Add As Preferred Source on Google
Add cinema.keralatv.in As Preferred Source on Google

പ്രമുഖ ബിൽഡർ കെ.ടി.രാജീവ് നിർമ്മിച്ച രണ്ടാം മുഖം ഒ ടി ടി യിൽ എത്തി

Written by: പി ആർ സുമേരൻ on 15 January

Randam Mukham on OTT
Randam Mukham on OTT

യു കമ്പനിയുടെയും കണ്ടാ ഫിലിംസിന്‍റെയും ബാനറില്‍ കെ ടി രാജീവും ,കെ ശ്രീവര്‍മ്മയും സംയുക്തമായി നിര്‍മ്മിക്കുന്ന ചിത്രമാണ് രണ്ടാംമുഖം. മണികണ്ഠൻ ആചാരി ഗംഭീര ലുക്കിൽ എത്തുന്ന ‘രണ്ടാം മുഖം’ മനോരമ മാക്സിലൂടെയാണ് റിലീസ് ചെയ്ത്. കഷ്ണജിത്ത് എസ് വിജയനാണ് സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് അജയ് പി പോളാണ്.

ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ നടനാന് മണികണ്ഠന്‍ ആചാരി. താരത്തിന്‍റ ഏറെ അഭിനയസാധ്യതയുള്ള ചിത്രമാണ് രണ്ടാം മുഖം. മറീന മൈക്കിളും അഞ്ജലി നായരുമാണ് ചിത്രത്തിലെ മറ്റ് രണ്ട് കേന്ദ്ര കഥാപാത്രങ്ങളെയും അവതരിപ്പിക്കുന്നത്.

ഏറെ സാമൂഹ്യപ്രസക്തിയുള്ള പ്രമേയമാണ് സിനിമ ചര്‍ച്ച ചെയ്യുന്നത്. സോഷ്യല്‍ പൊളിറ്റിക്സ് വളരെ കൃത്യതയോടെ ആവിഷ്ക്കരിക്കുന്ന പുതുമ കൂടി ഈ ചിത്രത്തിനുണ്ട്. രണ്ട് വ്യക്തിത്വങ്ങളുടെ കഥയാണ് സിനിമയുടെ ഇതിവൃത്തം. നാട്ടിന്‍പുറത്തിന്‍റെ നന്മയും വിശുദ്ധിയുമൊക്കെ ഒപ്പിയെടുക്കുന്ന ഈ സിനിമ ഒരു സമ്പൂര്‍ണ്ണ റിയലിസ്റ്റിക് മൂവി തന്നെയാണ്.

അഭിനേതാക്കള്‍ മണികണ്ഠന്‍ ആചാരി, മറീന മൈക്കിള്‍,അഞ്ജലി നായര്‍, ബിറ്റോ ഡേവിസ്, നന്ദന്‍ ഉണ്ണി, വിനോദ് തോമസ്, കോട്ടയം സോമരാജ്, പരസ്പരം പ്രദീപ്, സൂഫി സുധീര്‍, കെ ടി രാജീവ്, അമൃത് രാജീവ്, ജിജ സുരേന്ദ്രന്‍, രേവതി ശാരി. ബാനര്‍ യു കമ്പനി/കണ്ടാ ഫിലിംസ്, നിര്‍മ്മാണം -കെ ടി രാജീവ്, കെ.ശ്രീ വർമ്മ

പി ആര്‍ ഒ – പി ആര്‍ സുമേരന്‍

Leave a Comment