കാട നടരാജിനെ നായകനാക്കി കെ വെങ്കടേഷ് ഒരുക്കിയ ‘കരിക്കാടൻ’ എന്ന കന്നഡ ചിത്രത്തിലെ പുതിയ ഗാനം പുറത്ത്. ‘രത്തുണി’ എന്ന ടൈറ്റിലോടെ പുറത്തു വന്ന ഗാനത്തിന്റെ മലയാളം പതിപ്പ് ആലപിച്ചിരിക്കുന്നത് സിയ ഉൾ ഹഖ്, ഗായത്രി രാജീവ് എന്നിവർ ചേർന്നാണ്. ദാസ് വരികൾ രചിച്ച ഈ ഗാനത്തിന് സംഗീതം പകർന്നത് ശശാങ്ക് ശേഷഗിരിയാണ്. ബി ധനഞ്ജയ ആണ് ഗാനത്തിന് വേണ്ടി നൃത്തം ഒരുക്കിയത്. റിദ്ധി എന്റർടൈൻമെൻറ്സിന്റെ ബാനറിൽ ദീപ്തി ദാമോദർ നിർമ്മിച്ച ഈ ചിത്രത്തിന്റെ സഹനിർമ്മാതാവ് രവി കുമാർ എസ് ആർ, നടരാജ എസ് ആർ എന്നിവരാണ്. സംവിധായകൻ കെ വെങ്കടേഷ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം എന്നിവ രചിച്ചത്. 2026 ഫെബ്രുവരി 6 ന് ആണ് ചിത്രം ആഗോള റിലീസായി എത്തുന്നത്.
നിരീക്ഷ ഷെട്ടി നായികാ വേഷം ചെയ്യുന്ന ചിത്രത്തിൽ, യഷ് ഷെട്ടി, ബേബി റിദ്ധി നടരാജ്, കൃതി വർമ്മ, ഭാലരാജ്വാഡി, മഞ്ജുസ്വാമി എംജി, വിജയ് ചെൻഡോർ, വിപിൻ പ്രകാശ്, മഹേഷ് ചന്ദ്രു, സൂര്യ, കരിസുബ്ബു, ചന്ദ്രപ്രഭ, ജിജി, രാകേഷ് പോജാരി, ഹരീഷ് കുണ്ടൂർ, രശ്മി, ദിവാകർ ബിഎം, മാസ്റ്റർ ആര്യൻ, ഹർഷിത്, ഗിരി എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ. എക്സികുട്ടീവ് പ്രൊഡ്യൂസഴ്സ് – പ്രകാശ് എസ് ആർ, ദിവാകർ ബി എം. കന്നഡ, തമിഴ്, മലയാളം, ഹിന്ദി, തെലുങ്കു ഭാഷകളിൽ ചിത്രം ആഗോള റിലീസായെത്തും.
നായകനായ കാട നടരാജ് കഥ രചിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം- ജീവൻ ഗൗഡ, എഡിറ്റർ- ദീപക് സി എസ്, സംഗീതം- അതിശയ് ജെയിൻ, ശശാങ്ക് ശേഷഗിരി, പശ്‌ചാത്തല സംഗീതം- ശശാങ്ക് ശേഷഗിരി, കോ- ഡയറക്ടർ- ശശി ടോരെ, സംവിധാന ടീം- മഹേഷ് ചന്ദ്രു, അഭി, മേക്കപ്പ്- റെഡ്ഡി, ആർട്ട്- കൌദള്ളി ശശി, രവി, സീനു, നൃത്തസംവിധാനം- ക്യാപ്റ്റൻ കിഷോർ, ബി ധനഞ്ജയ, ഭൂഷൺ, സ്റ്റണ്ട്- ജോണി മാസ്റ്റർ, ജാഗ്വാർ സന്നപ്പ, സുമൻ, ഡബ്ബിംഗ്- അജയ് ഹോസ്പിറ്റെ, Sfx – പ്രദീപ് ജി, ഓഡിയോഗ്രാഫി- നന്ദു ജെ. കെ. ജി. എഫ് (നന്ദു സ്ക്രീൻ സൌണ്ട്), ഡിഐ- യുണിഫി മീഡിയ, ഡിഐ കളറിസ്റ്റ്- ബാബു, വിഎഫ്എക്സ്- പിക്സെൽഫ്രെയിംസ്, മോണിഫ്ലിക്സ്, 24 സ്റ്റുഡിയോ, മാർക്കറ്റിംഗ്- ശ്രീധർ ശിവമോഗ, ആർട്ടിസ്റ്റ് കോ-ഓർഡിനേറ്റർ- കെ. ഡി. വിൻസെന്റ്, ടൈറ്റിൽ VFX – ഗുരുപ്രസാദ് ബെൽത്താൻഡി, പബ്ലിസിറ്റി ഡിസൈൻ- ദേവു, പിആർഒ- ശബരി


