Add As Preferred Source on Google
Add cinema.keralatv.in As Preferred Source on Google

ഹണി റോസിൻ്റെ റേച്ചൽ ഡിസംബർ 12-ന്

Written by: Cinema Lokah on 13 December

Rachel Honey Rose Movie
Rachel Honey Rose Movie

പ്രശസ്ത താരം ഹണി റോസിനെ ഏറെ വ്യത്യസ്തമായ പ്രധാന കഥാപാത്രമാക്കി കൊണ്ട് നവാഗതയായ ആനന്ദിനി ബാല സംവിധാനം ചെയ്യുന്ന റിവ‌ഞ്ച് ത്രില്ലർ ചിത്രമായ ”റേച്ചല്‍” ഡിസംബർ പന്ത്രണ്ടിന് പ്രദർശനത്തിനെത്തുന്നു.പ്രശസ്ത സംവിധായകൻ എബ്രിഡ് ഷൈന്‍ സഹനിര്‍മ്മാതാവും സഹ രചയിതാവുമാകുന്ന ഈ ചിത്രത്തിൽ ബാബുരാജ്‌, റോഷന്‍ ബഷീര്‍, ചന്തു സലിംകുമാര്‍, രാധിക രാധാകൃഷ്ണന്‍, ജാഫര്‍ ഇടുക്കി, വിനീത് തട്ടില്‍,ജോജി,ദിനേശ് പ്രഭാകര്‍,പോളി വത്സൻ,വന്ദിത മനോഹരന്‍ തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.

ബാദുഷാസ് സിൽവർ സ്ക്രീൻ എന്‍റർടെയ്ൻമെന്‍റിന്‍റെ ബാനറില്‍ മഞ്ജു ബാദുഷ, ഷാഹുൽ ഹമീദ്,രാജന്‍ ചിറയിൽ എന്നിവർ ചേര്‍ന്ന് നിർമ്മിക്കുന്ന “റേച്ചൽ ” കന്നഡ, തെലുങ്ക്, തമിഴ്,ഹിന്ദി എന്നീ ഭാഷകളിലും അവതരിപ്പിക്കുന്നു. സ്വരൂപ് ഫിലിപ്പ് ഛായാഗ്രഹണം നിർവഹിക്കുന്നു. രാഹുൽ മണപ്പാട്ടിന്‍റെ കഥയ്ക്ക് രാഹുൽ മണപ്പാട്ടും എബ്രിഡ് ഷൈനും ചേർന്ന് തിരക്കഥയൊരുക്കന്നു. ബി.കെ ഹരിനാരായണൻ, വിനായക് ശശികുമാർ, രാഹുൽ മണപ്പാട്ട് എന്നിവരുടെ വരികൾക്ക് ഇഷാൻ ഛബ്ര സംഗീതം പകരുന്നു.

എഡിറ്റർ-മനോജ്, പ്രൊഡക്ഷൻ ഡിസൈനർ-സുജിത്ത് രാഘവ്,സൗണ്ട് ഡിസൈൻ-ശ്രീശങ്കർ, സൗണ്ട് മിക്സ്- രാജകൃഷ്ണൻ എം ആർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്- ഷെമി ബഷീര്‍, ഷൈമാ മുഹമ്മദ്‌ ബഷീര്‍,ചീഫ് അസോസിയേറ്റ് ഡയറക്ടർ-രതീഷ് പാലോട്, സംഘട്ടനം- രാജശേഖർ,മാഫിയ ശശി, പി സി സ്റ്റണ്ട്സ്, അഷ്റഫ് ഗുരുക്കൾ, മേക്കപ്പ്-രതീഷ് വിജയൻ,രാജേഷ് നെന്മാറ,കോസ്റ്റ്യൂംസ്- ജാക്കി,കോ പ്രൊഡ്യൂസർ-ഹനാൻ മരമുട്ടം, അർജുൻ ജീവ

ലൈൻ പ്രൊഡ്യൂസേഴ്സ്- പ്രിജിൻ ജെ പി, മാത്യു കോന്നി, ഫിനാൻസ് കൺട്രോളർ-റോബിൻ അഗസ്റ്റിൻ, പ്രോജക്ട് കോർഡിനേറ്റർ- പ്രിയദർശിനി പി.എം, പ്രൊഡക്ഷൻ കൺട്രോളർ-പ്രവീൺ ബി മേനോൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- സക്കീർ ഹുസൈൻ, പബ്ലിസിറ്റി ഡിസൈൻ- ടെന്‍ പോയിൻ്റ്, സ്റ്റിൽസ്-നിദാദ് കെ എൻ, വിഎഫ്എക്സ്- ലൈവ് ആക്ഷൻ സ്റ്റുഡിയോസ്,

പി ആര്‍ ഒ-എ എസ് ദിനേശ്.

Leave a Comment