് എന്നി ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ പുതുമുഖങ്ങളായ അദ്വൈത് അനിൽ, ഗൗരി കൃഷ്ണ,വിസ്മയ മഹേഷ്,എന്നിവർക്കൊപ്പം ശിവജി ഗുരുവായൂർ, ജയരാജ് കോഴിക്കോട്, വിനോദ് കോവൂർ, ശിവദാസ് മട്ടന്നൂർ, മനോരഞ്ജൻ കോഴിക്കോട്,സജി വെഞ്ഞാറമൂട്,സിനി കോലത്തുകര,അനിൽ ജോസഫ്,ചന്ദ്രൻ, ജയരാജ്,ഗോപാൽ, വിനീഷ് തുടങ്ങിയവരും അഭിനയിക്കുന്നു.റോണി,സുധാകർ, ഫൈസൽ മാവൂർ എന്നിവർ ഛായാഗ്രഹണം നിർവഹിക്കുന്നു. ശ്രീധരൻ മാടമന, സരസ്വതി ബിജു, പ്രസാദ് അമരാഴി എന്നിവരുടെ വരികൾക്ക് ഗിരീഷ് കൃഷ്ണ സംഗീതം പകരുന്നു. ശ്രീനിവാസ് ചെന്നൈ, സിത്താര കൃഷ്ണകുമാർ, സ്റ്റാർ സിംഗർ ഋതിക, ശ്രീകാന്ത് കൃഷ്ണമൂർത്തി, അനന്യ അനില്‍, പ്രസീത പ്രമോദ്, അഗ്രീന ജി കൃഷ്ണ, സുരേഷ് പള്ളിപ്പാറ എന്നിവരാണ് ഗായകർ.

Advertisements

എഡിറ്റിംഗ്-ഹരി ജി നായർ കോഴിക്കോട്, പ്രൊഡക്ഷൻ കൺട്രോളർ-രാജേഷ് അമ്മ വിഷൻ, കല- കിച്ചു,ലൗജേഷ് കോഴിക്കോട്,സെൽവൻ കോഴിക്കോട്, മേക്കപ്പ്-രാജേഷ് രവി, ഷിജു ഫറോക്ക്, ദീപ ദീപ്തി,കോസ്റ്റ്യൂംസ്-ബിജു മങ്ങാട്ട് കോണം, ബിന്ദു വടകര,സ്റ്റിൽസ്- അബി ട്രൂവിഷൻ, ഷൈജു വിവാ കോഴിക്കോട്,പോസ്റ്റർ ഡിസൈൻ-രഞ്ജിത്ത് പി കെ ഫറൂഖ്, അസോസിയേറ്റ് ഡയറക്ടർ-അരുൺ തിരുവനന്തപുരം, വിജേഷ് കണ്ണൂർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- അബീന്ദ്രൻ, സുബിനേഷ്, സജീവ് മോസ്കോ,പ്രീസിത, ആദിദേവ് പ്രശാന്ത്, സ്നേഹപ്രിയ, അക്ഷിത്ത് പ്രശാന്ത്, രശ്മി പ്രശാന്ത്, അഭിഷേക്,പ്രൊഡക്ഷൻ മാനേജർ-മിഥുൻ ദാസ്, ലൊക്കേഷൻ- തിരുവനന്തപുരം, കോഴിക്കോട്.

പി ആർ ഒ-എ എസ് ദിനേശ്.

Advertisements

Leave a Comment