അടി കപ്യാരേ കൂട്ടമണി, ഉറിയടി എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്‌ത എ ജെ വർഗീസ് ഒരുക്കിയ ‘അടിനാശം വെള്ളപ്പൊക്കം‘ ഇന്ന് പ്രദർശനത്തിനെത്തി. ഹൈറേഞ്ചില്‍ സ്ഥിതി ചെയ്യുന്ന ഒരു ഇന്റർനാഷണൽ സ്കൂളിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രം, കോടികൾ വിലമതിക്കുന്ന ഹാഷിഷ് ഓയിലിനായി രണ്ട് ലഹരി മാഫിയ സംഘങ്ങൾ നടത്തുന്ന പോരാട്ടമാണ് പറയുന്നത്. ചിരിയുടെ മാലപ്പടക്കം തന്നെ കൊളുത്തി വിടുന്ന ചിത്രത്തിൽ, സമൂഹത്തിൽ നടക്കുന്ന ലഹരി മാഫിയയ്ക്ക് എതിരെയുള്ളൊരു പോരാട്ടം കൂടി പറയുന്നുണ്ട്. കോടികൾ വിലയുള്ള ബ്ലാക് അഫ്ഗാനി എന്ന ഹാഷിഷ് ഓയിലിന് വേണ്ടി പോരാടുന്ന ഗഞ്ചാ കറുപ്പ് ഗ്യാങ്ങും കൊളമ്പസ് ഗ്യാങ്ങും ഇവരെ പിടികൂടാനായി നടക്കുന്ന പൊലീസ് സംഘവും ചേർന്ന കഥയിൽ ഒരു കോളേജ് ക്യാമ്പസിലേക്കാണ് സംഭവങ്ങൾ ചെന്നെത്തുന്നത്. പിന്നീട് നടക്കുന്ന സംഭവ വികാസങ്ങളുമാണ് അടിനാശം വെള്ളപ്പൊക്കത്തിന്റെ പ്രമേയം.
കൊളമ്പനാട്ടുകര സണ്ണി എന്ന കൊളമ്പസ് (ഷൈൻ ടോം ചാക്കോ), എസ്പി (പ്രേം കുമാര്), ഗഞ്ചാ കറുപ്പ് (ജോൺ വിജയ്), സെബാസ്റ്റ്യൻ സേവ്യർ (അശോകൻ), ചേതൻ കുമാർ (ശ്രീകാന്ത് വെട്ടിയാർ), ഷീല സ്കറിയ (മഞ്ജു പിള്ള), വരുൺ, ബെന്നി, ഉലഹന്നാൻ (ബൈജു) എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. സിനിമയിലുടനീളം ചെറിയ ചെറിയ കോമഡി മോമന്റുകളിലൂടെ പ്രേക്ഷകർക്ക് വാം-അപ്പ് നൽകിയ ചിത്രം, ക്ലൈമാക്സിൽ ചിരിയുടെ പീക്കിലെത്തിക്കുന്നു. അവസാനത്തെ സീക്വൻസുകൾക്ക് എല്ലാ പ്രേക്ഷകരെയും തിയറ്ററുകളിൽ ഒരുപോലെ പൊട്ടി ചിരിപ്പിക്കാൻ സാധിക്കും എന്നത് നൂറ് ശതമാനം ഉറപ്പാണ്. ‘അടി കപ്യാരേ കൂട്ടമണി’ പോലെ പ്രേക്ഷകരെ ചിരിപ്പിക്കുമെന്ന പ്രതീക്ഷയിൽ തീയേറ്ററുകളിൽ കയറുന്ന ഒരു പ്രേക്ഷകനെയും ഈ സിനിമ ഒരിക്കലും നിരാശപ്പെടുത്തകയില്ല.
സൂര്യഭാരതി ക്രിയേഷൻസിന്റെ ബാനറിൽ മനോജ് കുമാർ കെ പിയാണ് “അടിനാശം വെള്ളപൊക്കം” സിനിമയുടെ നിർമ്മാണം നിർവഹിച്ചിരിക്കുന്നത്. പ്രൊജക്റ്റ് ഡിസൈനർ – ആർ ജയചന്ദ്രൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസഴ്സ്- എസ് ബി മധു, താര അതിയാടത്ത്, ഛായാഗ്രഹണം- സൂരജ് എസ് ആനന്ദ്, എഡിറ്റർ- കാ.കാ, കലാസംവിധാനം- ശ്യാം, വസ്ത്രലങ്കാരം- സൂര്യ ശേഖർ, ഗസ്റ്റ് മ്യൂസിക് ഡയറക്ടർ- സുരേഷ് പീറ്റേഴ്‌സ്, സംഗീത സംവിധാനം- ഇലക്ട്രോണിക് കിളി, രാമ കൃഷ്ണൻ ഹരീഷ്, സൗണ്ട് മിക്സിങ്- ജിജുമോൻ ടി ബ്രൂസ്, കളറിസ്റ്റ്- ലിജു പ്രഭാകർ, ബി ജി എം- ശ്രീരാഗ് സുരേഷ്, ഗാനരചന- ടിറ്റോ പി തങ്കച്ചൻ, മുത്തു, ഇലക്ട്രോണിക് കിളി, സുരേഷ് പീറ്റേഴ്സ്, വിജയാനന്ദ്, ആരോമൽ ആർ വി, മേക്കപ്പ്- അമൽ കുമാർ കെ സി, പ്രൊഡക്ഷൻ കൺട്രോളർ- സേതു അടൂർ, ക്രീയേറ്റീവ് പ്രൊഡ്യൂസർ- ജെമിൻ ജോം അയ്യനേത്, ആക്ഷൻ- തവാസി രാജ് മാസ്റ്റർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- ഷഹദ് സി, വി എഫ് എക്സ്- പിക്ടോറിയൽ എഫ് എക്സ്, സ്റ്റീൽസ്- റിഷാജ് മുഹമ്മദ്, ബോയാക് അജിത് കുമാർ, ജിത്തു ഫ്രാൻസിസ്, പബ്ലിസിറ്റി ഡിസൈൻസ്- യെല്ലോടൂത്ത്‌സ്, വിതരണം- ശ്രീപ്രിയ കോംബിൻസ് എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ.
Adinasham Vellappokkam Movie Reviews Online, by AJ Varghese, known for his work on popular films like “Adi Kapyare Kootamani” and “Uriyadi. The movie features a talented ensemble cast, including Shine Tom Chacko, Baiju Santhosh, Babu Antony, Ashokan, Manju Pillai, John Vijay, Srikanth Vettiyar, Vineeth Mohan, Raj Kiran Thomas, Sajith Thomas, Sanjay Thomas, Prince, and Lisabeth Tomy


