Add As Preferred Source on Google
Add cinema.keralatv.in As Preferred Source on Google

ആൻ ഓർഡിനറി മാൻ , ആദ്യമായി സംവിധാനം ചെയുന്ന ചിത്രത്തിന്റെ പ്രമോ പുറത്തു വിട്ട് രവി മോഹൻ

Written by: Cinema Lokah on 2 December

Ravi Mohan Directed Movie
Ravi Mohan Directed Movie

മൂന്ന് വമ്പൻ സിനിമകളുടെ അന്നൗസ്‌മെന്റോടു കൂടെ ലോഞ്ച് ചെയ്ത ആക്ടർ രവി മോഹന്റെ പ്രൊഡക്ഷൻ ഹൌസ്, രവി മോഹൻ സ്റ്റുഡിയോസ് കഴിഞ്ഞ മാസം വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു. അന്ന് തന്നെ താൻ ആദ്യമായി ഡയറക്ടർ ആവാൻ പോവുന്നു എന്ന വാർത്തയും അദ്ദേഹം അറിയിച്ചിരുന്നു. രവി മോഹൻ സംവിധായകൻ ആയി തുടക്കം കുറിക്കുന്നത് യോഗി ബാബുവിനെ നായകനാക്കി ഉള്ള ‘ആൻ ഓർഡിനറി മാൻ’ എന്ന ചിത്രത്തിലൂടെ ആണ്.

പ്രൊഡക്ഷൻ ഹൗസിന്റെ ലോഞ്ച് ഇവന്റിൽ അദ്ദേഹത്തിന്റെ സഹോദരനും സംവിധായകനും കൂടി ആയ മോഹൻ രാജ, ആക്ടർ ശിവകാർത്തികേയൻ, ആക്ടർ കാർത്തി, ഡോ. ശിവരാജ്‌കുമാർ, ജെനീലിയ തുടങ്ങിയവർ പങ്കെടുത്തിരുന്നു.

Echo and Fire TV at Best Price

‘കോമാളി’ സിനിമയുടെ ഷൂട്ടിങ് സമയത്ത് തന്നെ തന്റെ ആദ്യ സിനിമയിലെ നായകൻ ആയി തന്നെ ക്ഷണിക്കുമെന്ന് രവി മോഹൻ പറഞ്ഞിരുന്നതായി യോഗി ബാബു ഈ സന്തോഷ വേളയിൽ പങ്കുവെച്ചിരുന്നു, രവി മോഹൻ ആഗ്രഹം നിറവേറി കണ്ടതിൽ തന്റെ സന്തോഷം അറിയിക്കാനും യോഗി ബാബു മറന്നില്ല.

രവി മോഹന്റെ പിറന്നാൾ ദിനമായ സെപ്റ്റംബർ 10 നു തന്നെ അദ്ദേഹത്തിന്റെ കന്നി സംവിധാന സംരംഭത്തിന്റെ പ്രെമോ പുറത്തു വന്നിരിക്കുകയാണ്. ചിത്രത്തിൻ്റെ അണിയറപ്രവർത്തകരെയും കാസറ്റ് മെംബേർസ്നേയും കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തു വരും.

ഛായാഗ്രഹണം: ജെയ് ചറോല
സംഗീതം: ഹൈഡ്രോ
എഡിറ്റിംഗ് : പ്രദീപ് ഇ രാഘവ്

An Ordinary Man
An Ordinary Man

Leave a Comment