Add As Preferred Source on Google
Add cinema.keralatv.in As Preferred Source on Google

ക്വീൻ ഓഫ് ദ നൈറ്റ്; വേഫെറർ ഫിലിംസ് ചിത്രം “ലോക”യിലെ പുത്തൻ ഗാനം പുറത്ത്

Written by: Cinema Lokah on 2 December

Queen of the Night Lokah Movie Song
Queen of the Night Lokah Movie Song

ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിച്ച ഏഴാം ചിത്രമായ ” ലോക – ചാപ്റ്റർ വൺ:ചന്ദ്ര” യിലേ സൂപ്പർ ഹിറ്റായ “ക്വീൻ ഓഫ് ദ നൈറ്റ്” എന്ന ഗാനം പുറത്ത്. ഗാനത്തിൻ്റെ വീഡിയോ ഉൾപ്പെടെയാണ് റിലീസ് ചെയ്തിരിക്കുന്നത്. ജേക്‌സ് ബിജോയ് ഈണം നൽകിയ ഗാനം രചിച്ച് ആലപിച്ചത് സേബ ടോമി ആണ്. കല്യാണി പ്രിയദർശൻ അവതരിപ്പിക്കുന്ന ചന്ദ്ര എന്ന കേന്ദ്ര കഥാപാത്രത്തെയാണ് ഈ ഗാനത്തിലൂടെ അവതരിപ്പിക്കുന്നത്.

നേരത്തെ ചിത്രത്തിൻ്റെ സൂപ്പർ ഹിറ്റായ ഒറിജിനൽ സൗണ്ട് ട്രാക്ക് പുറത്ത് വിട്ടിരുന്നു. ജേക്‌സ് ബിജോയ് ഈണം നൽകി ബി കെ ഹരിനാരായണൻ വരികൾ രചിച്ച ചിത്രത്തിൻ്റെ ഒറിജിനൽ ബാക്ക്ഗ്രൗണ്ട് സ്കോർ ആണ് റിലീസ് ചെയ്തത്. മലയാളത്തിലെ ഓൾ ടൈം ബ്ലോക്ക്ബസ്റ്ററുകളിൽ ഒന്നായി മാറിയ ചിത്രം രചിച്ചു സംവിധാനം ചെയ്തത് ഡൊമിനിക് അരുൺ.

Echo and Fire TV at Best Price
New Movie Songs

കല്യാണി പ്രിയദർശൻ, നസ്‌ലൻ എന്നിവർ പ്രധാന വേഷങ്ങൾ അവതരിപ്പിച്ച ഈ ബിഗ് ബജറ്റ് ചിത്രം പാൻ ഇന്ത്യൻ വിജയമാണ് നേടുന്നത്. 250 കോടി ആഗോള കളക്ഷൻ പിന്നിട്ട് കുതിപ്പ് തുടരുകയാണ് “ലോക“. ചിത്രത്തിന്റെ തെലുങ്ക്, തമിഴ്, ഹിന്ദി പതിപ്പുകളും ഗംഭീര ബുക്കിങ്ങും ബോക്സ് ഓഫീസ് കളക്ഷനും നേടി മുന്നേറുകയാണ്. 5 ഭാഗങ്ങളുള്ള ഒരു സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണിത്.

ചന്തു സലിംകുമാർ, അരുൺ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്. ബിഗ് ബജറ്റ് ഫാൻ്റസി ത്രില്ലറായി ഒരുക്കിയ ചിത്രത്തിലെ ദുൽഖർ, ടോവിനോ തുടങ്ങി അതിഥി താരങ്ങളുടെ ഒരു വലിയ നിരയും പ്രേക്ഷകരെ ത്രസിപ്പിക്കുന്നുണ്ട്. കേരളത്തിൽ ചിത്രം വമ്പൻ റിലീസായി എത്തിച്ചതും വേഫെറർ ഫിലിംസ് ആണ്.

Leave a Comment