Add As Preferred Source on Google
Add cinema.keralatv.in As Preferred Source on Google

കാന്ത’യിലെ ദുൽഖർ സൽമാന്റെ പ്രകടനം ഒരു നാഴികക്കല്ല്; പ്രശംസയുമായി സംവിധായകൻ രഞ്ജിത്ത് ശങ്കർ

Written by: Cinema Lokah on 2 December

Director Ranjith Shankar About Kaantha
Director Ranjith Shankar About Kaantha

ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കിയ “കാന്ത” വമ്പൻ പ്രേക്ഷക- നിരൂപക പ്രശംസ നേടി പ്രദർശനം തുടരുകയാണ്. സാധാരണ പ്രേക്ഷകർക്കും നിരൂപകർക്കുമൊപ്പം ചലച്ചിത്ര പ്രവർത്തകരും ചിത്രത്തിനും ദുൽഖർ സൽമാനും കയ്യടിയുമായി മുന്നോട്ടു വരികയാണ്. ഇപ്പോൾ പ്രശസ്ത സംവിധായകൻ രഞ്ജിത്ത് ശങ്കർ ആണ് ഈ ചിത്രത്തിലെ ദുൽഖർ സൽമാന്റെ പ്രകടനത്തെ അഭിനന്ദിച്ചു കൊണ്ട് രംഗത്ത് വന്നിരിക്കുന്നത്. ചിത്രത്തിൽ ദുൽഖർ സൽമാൻ നടത്തിയ പ്രകടനം ഒരു നാഴികക്കല്ലാണ് എന്നാണ് അദ്ദേഹം തന്റെ സോഷ്യൽ മീഡിയ പേജിൽ കുറിച്ചത്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസ്, റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്. ദുൽഖർ സൽമാൻ, ജോം വർഗീസ്, റാണ ദഗ്ഗുബതി, പ്രശാന്ത് പോട്ട്ലൂരി എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. ചിത്രം വമ്പൻ റിലീസായി കേരളത്തിൽ എത്തിച്ചതും വേഫറെർ ഫിലിംസ് തന്നെയാണ്.

നേരത്തെ നടൻ ചന്തു സലിം കുമാറും ദുൽഖറിനെ അഭിനന്ദിച്ചു കൊണ്ട് മുന്നോട്ട് വന്നിരുന്നു. തന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് ഈ ചിത്രത്തിന് വേണ്ടി ദുൽഖർ നൽകിയിരിക്കുന്നത് എന്നാണ് പ്രേക്ഷക പ്രതികരണങ്ങളും സൂചിപ്പിക്കുന്നത്. ഈ വർഷം തെന്നിന്ത്യൻ സിനിമയിൽ ഒരു നടൻ കാഴ്ചവെച്ച ഏറ്റവും മികച്ച പ്രകടനമാണ് ദുൽഖർ കാന്തയിൽ നൽകിയിരിക്കുന്നത് എന്നും നിരൂപകരടക്കം കുറിക്കുന്നു. ഒട്ടേറെ അംഗീകാരങ്ങൾ അദ്ദേഹത്തെ കാത്തിരിക്കുന്നു എന്നും അവർ പറയുന്നു. നടിപ്പ് ചക്രവർത്തി എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന ടി കെ മഹാദേവൻ എന്ന നടൻ ആയാണ് ഈ ചിത്രത്തിൽ ദുൽഖർ വേഷമിട്ടത്. തന്റെ സൂക്ഷ്മമായ പ്രകടനം കൊണ്ട് ദുൽഖർ സൽമാൻ ഒരു നടനെന്ന നിലയിൽ ചരിത്രം കുറിക്കുകയാണെന്ന പ്രതികരണങ്ങളാണ് ഏവരിലും നിന്നും ലഭിക്കുന്നത്.

Echo and Fire TV at Best Price

അയ്യാ എന്ന് പേരുള്ള സംവിധായകനായി സമുദ്രക്കനിയും പോലീസ് ഓഫീസർ ആയി റാണ ദഗ്ഗുബതിയും അഭിനയിച്ച കാന്തയിൽ, കുമാരി എന്ന് പേരുള്ള നടി ആയാണ് ഭാഗ്യശ്രീ ബോർസെ അഭിനയിച്ചത്. ഇവരുടെ പ്രകടങ്ങൾക്കും വലിയ പ്രശംസയാണ് ലഭിക്കുന്നത്. 1950 കളിലെ മദ്രാസിന്റെയും തമിഴ് സിനിമയുടെയും പശ്‌ചാത്തലത്തിൽ കഥ പറയുന്ന ഈ ചിത്രം ഒരേ സമയം ഒരു ക്ലാസിക് പീരീഡ് ഡ്രാമ ആയും, ത്രില്ലടിപ്പിക്കുന്ന ഇൻവെസ്റ്റിഗേഷൻ ഡ്രാമയായുമാണ് പ്രേക്ഷകരെ രസിപ്പിക്കുന്നത്. രവീന്ദ്ര വിജയ്, ഭഗവതി പെരുമാൾ, നിഴൽകൾ രവി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. ഒരുപിടി മികച്ച ചിത്രങ്ങൾ മലയാളത്തിൽ നിർമ്മിച്ചിട്ടുള്ള വേഫേറർ ഫിലിംസ് നിർമ്മിച്ച ആദ്യ അന്യഭാഷാ ചിത്രമാണ് ‘കാന്ത’. തമിഴിൽ ഒരുക്കിയ ഈ ചിത്രം മലയാളം, തെലുങ്കു, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്തിട്ടുണ്ട്.

ഛായാഗ്രഹണം- ഡാനി സാഞ്ചസ് ലോപ്പസ്, സംഗീതം- ഝാനു ചന്റർ, എഡിറ്റർ- ലെവെലിൻ ആന്റണി ഗോൺസാൽവേസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് – സായ് കൃഷ്ണ ഗഡ്വാൾ, സുജയ്

Leave a Comment